TRENDING:

കുട്ടി പീഡനത്തിന് ഇരയായതും അമ്മ കുട്ടിയെ കൊലപ്പെടുത്താൻ തീരുമാനിച്ചതും തമ്മിൽ ബന്ധമുണ്ടോ?

Last Updated:

ഫോൺ രേഖകൾ അടക്കം വിശദ പരിശോധനയ്ക്ക് വിധേയമാക്കുകയാണ് പൊലീസ്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊച്ചി: അമ്മ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ മൂന്നര വയസുകാരി അതിക്രൂര പീഡനമാണ് നേരിട്ടതെന്ന കാര്യം വ്യക്തം. സംഭവത്തിൽ കുട്ടിയുടെ പിതാവിന്റെ അടുത്ത ബന്ധുവിനെ പൊലീസ് പോക്സോ കേസിൽ അറസ്റ്റ് ചെയ്തു. കുട്ടി പീഡനത്തിന് ഇരയായതും അമ്മ കുട്ടിയെ കൊലപ്പെടുത്താൻ തീരുമാനിച്ചതും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ എന്ന് പൊലീസ് പരിശോധിക്കുകയാണ്. കാക്കനാട് ജില്ലാ ജയിലിലുള്ള അമ്മയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്താൽ മാത്രമേ ഇക്കാര്യങ്ങളില്‍ വ്യക്തത വരൂ.
News18
News18
advertisement

കുട്ടിയെ കാണാതായി പുഴയിൽ തിരച്ചില്‍ നടത്തിയ സമയം അവിടെയെത്തിയ ഭർത്താവിനോട്, 'എന്റെ കുഞ്ഞിനെ കൊന്നില്ലേ, ഇനി എന്നേയും കൊല്ലാനാണോ വന്നത്' എന്ന് കുട്ടിയുടെ അമ്മ ചോദിച്ചിരുന്നുവെന്നാണ് വിവരം. അതുകൊണ്ടു തന്നെ കുഞ്ഞിനെ കൊലപ്പെടുത്തിയതും പീഡനവുമായി ബന്ധമുണ്ടോ എന്നതാണ് പൊലീസ് അന്വേഷിക്കുന്നത്. ഫോൺ രേഖകൾ അടക്കം വിശദ പരിശോധനയ്ക്ക് വിധേയമാക്കുകയാണ് പൊലീസ്.

Also Read- 'കസ്റ്റഡിയിലുള്ള പ്രതി വീട്ടിൽ കൂട്ട് കിടക്കാൻ വരുമായിരുന്നു'; മൂന്നര വയസുകാരിയുടെ കൊലപാതകത്തില്‍ വഴിത്തിരിവ്

advertisement

കുട്ടിയുടെ മാതാപിതാക്കള്‍ക്കിടയിൽ വലിയ ഭിന്നത നിന്നിരുന്നു. തമ്മിൽ വഴക്കുണ്ടാവുകയും സ്വന്തം വീട്ടിലേക്ക് അമ്മ പോവുകയും ചെയ്ത സാഹചര്യമുണ്ടായി. ഒരിക്കൽ അമ്മ ഇരു കുട്ടികളെയും സ്വന്തം വീട്ടിലേക്ക് കൊണ്ടുപോകുന്ന സാഹചര്യവുമുണ്ടായി. ഇതിനു പിന്നാലെയാണ് അമ്മയ്ക്ക് മാനസികാസ്വാസ്ഥ്യമാണെന്ന തരത്തിലുള്ള ആരോപണങ്ങൾ ഉയർന്നത്. പിന്നീട് അമ്മ വീട്ടിലേക്ക് തിരികെ വന്നെങ്കിലും കാര്യങ്ങളിൽ മാറ്റമുണ്ടായില്ല.

Also Read- ഒപ്പം താമസിക്കുന്ന 85കാരി മുത്തശിയ്ക്കും മൂന്നു വയസുകാരി മകൾക്കും സുരക്ഷയില്ലാത്ത വീടുകൾ; നാം എന്ത് മനുഷ്യരാണ്?

advertisement

തിങ്കളാഴ്ച വൈകിട്ടാണ് ഭര്‍തൃവീടിന്റെ സമീപത്തുള്ള അങ്കണവാടിയിൽനിന്ന് കുട്ടിയുമായി അമ്മ സ്വന്തം നാടായ ആലുവ കുറുമശേരിയിലേക്ക് തിരിച്ചതും വഴിക്കു വച്ച് കുട്ടിയെ മൂഴിക്കുളം പാലത്തിൽ നിന്ന് താഴേക്കിട്ട് കൊലപ്പെടുത്തിയതും. വൈകിട്ട് 7 മണിയോടെ തനിച്ച് വീട്ടിൽ വന്നു കയറിയപ്പോൾ ആദ് കുട്ടിയെ ബസിനുള്ളിൽ വച്ച് നഷ്ടമായെന്നാണ് പറഞ്ഞത്. പിന്നീടാണ് മൂഴിക്കുളം പാലത്തിൽ നിന്ന് കുട്ടിയെ താഴേക്കിട്ടു എന്നു വെളിപ്പെടുത്തിയത്. രാത്രി ആരംഭിച്ച തിരച്ചിലിനൊടുവിൽ പുലർച്ചെ 2.20ഓടെയാണ് കുട്ടിയുടെ മൃതദേഹം ചാലക്കുടി പുഴയിൽ നിന്ന് കണ്ടെടുക്കുന്നത്. ‌അമ്മ കുഞ്ഞിനെ കൊലപ്പെടുത്തിയ കേസായി അറിയപ്പെട്ട ഈ സംഭവത്തിന് ആരും ചിന്തിക്കാത്ത പുതിയൊരു മാനം കൈവരുന്നത് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ടിലെ വിവരങ്ങള്‍ പുറത്തുവന്നതോടെയാണ്. കുട്ടി പീഡനത്തിന് ഇരയായെന്ന വിവരം പുറത്തുവന്നതോടെയാണ് അന്വേഷണം പ്രതിയിലേക്കെത്തിയത്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Crime/
കുട്ടി പീഡനത്തിന് ഇരയായതും അമ്മ കുട്ടിയെ കൊലപ്പെടുത്താൻ തീരുമാനിച്ചതും തമ്മിൽ ബന്ധമുണ്ടോ?
Open in App
Home
Video
Impact Shorts
Web Stories