അമ്മ പുഴയിലെറിഞ്ഞ മൂന്നര വയസുകാരി മരിക്കുന്നതിന്റെ തലേന്നും പീഡിപ്പിക്കപ്പെട്ടു; സ്വകാര്യ ഭാഗത്ത് മുറിവുകൾ

Last Updated:

കുഞ്ഞിന് രണ്ടര വയസുള്ളപ്പോള്‍ മുതല്‍ ഇയാള്‍ ലൈംഗിക അതിക്രമം നടത്തിയിരുന്നുവെന്നാണ് വിവരം. കുഞ്ഞിന്റെ അടുത്ത ബന്ധുവായതിനാല്‍ ആർക്കും സംശയമുണ്ടാകില്ലെന്ന ധൈര്യത്തിലായിരുന്നു പ്രതി കുറ്റകൃത്യം ആവർത്തിച്ചത്

അബദ്ധം പറ്റിപ്പോയെന്നാണ് ഇയാൾ കുറ്റസമ്മതം നടത്തിയശേഷം പൊലീസിനോട് പറഞ്ഞത്
അബദ്ധം പറ്റിപ്പോയെന്നാണ് ഇയാൾ കുറ്റസമ്മതം നടത്തിയശേഷം പൊലീസിനോട് പറഞ്ഞത്
കൊച്ചി: എറണാകുളം തിരുവാങ്കുളത്ത് പുഴയിലെറിഞ്ഞ് അമ്മ കൊലപ്പെടുത്തിയ മൂന്നര വയസുകാരി പിതാവിന്റെ അടുത്ത ബന്ധുവില്‍ നിന്ന് നേരിട്ടത് ക്രൂരമായ പീഡനമെന്ന് റിപ്പോർട്ട്. കൊല്ലപ്പെടുന്നതിന്റെ തൊട്ടുമുന്‍പുള്ള ദിവസവും കുഞ്ഞ് പീഡിപ്പിക്കപ്പെട്ടു. കുഞ്ഞിന്റെ സ്വകാര്യഭാഗങ്ങളിൽ മുറിവുകളുണ്ടായിരുന്നു. എട്ട് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് ബന്ധു കുറ്റം സമ്മതിച്ചത്.
ആദ്യം ചോദ്യം ചെയ്യലിനോട് സഹകരിക്കാൻ പ്രതി തയാറായിരുന്നില്ല. എന്നാൽ ശാസ്ത്രീയമായ ചോദ്യം ചെയ്യലിൽ പത്തിലേറെ തവണ കുഞ്ഞിനെ ലൈംഗികമായി ഉപദ്രവിച്ചിട്ടുണ്ടെന്ന് പ്രതി സമ്മതിക്കുകയായിരുന്നു. കുഞ്ഞിന്റെ വീടിന്റെ സമീപത്ത് തന്നെയാണ് ഇയാളും താമസിച്ചിരുന്നത്. പലപ്പോഴും ഇയാള്‍ കുഞ്ഞിനെ തന്റെ വീട്ടിലേക്ക് കൊണ്ടുവരും. കുട്ടി പലപ്പോഴും ഇയാള്‍ക്കൊപ്പമാണ് ഉറങ്ങിയിരുന്നത്. കുഞ്ഞിന്റെ പിതാവില്ലാത്ത സമയത്ത് ഇയാൾ‌ കൂട്ട് കിടക്കാൻ വരാറുണ്ടെന്ന് കുട്ടിയുടെ അമ്മൂമ്മയും നേരത്തെ പറഞ്ഞിരുന്നു.
advertisement
കുഞ്ഞിന് രണ്ടര വയസുള്ളപ്പോള്‍ മുതല്‍ ഇയാള്‍ ലൈംഗിക അതിക്രമം നടത്തിയിരുന്നുവെന്നാണ് വിവരം. കുഞ്ഞിന്റെ അടുത്ത ബന്ധുവായതിനാല്‍ ആർക്കും സംശയമുണ്ടാകില്ലെന്ന ധൈര്യത്തിലായിരുന്നു പ്രതി കുറ്റകൃത്യം ആവർത്തിച്ചത്. പ്രതി ലൈംഗിക വൈകൃതങ്ങൾക്കടിമയെന്നാണ് പൊലീസ് കരുതുന്നത്. അബദ്ധം പറ്റിപ്പോയെന്നാണ് ഇയാൾ കുറ്റസമ്മതം നടത്തിയശേഷം പൊലീസിനോട് പറഞ്ഞത്.
അതേസമയം, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കേസിൽ‌ നിർണായകമാവുകയാണ്. അമ്മ കുഞ്ഞിനെ കൊലപ്പെടുത്തിയ കേസായി അറിയപ്പെട്ട ഈ സംഭവത്തിന് പുതിയമാനം കൈവന്നത് പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍ക്ക് തോന്നിയ സംശയങ്ങളിൽ നിന്നാണ്. പിന്നീട് പൊലീസ് പീഡനക്കേസിലെ പ്രതിക്കായി അതീവ രഹസ്യമായാണ് നീക്കങ്ങള്‍ നടത്തിയത്. പ്രതിയെക്കൂടാതെ മറ്റ് രണ്ട് പേരെക്കൂടി പൊലീസ് ചോദ്യം ചെയ്തിരുന്നു. ഇവരില്‍ നിന്നുള്‍പ്പെടെ പ്രതിയിലേക്കെത്താനുള്ള കൃത്യമായ സൂചനകള്‍ ലഭിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Crime/
അമ്മ പുഴയിലെറിഞ്ഞ മൂന്നര വയസുകാരി മരിക്കുന്നതിന്റെ തലേന്നും പീഡിപ്പിക്കപ്പെട്ടു; സ്വകാര്യ ഭാഗത്ത് മുറിവുകൾ
Next Article
advertisement
മകനെയും മരുമകളെയും രണ്ട് കൊച്ചുമക്കളെയും വീട്ടിൽ പൂട്ടിയിട്ട് തീകൊളുത്തി കൊന്ന കേസിൽ പ്രതി ഹമീദിന് തൂക്കുകയർ
മകനെയും മരുമകളെയും രണ്ട് കൊച്ചുമക്കളെയും വീട്ടിൽ പൂട്ടിയിട്ട് തീകൊളുത്തി കൊന്ന കേസിൽ പ്രതി ഹമീദിന് തൂക്കുകയർ
  • ചീനിക്കുഴി ഹമീദിന് മകനെയും കുടുംബത്തെയും തീകൊളുത്തി കൊന്ന കേസിൽ വധശിക്ഷ വിധിച്ചു.

  • സ്വത്തുതര്‍ക്കത്തെ തുടര്‍ന്ന് മകനെയും കുടുംബത്തെയും വീട്ടില്‍ പൂട്ടി തീകൊളുത്തി കൊന്ന കേസാണ് ഇത്.

  • വീട്ടിലെ വെള്ളം ഒഴുക്കി കളഞ്ഞ് തീ അണയ്ക്കാനുള്ള എല്ലാ മാര്‍ഗങ്ങളും ഹമീദ് തടസപ്പെടുത്തി.

View All
advertisement