TRENDING:

ആറാമത്തെ കുഞ്ഞും പെണ്ണെന്ന് പുരോഹിതൻ; ഗർഭിണിയായ ഭാര്യയുടെ വയറ് കുത്തിക്കീറി ഭർത്താവ്

Last Updated:

ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന് യുവതിയെ ബയ്റേലിയിലെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ലഖ്നൗ: ഗർഭിണിയായ ഭാര്യയുടെ വയർ കുത്തിക്കീറി ഭർത്താവ്. ആറുമാസം ഗർഭിണിയായ ഭാര്യയുടെ വയറാണ്
advertisement

കുഞ്ഞ് ആണാണോ പെണ്ണാണോ എന്നറിയാൻ ഭർത്താവ് കുത്തിക്കീറിയത്. ഗുരുതരമായി പരിക്കേറ്റ 40കാരിയായ

യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അഞ്ച് പെൺമക്കളുടെ അച്ഛനായ പന്നാലാൽ ആണ്

ആറാമത്തെ കുഞ്ഞ് ആണാണോ പെണ്ണാണോ എന്നറിയാൻ വയർ കുത്തിക്കീറിയത്.

43കാരനായ പന്നാലാലിനും 40കാരിയായ അനിത ദേവിക്കും അഞ്ച് പെൺമക്കളാണുള്ളത്. ആറാമതും അനിത ഗർഭിണി ആപ്പോൾ ഇവർ പുരോഹിതനെ കാണുകയും പുരോഹിതൻ ദമ്പതികൾക്ക് ആറാമതും ജനിക്കുന്നത് പെൺകുഞ്ഞ് ആയിരിക്കുമെന്ന് അറിയിക്കുകയും ചെയ്തു.

advertisement

ഇതിൽ കുപിതനായ പന്നാലാൽ അനിതയുടെ വയറ്റിൽ വളരുന്ന കുഞ്ഞിനെ കൊല്ലുന്നതിനു വേണ്ടി അനിതയെ ആക്രമിക്കുകയായിരുന്നു. ബഹളം കേട്ട് ഓടിയെത്തിയ അയൽക്കാർ ഗുരുതരമായി പരിക്കേറ്റ അനിതയെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

You may also like:ഖുർആൻ ലീഗിനെ തിരിഞ്ഞുകുത്തുന്നു: മുഖ്യമന്ത്രി [NEWS]ഉദ്ഘാടനമത്സരത്തിൽ വിജയികളായി ചെന്നൈ സൂപ്പർ കിംഗ്സ് [NEWS] സർക്കാരിന് തലവേദനയായി ഓർത്തഡോക്സ് - യാക്കോബായ തർക്കം [NEWS]

advertisement

ഉത്തർപ്രദേശിലെ നേക്പുർ സിവിൽ ലൈൻസ് പൊലീസ് സ്റ്റേഷൻ പരിധിയിൽ ആയിരുന്നു സംഭവം. ആറാമതും ഭാര്യ ഗർഭിണിയായപ്പോൾ ആൺകുഞ്ഞ് വേണമെന്ന് ആയിരുന്നു ഭർത്താവിന്റെ ആഗ്രഹം. ഇതിനെ തുടർന്നുണ്ടായ സംഭവവികാസങ്ങളാണ് ഈ ക്രൂരതയിൽ അവസാനിച്ചത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന് യുവതിയെ ബയ്റേലിയിലെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

മലയാളം വാർത്തകൾ/ വാർത്ത/Crime/
ആറാമത്തെ കുഞ്ഞും പെണ്ണെന്ന് പുരോഹിതൻ; ഗർഭിണിയായ ഭാര്യയുടെ വയറ് കുത്തിക്കീറി ഭർത്താവ്
Open in App
Home
Video
Impact Shorts
Web Stories