TRENDING:

Actress Attack Case| നടിയെ ആക്രമിച്ച കേസിലെ വിഐപി ദിലീപിന്റെ സുഹൃത്ത് ശരത്തോ?

Last Updated:

ശരത്തിന്റെ  ശബ്ദ സാംപിൾ ക്രൈംബ്രാഞ്ച് പരിശോധിക്കുന്നു 

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊച്ചി: നടിയെ അക്രമിച്ച ദ്യശ്യങ്ങള്‍ എത്തിച്ച് നല്‍കിയത് ദിലീപിന്റെ (Dileep) സുഹ്യത്ത് ശരത്താണോയെന്ന സംശയത്തില്‍ ക്രൈംബ്രാഞ്ച്. ശരത്തിന്റെ ശബ്ദ സാംപിള്‍ ക്രൈംബ്രാഞ്ച് പരിശോധിയ്ക്കുകയാണ്. ശരത്തിന്റെയും ദിലീപിന്റെ സഹോദരി ഭര്‍ത്താവ് സൂരജിന്റെയും വീടുകളില്‍ പൊലീസ് പരിശോധന നടത്തി.
advertisement

നടിയെ അക്രമിച്ചതിലും അന്വേഷണ സംഘത്തെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസിലും നിര്‍ണായകമാണ് വി ഐ പിയുടെ പങ്കാളിത്തം. ദിലീപുമായി അടുത്ത ബന്ധമുള്ളവരെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. കോട്ടയം സ്വദേശിയായ മെഹബൂബ് ആരോപണം തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് ദീലീപിന്റെ സുഹ്യത്തായ ശരത്തിലേയ്ക്ക് അന്വേഷണം നീണ്ടത്. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ശരത്തിനോട് ആവശ്യപ്പെട്ടെങ്കിലും എത്തിയില്ല.

ഇതിനെത്തുടര്‍ന്നാണ് കോടതിയില്‍ നിന്ന് അനുമതി വാങ്ങിയ ശേഷം ആലുവ തോട്ടുമുഖത്തുള്ള വീട്ടില്‍ റെയ്ഡ് നടത്തിയത്. 6 മണിക്കൂറാണ് റെയ്ഡ് നീണ്ട് നിന്നത്. ഈ സമയം ശരത്ത് വീട്ടില്‍ ഉണ്ടായിരുന്നില്ല. ശരത്ത് ഒളിവിലാണെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്. വിഐപിയുടെ ശബ്ദം റെക്കോര്‍ഡ് ചെയ്ത് സംവിധാകന്‍ ബാലചന്ദ്രകുമാര്‍ ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു. ശരത്തിന്റെ ശബ്ദ സാംപിള്‍ പരിശോധിച്ച് വിഐപി ആണോയെന്ന് വ്യക്തത വരുത്താനാണ് പോലീസിന്റെ നീക്കം.

advertisement

Also Read- ‘അന്ന് കൊലപാതകക്കുറ്റമേറ്റത് പൊലീസിന്റെ കൊടിയ പീഡനം സഹിക്കാനാകാതെ'; 14 കാരിയുടെ മരണത്തിൽ വയോധിക ദമ്പതികൾ

ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയതിന് പിന്നാലെ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ശരത് കോടതിയെ സമീപിച്ചിട്ടുണ്ട്. അന്വേഷണ സംഘത്തെ അപായപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് ദിലീപിന്റെ സഹോദരി ഭര്‍ത്താവ് സൂരജിന്റെ കത്രക്കടവിലുള്ള ഫ്ലാറ്റില്‍ ക്രൈംബ്രാഞ്ച് ഉ്‌ദോയഗസ്ഥര്‍ റെയ്ഡ് നടത്തിയത്.

അതേസമയം, നടിയെ അക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ നടന്‍ ദിലീപ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. കേസുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിലൂടെ വരുന്ന വാര്‍ത്തകള്‍ വിലക്കണമെന്ന ദിലീപിന്റെയും അപേക്ഷയും കോടതി പരിഗണിയ്ക്കും. നടന്‍ ദിലീപിനെതിരായ ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ നിര്‍ണായകമാണ് ഹൈക്കോടതി വിധി. അറസ്റ്റ് ഭയന്നാണ് ദിലീപ് മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത്. പൊലീസിന്റെ കള്ളക്കഥയാണ് കേസെന്നായിരുന്നു ദിലീപിന്റെ വാദം. അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിന് തന്നോടുള്ള പകയാണ് കേസിന് പിന്നിലെന്നും ദിലീപ് ആരോപിച്ചിരുന്നു. സംവിധായകന്‍ ബാലചന്ദ്രകുമാര്‍ നല്‍കിയ രഹസ്യമൊഴിയും ഹാജരാക്കിയ ശബ്ദസാംപിളുകളും വിലയിരുത്തിയ ശേഷമായിരിക്കും കോടതി വിധി പറയുക. അതുകൊണ്ടുതന്നെ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളുമെന്ന കണക്കുകൂട്ടലിലാണ് ക്രൈംബ്രാഞ്ച്.

advertisement

Also Read- Pocso | ആണ്‍വേഷം കെട്ടി പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി; യുവതി അറസ്റ്റില്‍

ഹൈക്കോടതി വിധി വന്നാലുടന്‍ ദിലീപിനെ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ദിലീപിന്റെ സഹോദരന്‍ അനൂപ്, സഹോദരി ഭര്‍ത്താവ് സൂരജ്, സുഹ്യത്ത് ശരത്ത് എന്നിവരെയും അന്വേഷണ സംഘം ചോദ്യം ചെയ്യും. പള്‍സര്‍ സുനിയുടെ അമ്മയുടെ മൊഴി ആലുവ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രേഖപ്പെടുത്തുന്നുണ്ട്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

വിചാരണ കോടതിയിലെ നടപടികള്‍ പൂര്‍ത്തിയാകും വരെ കേസുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പ്രസദ്ധീകരിയ്ക്കുന്നതില്‍ നിന്ന് മാധ്യമങ്ങളെ വിലക്കണമെന്നാണ് ദിലീപ് ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടിരിയ്ക്കുന്നത്. നടിയെ അക്രമിച്ച കേസിന്റെ രഹസ്യ വിചാരണ നടത്തണമെന്ന കോടതി ഉത്തരവ് ലംഘിയ്ക്കുന്നതാണ് മാധ്യമ വാര്‍ത്തകളെന്നും ദിലീപ് ചൂണ്ടിക്കാണിക്കുന്നു.

മലയാളം വാർത്തകൾ/ വാർത്ത/Crime/
Actress Attack Case| നടിയെ ആക്രമിച്ച കേസിലെ വിഐപി ദിലീപിന്റെ സുഹൃത്ത് ശരത്തോ?
Open in App
Home
Video
Impact Shorts
Web Stories