TRENDING:

ചാരായം വാറ്റാനുള്ള കോട സൂക്ഷിച്ചത് മൊബൈൽ മോർച്ചറിയിൽ; ആംബുലൻസ് ഉടമയടക്കം രണ്ടുപേർ അറസ്റ്റിൽ

Last Updated:

150 ലിറ്ററോളം കോടയാണ് മൊബൈൽ മോർച്ചറിയിൽ സൂക്ഷിച്ചിരുന്നത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പത്തനംതിട്ട: സംസ്ഥാനത്ത് മദ്യ വിൽപന ശാലകൾ അടച്ചിട്ട് രണ്ടാഴ്ചയിലേറെയായി. ശക്തമായ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾക്കിടയിലും വ്യാജ വാറ്റും വിൽപനയുമൊക്കെ വർധിച്ചുവെന്നാണ് റിപ്പോർട്ടുകൾ. ഏറ്റവും ഒടുവിൽ അടൂരിൽ നിന്നാണ് ചാരായം വാറ്റുന്നതിനുള്ള കോട കലക്കി സൂക്ഷിച്ചിരുന്ന രണ്ടുപേർ അറസ്റ്റിലായത്. ഏറെ ഞെട്ടിക്കുന്നത് മൃതദേഹം സൂക്ഷിക്കുന്ന മൊബൈൽ മോർച്ചറിക്കകത്താണ് ഇരുവരും കോട കലക്കി സൂക്ഷിച്ചിരുന്നത് എന്നതാണ്.
advertisement

Also Read- മലപ്പുറത്ത് കോവിഡ് രോഗിക്ക് നേരെ പീഡനശ്രമം നടത്തിയ ആംബുലൻസ് അറ്റൻഡർ റിമാൻഡിലായി

അടൂരിലെ ആംബുലൻസിന്റെ ഉടമയും ഡ്രൈവറുമായ കണ്ണംകോട് കൊണ്ടങ്ങാട്ട് താഴേതിൽ പുത്തൻവീട്ടിൽ അബ്ദുൾ റസാഖിന്റെ (33) വീട്ടിൽ അനധികൃതമായി ചാരായം വാറ്റുന്നതായാണ് ശനിയാഴ്ച അടൂർ ഡിവൈ എസ് പി ബി.വിനോദിന് രഹസ്യവിവരം ലഭിച്ചത്. സി ഐ ബി സുനുകുമാർ, വനിതാ എസ് ഐ നിത്യാസത്യൻ എന്നിവരുടെ നേതൃത്വത്തിൽ ഒരു സംഘം പൊലീസുകാർ, റസാഖ് താമസിക്കുന്ന കണ്ണംകോട്ടെ വീട്ടിലെത്തി.

advertisement

Also Read- എറണാകുളത്ത് ഓട്ടിസം ബാധിച്ച മകനെ ക്രൂരമായി മർദ്ദിച്ച പിതാവ് കസ്റ്റഡിയിൽ

തൊട്ടടുത്തുള്ള ഇയാളുടെതന്നെ പഴയ വീട്ടിൽ സിവിൽ പൊലീസ് ഓഫീസർമാരായ സൂരജ്, പ്രവീൺ, ജയരാജ് എന്നിവർ വേഷം മാറി വാറ്റുചാരായം വാങ്ങാനും ചെന്നു. ഇവിടെ ആ സമയം ഗ്യാസ് അടുപ്പിൽ ചാരായം വാറ്റുകയായിരുന്നു. കൈയോടെതന്നെ തൊണ്ടി അടക്കം പൊക്കി. തുടർന്നുള്ള തിരച്ചിലിലാണ് പൊലീസിനെ പോലും ഞെട്ടിച്ച കോടയിടൽ കണ്ടെത്തിയത്. 150 ലിറ്ററോളം കോടയാണ് മൊബൈൽ മോർച്ചറിയിൽ സൂക്ഷിച്ചിരുന്നത്. അബ്ദുൾ റസാഖിനെയും ചാരായം വാറ്റിക്കൊണ്ടിരുന്ന സഹായി തമിഴ്‌നാട് സ്വദേശി അനീസിനെയും(46) അറസ്റ്റ് ചെയ്തു. ഒപ്പമുണ്ടായിരുന്ന സോബിൻ തമ്പി ഓടിരക്ഷപ്പെട്ടു.

advertisement

Also Read- കണ്ണൂരിൽ കഞ്ചാവുമായി യുവാവ് പിടിയിൽ; കണ്ടെത്തിയത് എട്ടു കിലോയോളം കഞ്ചാവ്

വീടിനോട് ചേര്‍ന്ന ചായ്പില്‍ വച്ചാണ് ചാരായം വാറ്റിയിരുന്നത്. കരിക്കട്ട, ബാറ്ററി എന്നിവയ്ക്ക് പുറമേ മനുഷ ശരീരത്തിന് ഹാനികരമായ സാധനങ്ങള്‍ ആണ് വാറ്റുന്നതിന് ഉപയോഗിരിച്ചിരുന്നത്. മോർച്ചറിക്കുപുറമേ കലത്തിലും വീപ്പയിലുമായി 20 ലിറ്റർ കോടയും പത്ത് ലിറ്റർ ചാരായവും കണ്ടെത്തി. ലോക്‌ഡൗൺ സമയമായതിനാൽ ഒരു ലിറ്റർ ചാരായം 2000 രൂപയ്ക്കാണ് ഇവർ വിറ്റിരുന്നത്.

advertisement

Also Read- ചികിത്സയിലിരിക്കെ വാർഡിലെ ജീവനക്കാരൻ ബലാത്സംഗം ചെയ്ത കോവിഡ് രോഗി രോഗം മൂർച്ഛിച്ച് മരിച്ചു

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

അടൂരില്‍ നിന്നാണ് റസാഖിന്റെ ആംബുലന്‍സ് ഓടിയിരുന്നത്. നേരത്തേ ആംബുലന്‍സിലും മൊബൈല്‍ മോര്‍ച്ചറിയിലുമായി ഇയാള്‍ കഞ്ചാവ് കടത്തുന്നുവെന്ന് പൊലീസിന് രഹസ്യ വിവരം കിട്ടിയിരുന്നു. അന്ന് എസ് പിയുടെ ഷാഡോ പൊലീസ് ഇയാള്‍ക്ക് പിന്നാലെ കൂടിയെങ്കിലും പിടികൂടാനായിരുന്നില്ല.

മലയാളം വാർത്തകൾ/ വാർത്ത/Crime/
ചാരായം വാറ്റാനുള്ള കോട സൂക്ഷിച്ചത് മൊബൈൽ മോർച്ചറിയിൽ; ആംബുലൻസ് ഉടമയടക്കം രണ്ടുപേർ അറസ്റ്റിൽ
Open in App
Home
Video
Impact Shorts
Web Stories