മലപ്പുറത്ത് കോവിഡ് രോഗിക്ക് നേരെ പീഡനശ്രമം നടത്തിയ ആംബുലൻസ് അറ്റൻഡർ റിമാൻഡിലായി

Last Updated:

33കാരനായ പ്രതിക്കെതിരെ പീഡനശ്രമം, സ്ത്രീകളോട് അപമര്യാദയായി പെരുമാറൽ തുടങ്ങി വിവിധ വകുപ്പുകൾ ചുമത്തിയാണ് കേസ്.

മലപ്പുറം: പെരിന്തൽമണ്ണയിൽ കോവിഡ് രോഗിയെ പീഡിപ്പിക്കാൻ ശ്രമിച്ച ആംബുലൻസ് അറ്റൻഡർ പൊലീസ് കസ്റ്റഡിയിലായി. ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് സംഭവം.
ഏപ്രിൽ 27 ന് പുലർച്ചെ വൈറസ് ബാധിച്ച് ക്ഷീണിതയായ യുവതിയെ സ്കാനിങ്ങിനായി കൊണ്ടുപോവുമ്പോളാണ് സ്വകാര്യ ആംബുലൻസിലെ അറ്റൻഡറായ പുലാമന്തോൾ സ്വദേശി പ്രശാന്തിൻ്റെ ക്രൂരത.
സംഭവം നടന്ന സമയത്ത് പ്രതികരിക്കാൻ പോലുമാകാതിരുന്ന വണ്ടൂർ സ്വദേശിനിയായ 38കാരി ഡോക്ടറുടെ സഹായത്തോടെ പിന്നീട് പൊലീസിൽ പരാതി നൽകുകയായിരുന്നു. 33കാരനായ പ്രതിക്കെതിരെ പീഡനശ്രമം, സ്ത്രീകളോട് അപമര്യാദയായി പെരുമാറൽ തുടങ്ങി വിവിധ വകുപ്പുകൾ ചുമത്തിയാണ് കേസ്. ഓൺലൈൻ ആയി മജിസ്ട്രേറ്റിന് മുൻപിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
advertisement

ഓട്ടിസം ബാധിച്ച മകനെ ക്രൂരമായി മർദ്ദിച്ച പിതാവ് കസ്റ്റഡിയിൽ

എറണാകുളത്ത് ഓട്ടിസം ബാധിച്ച മകനെ ക്രൂരമായി മർദ്ദിച്ച് പിതാവ്. കുഞ്ഞിന്റെ മാതാവ് പകർത്തിയ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്‌. സംഭവം സോഷ്യൽ മീഡിയയിലെത്തിയതോടു കൂടി ഫോർട്ട് കൊച്ചി പോലീസ് ഇയാളെ മട്ടാഞ്ചേരിയിലെ വീട്ടിലെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. മട്ടാഞ്ചേരി ചെറലായി കടവ് സ്വദേശി സുധീറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കുഞ്ഞിന്റെ അമ്മ നൽകിയ പരാതിയിന്മേലാണ് നടപടി. മറ്റു രണ്ടു മക്കളുടെയും മാതാവിന്റെയും മുന്നിൽ വച്ചായിരുന്നു കുട്ടിയെ മർദിച്ചത്. സുധീറിനെ നാളെ കോടതിയിൽ ഹാജരാക്കും.
advertisement
Also read: കണ്ണൂരിൽ പച്ചക്കറി തോട്ടത്തിനിടയിൽ കഞ്ചാവ് കൃഷിചെയ്തയാൾ പിടിയിൽ
കുട്ടി അനുസരണക്കേട് കാട്ടിയെന്നും, വീടുവിട്ട് പുറത്തിറങ്ങിയെന്നും പറഞ്ഞായിരുന്നു ക്രൂര മർദ്ദനം. കുഞ്ഞിനെ ഒറ്റക്കാലിൽ നിർത്തിയും തലകുത്തി നിർത്തിയുമായിരുന്നു അതിക്രമം. കുട്ടിയെ ഇയാൾ വടി കൊണ്ട് തല്ലുകയും ചവിട്ടുകയും മുഖത്തു തല്ലുകയും ചെയ്തു. കുഞ്ഞിന്റെ അമ്മ തടയാൻ ശ്രമിച്ചെങ്കിലും സുധീർ പിന്മാറിയില്ല. ഇവരുടെ മൂന്ന് മക്കളിൽ മൂത്ത കുട്ടി പത്താം ക്‌ളാസ് വിദ്യാർത്ഥിയാണ്. ഇയാൾ മദ്യപിച്ച് സ്ഥിരമായി വീട്ടിൽ ബഹളമുണ്ടാക്കുകയും ഭാര്യയെ മർദിക്കുകയും ചെയ്യാറുണ്ടെന്നാണ് വിവരം.
മലയാളം വാർത്തകൾ/ വാർത്ത/Crime/
മലപ്പുറത്ത് കോവിഡ് രോഗിക്ക് നേരെ പീഡനശ്രമം നടത്തിയ ആംബുലൻസ് അറ്റൻഡർ റിമാൻഡിലായി
Next Article
advertisement
ഈ തവളകൾ ചിലപ്പോൾ കടിക്കും, ഭീഷണിപ്പെടുത്തും; ഇന്ത്യൻ തവളകളിൽ പുതിയ കണ്ടെത്തലുമായി ഗവേഷകർ
ഈ തവളകൾ ചിലപ്പോൾ കടിക്കും, ഭീഷണിപ്പെടുത്തും; ഇന്ത്യൻ തവളകളിൽ പുതിയ കണ്ടെത്തലുമായി ഗവേഷകർ
  • ഡോ. സത്യഭാമ ദാസ് ബിജുവിന്റെ നേതൃത്വത്തിലുള്ള ഡല്‍ഹി യൂണിവേഴ്സിറ്റി സംഘം തവളകളുടെ പുതിയ കണ്ടെത്തൽ നടത്തി.

  • ഇരുനിറത്തവളയും അപാതാനി കൊമ്പന്‍ തവളയും ഭീഷണിയുണ്ടാകുമ്പോൾ വ്യത്യസ്ത രീതിയിൽ പ്രതികരിക്കുന്നു.

  • ഇന്ത്യയിൽ ആദ്യമായി തവളകളുടെ പ്രതിരോധ പ്രതികരണ തന്ത്രങ്ങൾ കണ്ടെത്തിയതായി ഗവേഷകർ സ്ഥിരീകരിച്ചു.

View All
advertisement