എറണാകുളത്ത് ഓട്ടിസം ബാധിച്ച മകനെ ക്രൂരമായി മർദ്ദിച്ച പിതാവ് കസ്റ്റഡിയിൽ

Last Updated:

മാതാവിന്റെയും മറ്റു രണ്ടു മക്കളുടെയും മുന്നിൽ വച്ചായിരുന്നു ക്രൂര മർദനം. മാതാവ് പകർത്തിയ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ

എറണാകുളത്ത് ഓട്ടിസം ബാധിച്ച മകനെ ക്രൂരമായി മർദ്ദിച്ച് പിതാവ്. കുഞ്ഞിന്റെ മാതാവ് പകർത്തിയ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്‌. സംഭവം സോഷ്യൽ മീഡിയയിലെത്തിയതോടു കൂടി
ഫോർട്ട് കൊച്ചി പോലീസ് ഇയാളെ മട്ടാഞ്ചേരിയിലെ വീട്ടിലെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
മട്ടാഞ്ചേരി ചെറലായി കടവ് സ്വദേശി സുധീറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കുഞ്ഞിന്റെ അമ്മ നൽകിയ പരാതിയിന്മേലാണ് നടപടി. മറ്റു രണ്ടു മക്കളുടെയും മാതാവിന്റെയും മുന്നിൽ വച്ചായിരുന്നു കുട്ടിയെ മർദിച്ചത്. സുധീറിനെ നാളെ കോടതിയിൽ ഹാജരാക്കും.
കുട്ടി അനുസരണക്കേട് കാട്ടിയെന്നും, വീടുവിട്ട് പുറത്തിറങ്ങിയെന്നും പറഞ്ഞായിരുന്നു ക്രൂര മർദ്ദനം. കുഞ്ഞിനെ ഒറ്റക്കാലിൽ നിർത്തിയും തലകുത്തി നിർത്തിയുമായിരുന്നു അതിക്രമം. കുട്ടിയെ ഇയാൾ വടി കൊണ്ട് തല്ലുകയും ചവിട്ടുകയും മുഖത്തു തല്ലുകയും ചെയ്തു. കുഞ്ഞിന്റെ അമ്മ തടയാൻ ശ്രമിച്ചെങ്കിലും സുധീർ പിന്മാറിയില്ല.
advertisement
ഇവരുടെ മൂന്ന് മക്കളിൽ മൂത്ത കുട്ടി പത്താം ക്‌ളാസ് വിദ്യാർത്ഥിയാണ്. ഇയാൾ മദ്യപിച്ച് സ്ഥിരമായി വീട്ടിൽ ബഹളമുണ്ടാക്കുകയും ഭാര്യയെ മർദിക്കുകയും ചെയ്യാറുണ്ടെന്നാണ് വിവരം.
Summary: Man who thrashed his autistic kid lands police net
മലയാളം വാർത്തകൾ/ വാർത്ത/Crime/
എറണാകുളത്ത് ഓട്ടിസം ബാധിച്ച മകനെ ക്രൂരമായി മർദ്ദിച്ച പിതാവ് കസ്റ്റഡിയിൽ
Next Article
advertisement
'ഒരു തവണ കൂടി തെറ്റ് തിരുത്താൻ അവസരം നൽകിയതാണ്, എന്നിട്ടും പഴയ അവസ്ഥയിലാണ്'; 'കശുവണ്ടി അഴിമതിക്കേസി'ൽ സർക്കാരിനെതിരെ ഹൈക്കോടതി
'തെറ്റ് തിരുത്താൻ അവസരം നൽകിയതാണ്, എന്നിട്ടും പഴയ അവസ്ഥയിലാണ്'; 'കശുവണ്ടി അഴിമതിക്കേസി'ൽ സർക്കാരിനെതിരെ ഹൈക്കോടതി
  • കശുവണ്ടി അഴിമതിക്കേസിൽ പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നിഷേധിച്ചതിൽ ഹൈക്കോടതി വിമർശനം ഉന്നയിച്ചു

  • സർക്കാരിന്‍റെ നിലപാട് കോടതിയോടുള്ള അനാദരവും കോടതിയലക്ഷ്യവും വ്യക്തമാണെന്ന് ഹൈക്കോടതി സിംഗിൾ ബെഞ്ച്

  • പ്രോസിക്യൂട്ട് ചെയ്യാനുള്ള അധികാരം കോടതിക്ക് നൽകാൻ നിയമഭേദഗതി വേണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു

View All
advertisement