Superstition| ബാധ ഒഴിപ്പിക്കാൻ കയ്യിൽ കർപൂരം കത്തിച്ചു; കോഴിക്കോട് സ്വദേശിയായ ട്രാൻസ് വുമണിന് നേരെ സുഹൃത്തിന്റെ ക്രൂരത

Last Updated:

ശരീരത്തിലെ ബാധ ഒഴിപ്പിക്കാനെന്ന പേരിലാണ് സുഹൃത്ത് വലതു കൈവെള്ളയിൽ കർപൂരം കത്തിച്ചത്

കൊച്ചി: കോഴിക്കോട് സ്വദേശിയായ ട്രാൻസ് വുമണിന് (trans woman)നേരെയാണ് എറണാകുളം മരോട്ടിച്ചുവട്ടിലെ വീട്ടിൽ വെച്ച് കൈ വെളളയിൽ കർപ്പൂരം കത്തിച്ചുള്ള ക്രൂരത അരങ്ങേറിയത്. കഴിഞ്ഞ  ഡിസംബർ 15 നായിരുന്നു സംഭവം. ശരീരത്തിലെ ബാധ ഒഴിപ്പിക്കാനെന്ന പേരിൽ കൊല്ലം സ്വദേശിയും, മറ്റൊരു ട്രാൻസ് വുമണുമായ അർപ്പിത. പി. നായരാണ് കർപ്പൂരം കത്തിച്ചതെന്നാണ് പരാതി. ഈ സമയം മറ്റ് ട്രാൻസ് ജെന്റർ സുഹ്യത്തുക്കൾ  കർപ്പൂരം കത്തിക്കുന്നതിൽ നിന്നും അർപ്പിതയെ തടയാൻ ശ്രമിച്ചെങ്കിലും ഇവർ പിൻമാർ കൂട്ടാക്കിയില്ലെന്നാണ് പരാതി.
മരോട്ടിചുവട്ടിലെ വീട്ടിൽ ഒരുമിച്ചായിരുന്നു പൊളളലേറ്റ ട്രാൻസ് വുമണും, അർപ്പിതയും താമസിച്ച് വന്നിരുന്നത്. കൈ വെള്ളയിൽ പൊള്ളലേറ്റ് വികൃതമായിട്ടും ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകാനും തയ്യാറായിരുന്നില്ല. താമസിക്കാൻ മറ്റ് മാർഗങ്ങൾ ഇല്ലാതിരുന്നതിനാലും അർപ്പിതയുടെ ഭീഷണിമൂലവും ആരോടും പറയാതെ ദിവസങ്ങൾ കഴിഞ്ഞാണ് കളമശ്ശേരി മെഡിക്കൽ കോളജിൽ പോളലേറ്റ ട്രാൻസ് വുമൺ ചികിത്സ തേടിയത്.
കൈക്ക് നീര് വന്നതോടെയാണ് മെഡിക്കൽ കോളേജിൽ എത്തിയത്. അഞ്ച് ദിവസത്തോളം ആശുപത്രിയിൽ കിടക്കേണ്ടി വന്നു. ഡോക്ടർമാർ ചോദിച്ചപ്പോൾ സ്വയം കർപ്പൂരം കത്തിച്ചെന്നാണ് അവരോടും അറിയിച്ചത്.  കഴിഞ്ഞ എതാനും ദിവസം മുൻപ് സ്വന്തമായി മറ്റൊരു വീട്ടിലേക്ക് മാറിയതിന് പിന്നാലെയാണ് തൃക്കാക്കര പൊലീസിൽ പരാതി നൽകിയത്.  "ഇപ്പോൾ അവരുടെ അടുത്തല്ല താമസം. അതാണ് പരാതിപ്പെടാൻ ധൈര്യം കിട്ടിയത്". എത്ര കാലം ഇത് മറച്ചുവച്ച് നടക്കുമെന്ന് കരുതിയാണ് ഇപ്പോൾ പരാതി നൽകിയതെന്ന് ആക്രമത്തിനിരയായ യുവതി പറയുന്നു. സംഭവത്തിൽ തൃക്കാക്കര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.‌
advertisement
ആരോപണ വിധേയയായ അർപ്പിത. പി. നായരെ ഉടൻ തന്നെ വിളിച്ച് വരുത്തി ചോദ്യം ചെയ്യുമെന്ന് കേസ് അന്വേഷിക്കുന്ന തൃക്കാക്കര പൊലീസ് ന്യൂസ് 18 നോട് വ്യക്തമാക്കി.
ട്രാൻസ്ജെൻഡർ വനിതയായി ജീവിക്കുന്ന യുവതിയെ ദേഹോപദ്രവം ഏൽപ്പിക്കണമെന്ന ഉദ്ദേശത്തോടുകൂടിയാണ് ഒപ്പം താമസിച്ചിരുന്ന സുഹൃത്ത് കൈവെള്ളയിൽ മാരകമായി പൊള്ളലേൽപ്പിച്ചു എന്നാണ് എഫ്. ഐ. ആറിൽ വ്യക്തമാക്കുന്നത്.
advertisement
സംഭവം നടക്കുമ്പോൾ തടയാൻ ശ്രമിച്ച പരാതിക്കാരിയുടെ സുഹൃത്തിനെ വീട്ടിൽ നിന്നും അസഭ്യം പറഞ്ഞ് പുറത്താക്കിയതായി എഫ്. ഐ. ആറിൽ പറയുന്നു.
സംഭവം നടന്ന് മൂന്ന് മാസങ്ങൾ പിന്നിട്ടിട്ടും പൊളളലേറ്റ കൈ വെള്ളയുടെ ഭാഗം ഇപ്പോഴും ഉണങ്ങിയിട്ടില്ല. അത്രത്തോളം ആഴത്തിലാണ് പൊള്ളലേറ്റത്. ഇനിയും ദിവസങ്ങൾ ചികിത്സ തേടിയാൽ മാത്രമെ പൊള്ളലേറ്റ ഭാഗം പൂർണ്ണമായും ഭേദമാകൂ. എറണാകുളം മഹാരാജാസ് കോളജിലെ ഒന്നാം വർഷ ഡിഗ്രി വിദ്യാർത്ഥിയാണ് പൊള്ളലേറ്റ ട്രാൻസ് വുമൺ.
മലയാളം വാർത്തകൾ/ വാർത്ത/Crime/
Superstition| ബാധ ഒഴിപ്പിക്കാൻ കയ്യിൽ കർപൂരം കത്തിച്ചു; കോഴിക്കോട് സ്വദേശിയായ ട്രാൻസ് വുമണിന് നേരെ സുഹൃത്തിന്റെ ക്രൂരത
Next Article
advertisement
ജെൻ സി പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടവരെ രക്തസാക്ഷികളായി ആദരിക്കുമെന്ന് നേപ്പാൾ പ്രധാനമന്ത്രി സുശീല കാർക്കി
ജെൻ സി പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടവരെ രക്തസാക്ഷികളായി ആദരിക്കുമെന്ന് നേപ്പാൾ പ്രധാനമന്ത്രി സുശീല കാർക്കി
  • നേപ്പാൾ പ്രധാനമന്ത്രി സുശീല കാർക്കി ജെൻ സി പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടവരെ രക്തസാക്ഷികളായി ആദരിക്കും.

  • ഇടക്കാല സർക്കാർ ഇരകളുടെ കുടുംബങ്ങളെ പിന്തുണയ്ക്കുമെന്നും 10 ലക്ഷം രൂപ ധനസഹായം നൽകുമെന്നും കാർക്കി പറഞ്ഞു.

  • സെപ്റ്റംബർ 8-ന് കാഠ്മണ്ഡുവിലെ പ്രതിഷേധത്തിൽ 51 പേർ കൊല്ലപ്പെട്ടു, 1,300-ൽ അധികം പേർക്ക് പരിക്കേറ്റു.

View All
advertisement