കൗതുകം അടക്കാനായില്ല; പതിനൊന്നുകാരൻ ലിംഗത്തിനുള്ളിലേക്ക് തള്ളിക്കയറ്റിയത് 20 കാന്തിക ബോളുകൾ
- Published by:Rajesh V
- news18-malayalam
Last Updated:
കടുത്ത വേദന സഹിച്ച് മാതാപിതാക്കളോട് കുട്ടി ഇക്കാര്യം ഒളിപ്പിച്ചത് ഒരാഴ്ച
പതിനൊന്നുകാരൻ തന്റെ ലിംഗത്തിനുള്ളിലേക്ക് തള്ളിക്കയറ്റിയത് 20 കാന്തിക ബോളുകൾ. മാതാപിതാക്കളോടുപോലും പറയാതെ വേദന കടിച്ചമർത്തിയത് ഒരാഴ്ചക്കാലം. ദക്ഷിണ ചൈനയിലെ ഡോങ്ഗുവാൻ സ്വദേശിയായ കുട്ടിയാണ് കൗതുകം സഹിക്കാനാകാതെ ഈ പണി ചെയ്തത്. ഒടുവിൽ മുത്രസഞ്ചിയിൽ തങ്ങിനിന്ന കാന്തിക ബോളുകൾ നീക്കം ചെയ്യാൻ ശസ്ത്രക്രിയ വേണ്ടിവന്നു.
രക്തം കലർന്ന മൂത്രമാണ് പുറത്തുവന്നത്. കടുത്ത വേദനയുമുണ്ടായിരുന്നു. എന്നിട്ടും ഒരാഴ്ചക്കാലം ഇക്കാര്യം രക്ഷിതാക്കളോട് പറയാതെ കുട്ടി മറച്ചുവെച്ചു. വേദന സഹിക്കാവുന്നതിലും അപ്പുറമായതോടെ പറഞ്ഞുവെങ്കിലും കാന്തിക ബോളുകൾ ഉള്ളിലേക്ക് കടത്തിയ കാര്യം കുട്ടി രക്ഷിതാക്കളോട് മറച്ചുവെച്ചു. അടുത്തുള്ള ആശുപത്രിയിലാണ് ചെക്ക് അപ്പിനായി കൊണ്ടുപോയത്. അവിടത്തെ ഡോക്ടറാണ് ഇക്കാര്യം കണ്ടുപിടിച്ചത്. ആശുപത്രിയിലെത്തിയപ്പോൾ കടുത്ത അണുബാധയും കുട്ടിയെ ബാധിച്ചിരുന്നു.
ഡോങ്ഗുവാനിലെ കുട്ടികളുടെ ആശുപത്രിയിലെ ചീഫ് യൂറോളജിസ്റ്റായ ഡോ. ലി ഹോങ്ഹുയി ആണ് എൻഡോസ്കോപ്പി നടത്തിയത്. ശസ്ത്രക്രിയ കൂടാതെ 20 കാന്തിക ഗോളങ്ങൾ പുറത്തെടുക്കുക അസാധ്യമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മൂത്രനാളിയിലൂടെ ഇവ പുറത്തെടുക്കുന്നത് പരിക്ക് ഗുരുതരമാകുമെന്ന ആശങ്കയും ഡോക്ടർ പങ്കുവെച്ചു. പിന്നീട് ശസ്ത്രക്രിയയിലൂടെ ബോളുകളെല്ലാം നീക്കം ചെയ്തു.
advertisement
TRENDING:'മുഖ്യമന്ത്രിയുടെ ബഡായി പൊളിഞ്ഞു, സർക്കാരിന് ക്വറന്റീൻ സൗകര്യമില്ല' വിമർശനവുമായി ചെന്നിത്തല
[NEWS]വിവാഹമോചനം ഒഴിവാക്കണം; താര ദമ്പതികൾ പിരിഞ്ഞ് താമസിക്കാൻ തീരുമാനിക്കുന്നു എന്ന് വിവരം [NEWS]
ശരീരാവയവങ്ങൾ വളരുന്നതിന് അനുസരിച്ച് കുട്ടികളിൽ അവയെ കുറിച്ചുള്ള കൗതുകവും ജിജ്ഞാസവും വർധിക്കുമെന്ന് ഡോക്ടർ ലി പറയുന്നു. അഞ്ചും ആറും വയസുള്ളവരിലും പത്തിനും പതിമൂന്നിനും ഇടയ്ക്ക് പ്രായമുള്ളവരിലും മൂത്രനാളിയിൽ എന്തെങ്കിലും വസ്തുക്കൾ കയറ്റുന്ന പ്രവണത ശ്രദ്ധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
advertisement
ഇങ്ങനെ എന്തെങ്കിലും സംഭവിച്ചുപോയാലും പേടി കാരണം പല കുട്ടികളും മാതാപിതാക്കളോട് പറയാൻ മടിക്കും. അതിനാൽ രക്ഷിതാക്കൾ ഇക്കാര്യങ്ങളിലെല്ലാം ശ്രദ്ധപുലർത്തണം. കുട്ടികൾക്ക് മൂത്രമൊഴിക്കുന്നതിനുള്ള ബുദ്ധിമുട്ട്, വേദന, എന്നിവയെല്ലാം ശ്രദ്ധിക്കണമെന്നും ഡോക്ടർ പറയുന്നു.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 08, 2020 10:08 PM IST
മലയാളം വാർത്തകൾ/ വാർത്ത/Health/
കൗതുകം അടക്കാനായില്ല; പതിനൊന്നുകാരൻ ലിംഗത്തിനുള്ളിലേക്ക് തള്ളിക്കയറ്റിയത് 20 കാന്തിക ബോളുകൾ


