ചികിത്സയിലിരിക്കെ വാർഡിലെ ജീവനക്കാരൻ ബലാത്സംഗം ചെയ്ത കോവിഡ് രോഗി രോഗം മൂർച്ഛിച്ച് മരിച്ചു

Last Updated:

പീഡനത്തിനിരയായ യുവതി പ്രതിയെ തിരിച്ചറിയുകയും ഡോക്ടറോട് പറയുകയും ആയിരുന്നു. എന്നാൽ ആരോഗ്യനില പെട്ടന്ന് വഷളായതോടെ രോഗിയെ വെന്റിലേറ്ററിലേക്ക് മാറ്റുകയും വൈകുന്നേരത്തോടെ അവർ മരിക്കുകയും ആയിരുന്നു.

ഭോപ്പാൽ: സർക്കാർ ആശുപത്രിയിൽ ചികത്സയിലായിരിക്കെ ബലാത്സംഗത്തിനിരയായ കോവിഡ് രോഗി മരിച്ചു. ആശുപത്രി വാർഡിലെ ജീവനക്കാരൻ തന്നെ ബലാത്സംഗം ചെയ്തതായി 43 കാരിയായ രോഗി ഡോക്ടറോട് പരാതിപ്പെട്ടിരുന്നു. പരാതിപ്പെട്ട് 24 മണിക്കൂറിനുള്ളിൽ രോഗം മൂർച്ഛിച്ച് യുവതി മരിക്കുകയായിരുന്നു. ഭോപ്പാൽ മെമ്മോറിയൽ ഹോസ്‌പിറ്റൽ ആൻഡ് റിസർച്ച് സെന്ററിലാണ് സംഭവം നടന്നത്.
ഏപ്രിൽ ആദ്യവാരം നടന്ന സംഭവം പുറംലോകം അറിയുന്നത് കഴിഞ്ഞ ദിവസം കുറ്റവാളി അറസ്റ്റിലായതിന് ശേഷമാണ്. പീഡനത്തിനിരയായ യുവതി പ്രതിയെ തിരിച്ചറിയുകയും ഡോക്ടറോട് പറയുകയും ആയിരുന്നു. എന്നാൽ ആരോഗ്യനില പെട്ടന്ന് വഷളായതോടെ രോഗിയെ വെന്റിലേറ്ററിലേക്ക് മാറ്റുകയും വൈകുന്നേരത്തോടെ അവർ മരിക്കുകയും ആയിരുന്നു.
നിഷാദ്പുര പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ 40കാരനായ സന്തോഷ് അഹിർവാറിനെ പൊലീസ് കുറ്റക്കാരനായി കണ്ടെത്തിയിട്ടുണ്ട്. ഇയാൾ ഇപ്പോൾ ഭോപ്പാൽ സെൻട്രൽ ജയിലിലാണ്. സഹപ്രവർത്തകയായ സ്റ്റാഫ് നഴ്‌സിനെ ലൈംഗികമായി പീഡിപ്പിച്ചതിനും ജോലിസ്ഥലത്ത് മദ്യപിച്ച് വന്നതിനും ഇയാൾ മുൻപും ശിക്ഷാ നടപടികൾക്ക് വിധേയനായിട്ടുണ്ട്.
advertisement
എന്നാൽ, പീഡന വിവരങ്ങൾ പുറത്താകാതിരിക്കാൻ ആശുപത്രി അധികൃതർ വഴിവിട്ട നടപടികൾ സ്വീകരിച്ചു എന്നാണ് പീഡനത്തിരയായ സ്ത്രീയുടെ ബന്ധുക്കൾ പരാതിപ്പെടുന്നത്. എന്നാൽ വ്യക്തിവിവരങ്ങൾ പുറത്താകരുതെന്ന് ആവശ്യപ്പെട്ട് യുവതി പൊലീസിന് അപേക്ഷ നൽകിയിരുന്നു. എന്നും അത് കൊണ്ടാണ് മറ്റാരുമായും വിവരങ്ങൾ പങ്കിടാതിരുന്നതെന്നും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ ഇർഷാദ് വാലി പറഞ്ഞു.
സംഭവത്തെ തുടർന്ന് ഭോപ്പാൽ ആശുപത്രിയിലെ കോവിഡ് വാർഡുകളുടെ ദയനീയ അവസ്ഥ ചൂണ്ടിക്കാട്ടി പീഡനത്തിരയായ സ്ത്രീയുടെ ബന്ധുക്കൾ അധികാരികൾക്ക് കത്തയച്ചു. എല്ലാ കോവിഡ് വാർഡുകളിലും സിസിടിവി ക്യാമറകൾ സ്ഥാപിക്കണം, ലൈംഗിക കുറ്റവാളികളായ ജീവനക്കാരെ ആശുപത്രികൾ നിയമിക്കുന്നില്ലെന്ന് ഉറപ്പുവരുത്തണം എന്നിവയും അവർ ആവശ്യപ്പെടുന്നുണ്ട്. ഇത് ആശുപത്രി ഭരണാധികാരികളുടെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും വലിയ വീഴ്ചയാണെന്നും ബന്ധുക്കൾ കുറ്റപ്പെടുത്തുന്നു.
advertisement
English Summary: A 43-year old Covid positive woman died within 24 hours of being raped by a ward boy at a government hospital in Bhopal. The 43-year-old woman who was also a survivor of the 1984 Bhopal gas tragedy had been admitted to the Bhopal Memorial Hospital and Research Centre almost a month back after contracting the deadly virus. On April 6 the woman narrated her ordeal to a doctor at the hospital while identifying the ward boy who had raped her.
മലയാളം വാർത്തകൾ/ വാർത്ത/Crime/
ചികിത്സയിലിരിക്കെ വാർഡിലെ ജീവനക്കാരൻ ബലാത്സംഗം ചെയ്ത കോവിഡ് രോഗി രോഗം മൂർച്ഛിച്ച് മരിച്ചു
Next Article
advertisement
സർവീസ് ബുക്ക് തിരുത്തി പെൻഷൻ നേടാൻ ശ്രമം; കെ ടി ജലീലിനെതിരെ ഗവർണർക്ക് യൂത്ത് ലീഗിന്റെ പരാതി
സർവീസ് ബുക്ക് തിരുത്തി പെൻഷൻ നേടാൻ ശ്രമം; കെ ടി ജലീലിനെതിരെ ഗവർണർക്ക് യൂത്ത് ലീഗിന്റെ പരാതി
  • മുസ്ലിം യൂത്ത് ലീഗ് കെ ടി ജലീലിനെതിരെ ഗവർണർക്ക് പരാതി നൽകി, സർവീസ് ബുക്ക് തിരുത്തി പെൻഷൻ നേടാൻ ശ്രമം.

  • യൂത്ത് ലീഗ് ആരോപണം: സർവീസ് ബുക്ക് തിരുത്തി പെൻഷൻ നേടാൻ കെ ടി ജലീൽ ഭരണ സ്വാധീനം ഉപയോഗിക്കുന്നു.

  • കെ ടി ജലീൽ: ചട്ടവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല, ഹൈക്കോടതി വിധി സ്റ്റേ ചെയ്തതിനെ തുടർന്ന് രാജി ടെക്നിക്കൽ.

View All
advertisement