TRENDING:

രണ്ടാമത് വിവാഹം ചെയ്യാനൊരുങ്ങിയ ഭർത്താവിന്റെ ജനനേന്ദ്രിയം ഛേദിച്ച ശേഷം ഭാര്യ തല്ലിക്കൊന്നു

Last Updated:

ഇമാം ആയ ഭർത്താവിന് നേരെ ഭാര്യ നടത്തിയ ആക്രമണമാണ് മരണത്തിൽ കലാശിച്ചത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
രണ്ടാമതും വിവാഹം ചെയ്യാൻ ആസൂത്രണം നടത്തിയ ഭർത്താവിന് ആദ്യ ഭാര്യയുടെ ആക്രമണത്തിൽ ദാരുണാന്ത്യം. ഇമാം ആയ ഭർത്താവിന്റെ ജനനേന്ദ്രിയം ഛേദിച്ച ശേഷം ഭാര്യ തല്ലിക്കൊന്നു എന്നാണ് കേസ്.
(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
advertisement

ഉത്തർപ്രദേശിലെ മുസാഫർനഗറിൽ ഷിക്കാർപൂർ ഗ്രാമത്തിൽ വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത് എന്ന് പി.ടി.ഐ. റിപ്പോർട്ടിൽ പറയുന്നു. ഭോറ ഖുർദ് എന്ന സ്ഥലത്തെ പള്ളിയിൽ വച്ചാണ് മൗലവി വകിൽ അഹ്മദിനെ പരിക്കേല്പിച്ചത്.

തന്റെ ഭർത്താവ് മറ്റൊരു വിവാഹം നടത്താൻ പദ്ധതിയിട്ടിരിക്കുകയാണെന്നും ഈ വിഷയത്തിൽ ഉണ്ടായ തർക്കം അക്രമാസക്തമാകുകയും മരണത്തിലേക്ക് നയിക്കുകയും ചെയ്തു എന്നാണ് സ്ത്രീയുടെ മൊഴി.

ഭോറക്ല പോലീസ് സ്റ്റേഷനിൽ അവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതായി സ്റ്റേഷൻ ഹൗസ് ഓഫീസർ (എസ്എച്ച്ഒ) നിതേന്ദ്ര സിംഗ് പറഞ്ഞു. മരിച്ചയാളുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു.

advertisement

Also read: പതിനൊന്നുകാരൻ ലിംഗത്തിനുള്ളിലേക്ക് തള്ളിക്കയറ്റിയത് 20 കാന്തിക ബോളുകൾ

പതിനൊന്നുകാരൻ തന്റെ ലിംഗത്തിനുള്ളിലേക്ക് തള്ളിക്കയറ്റിയത് 20 കാന്തിക ബോളുകൾ. മാതാപിതാക്കളോടുപോലും പറയാതെ വേദന കടിച്ചമർത്തിയത് ഒരാഴ്ചക്കാലം. ദക്ഷിണ ചൈനയിലെ ഡോങ്ഗുവാൻ സ്വദേശിയായ കുട്ടിയാണ് കൗതുകം സഹിക്കാനാകാതെ ഈ പണി ചെയ്തത്. ഒടുവിൽ മുത്രസഞ്ചിയിൽ തങ്ങിനിന്ന കാന്തിക ബോളുകൾ നീക്കം ചെയ്യാൻ ശസ്ത്രക്രിയ വേണ്ടിവന്നു.

രക്തം കലർന്ന മൂത്രമാണ് പുറത്തുവന്നത്. കടുത്ത വേദനയുമുണ്ടായിരുന്നു. എന്നിട്ടും ഒരാഴ്ചക്കാലം ഇക്കാര്യം രക്ഷിതാക്കളോട് പറയാതെ കുട്ടി മറച്ചുവെച്ചു. വേദന സഹിക്കാവുന്നതിലും അപ്പുറമായതോടെ പറഞ്ഞുവെങ്കിലും കാന്തിക ബോളുകൾ ഉള്ളിലേക്ക് കടത്തിയ കാര്യം കുട്ടി രക്ഷിതാക്കളോട് മറച്ചുവെച്ചു. അടുത്തുള്ള ആശുപത്രിയിലാണ് ചെക്ക് അപ്പിനായി കൊണ്ടുപോയത്. അവിടത്തെ ഡോക്ടറാണ് ഇക്കാര്യം കണ്ടുപിടിച്ചത്. ആശുപത്രിയിലെത്തിയപ്പോൾ കടുത്ത അണുബാധയും കുട്ടിയെ ബാധിച്ചിരുന്നു.

advertisement

ഡോങ്ഗുവാനിലെ കുട്ടികളുടെ ആശുപത്രിയിലെ ചീഫ് യൂറോളജിസ്റ്റായ ഡോ. ലി ഹോങ്ഹുയി ആണ് എൻഡോസ്കോപ്പി നടത്തിയത്. ശസ്ത്രക്രിയ കൂടാതെ 20 കാന്തിക ഗോളങ്ങൾ പുറത്തെടുക്കുക അസാധ്യമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മൂത്രനാളിയിലൂടെ ഇവ പുറത്തെടുക്കുന്നത് പരിക്ക് ഗുരുതരമാകുമെന്ന ആശങ്കയും ഡോക്ടർ പങ്കുവെച്ചു. പിന്നീട് ശസ്ത്രക്രിയയിലൂടെ ബോളുകളെല്ലാം നീക്കം ചെയ്തു.

ശരീരാവയവങ്ങൾ വളരുന്നതിന് അനുസരിച്ച് കുട്ടികളിൽ അവയെ കുറിച്ചുള്ള കൗതുകവും ജിജ്ഞാസവും വർധിക്കുമെന്ന് ഡോക്ടർ ലി പറയുന്നു. അഞ്ചും ആറും വയസുള്ളവരിലും പത്തിനും പതിമൂന്നിനും ഇടയ്ക്ക് പ്രായമുള്ളവരിലും മൂത്രനാളിയിൽ എന്തെങ്കിലും വസ്തുക്കൾ കയറ്റുന്ന പ്രവണത ശ്രദ്ധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

advertisement

Summary: A husband was castrated and beaten to death by his wife when he planned for a second marriage. She revealed that they had a heated exchange over the matter and the dispute ended in the murder, according to a PTI report

മലയാളം വാർത്തകൾ/ വാർത്ത/Crime/
രണ്ടാമത് വിവാഹം ചെയ്യാനൊരുങ്ങിയ ഭർത്താവിന്റെ ജനനേന്ദ്രിയം ഛേദിച്ച ശേഷം ഭാര്യ തല്ലിക്കൊന്നു
Open in App
Home
Video
Impact Shorts
Web Stories