വൈകീട്ട് നാലരയോടെ ധ്യാനത്തിന് പോയി രാത്രി എട്ടേമുക്കാലോടെ തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്നത് ശ്രദ്ധയില്‍പ്പെട്ടത്. പൂട്ടിയിട്ടുപോയ മുന്‍വശത്തെ വാതില്‍ തുറക്കാതെവന്നപ്പോള്‍ പിന്‍വശത്തുപോയി നോക്കിയപ്പോഴാണ് അടുക്കളവാതില്‍ തുറന്നുകിടക്കുന്നനിലയില്‍ കണ്ട് പരിശോധിച്ചത്.
കിടപ്പുമുറിയിലെ രണ്ട് അലമാരയും തുറന്നു കിടക്കുകയായിരുന്നു. അലമാരയില്‍നിന്ന് തുണികളും ബാഗും ഉള്‍പ്പെടെയുള്ളവ വലിച്ചുവാരിയിട്ട നിലയിലായിരുന്നു. അലമാരയിലുണ്ടായിരുന്ന സ്വര്‍ണവും പണവുമാണ് കവര്‍ന്നത്.
advertisement
കുട്ടംപുഴ പോലീസ് ഇന്‍സ്പെക്ടര്‍ കെ.എം. മഹേഷ്‌കുമാറിന്റെ നേതൃത്വത്തില്‍ പോലീസും വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി തെളിവുശേഖരണം നടത്തി. സമീപത്തെ സി.സി.ടി.വി. ദൃശ്യവും പോലീസ് പരിശോധിച്ചുവരുന്നു.
Murder| മദ്യപിച്ചതിനു ശേഷം വഴക്ക്; കാസർഗോഡ് മകന്റെ അടിയേറ്റ് അച്ഛൻ മരിച്ചു
കാസർഗോഡ്: മകന്റെ അടിയേറ്റ് പിതാവ് മരിച്ചു(father beaten to death).കാസർഗോഡ് (Kasaragod) അഡൂർ പാണ്ടിയിൽ ഇന്ന് പുലർച്ചെയാണ് സംഭവം. പാണ്ടി വെള്ളരിക്കയം കോളനിയിലെ ബാലകൃഷ്ണനാണ് (56) കൊല്ലപ്പെട്ടത്.
Also Read-Murder | അബുദാബിയിൽ കുടുംബവഴക്കിനിടെ അടിയേറ്റ് മലയാളി വീട്ടമ്മ മരിച്ചു; മരുമകൾ കസ്റ്റഡിയിൽ
സംഭവത്തിൽ ബാലകൃഷ്ണന്റെ മകൻ നരേന്ദ്ര പ്രസാദിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ബാലകൃഷ്ണനും നരേന്ദ്ര പ്രസാദും മദ്യപിച്ചതിനെ തുടർന്നുണ്ടായ തർക്കമാണ് മകൻ അച്ഛനെ കൊല്ലുന്നതിൽ കലാശിച്ചത്.