TRENDING:

കോവിഡ് കാലത്ത് വല വിരിച്ച് ഓൺലൈൻ തൊഴിൽ തട്ടിപ്പുകാർ; ഇരയായത് ഒട്ടേറെ പ്രവാസികൾ

Last Updated:

ഓണ്‍ലൈന്‍ രജിസ്ട്രഷനിലൂടെ ജോലി നേടി തട്ടിപ്പിനിരയായ ആലപ്പുഴ തുമ്പോളി സ്വദേശി ഹാരിസണ്‍ന്റെ കഥ അറിയാം.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ആലപ്പുഴ: കോവിഡ് രൂക്ഷമായതോടെ ജോലി നഷ്ടമായി വിദേശത്ത് നിന്ന് നാട്ടിലേക്ക് തിരികെ വന്ന നിരവധി യുവാക്കളുണ്ട്. വേഗത്തിലൊരു തൊഴിൽ കണ്ടെത്താനാകാത്തതും യാത്ര ചെയ്യാനുള്ള പ്രതിസന്ധിയുമൊക്കെയാണ് വര്‍ക്ക് ഫ്രം ഹോം ജോലികളെ ആകർഷകമാക്കുന്നത്. ഈ സാഹചര്യം മുതലെടുത്താണ് ഓൺലൈൻ തട്ടിപ്പുകാർ വല വീശുന്നത്. ഇങ്ങനെ ഓണ്‍ലൈന്‍ രജിസ്ട്രഷനിലൂടെ ജോലി നേടി തട്ടിപ്പിനിരയായ ആലപ്പുഴ തുമ്പോളി സ്വദേശി ഹാരിസണ്‍ന്റെ കഥ കേള്‍ക്കാം.
തട്ടിപ്പിനിരയായ ഹാരിസൺ
തട്ടിപ്പിനിരയായ ഹാരിസൺ
advertisement

മിഡില്‍ ഈസ്റ്റില്‍ സെയില്‍സ് എക്‌സിക്യൂട്ടിവ് ആയിരുന്നു ഹാരിസണ്‍. കോവിഡ് പ്രതിസന്ധി രൂക്ഷമായതോടെ നാട്ടിലേക്ക് മടങ്ങി. ആദ്യമൊക്കെ സാമ്പത്തിക സുരക്ഷിതത്വം ഉണ്ടായിരുന്നെങ്കിലും പിന്നീട് കഥ മാറി. തിരിച്ച് പോകാന്‍ വഴിയാല്ലാതായതോടെ  തൊഴിലിനായി ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമുകളെ ആശ്രയിക്കാന്‍ തീരുമാനിക്കുകയായിരുന്നു. അങ്ങനെ ക്വിക്കര്‍ എന്ന ജോബ് സൈറ്റില്‍ ഹാരിസണ്‍ രജിസ്റ്റര്‍ ചെയ്തു. വിദ്യഭ്യാസ യോഗ്യതകളും ബാങ്ക് ഡീറ്റെയിൽസുമൊക്കെ ചേർത്ത് പഴ്സണലായി ഒരു അക്കൗണ്ടും ഹാരിസൺ ഇതിനായി തയ്യാറാക്കി.

Also Read- 'വിസ്മയാ, നിങ്ങളെഴുതിയ കത്ത് എന്റെ അടുത്തെത്തുന്നത്, സ്‌നേഹിക്കുന്നവർക്ക് നിങ്ങളെ നഷ്ടമായപ്പോഴാണ്'; മാപ്പ് പറഞ്ഞ് നടൻ കാളിദാസ് ജയറാം

advertisement

ക്വിക്കറിൽ രജിസ്ട്രർ ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ തന്നെ ഹാരിസണെ തേടി നിരവധി മെസേജുകൾ എത്തി. വർക് ഫ്രം ഹോം സ്റ്റാറ്റസിൽ എലൈറ്റ്  ഡേറ്റാ എന്‍ട്രി സര്‍വീസെന്ന പേരിലെ  ഓണ്‍ലെന്‍ കമ്പനിയാണ് ജോലി നല്‍കാമെന്ന് വാഗ്ദാനം നൽകിയത്. അതിനായി വിശദാംശങ്ങള്‍ നല്‍കി.... കമ്പിനിയുടെ അക്കൗണ്ടിൽ സ്വന്തമായി  അക്കൗണ്ടും തുടങ്ങി...കമ്പനി അയച്ചുനൽകിയ  മുഴുവന്‍ വര്‍ക്കും സമയബന്ധിതമായി ഹാരിസണ്‍ പൂര്‍ത്തിയാക്കി തിരികെ അയച്ചു. അവർ മെയിൽ മുഖാന്തിരം ടെസ്റ്ററായി നൽകിയ വർക്ക് 93 ശതമാനം മാർക്കോടെ ഗിരി ഹാരിസൺ പൂർത്തിയാക്കി. പിന്നീട് നിരവധി എക്സൽ ഷീറ്റുകൾ തിരുത്തലിനായി അയച്ച് നൽകി ജോലികൾ പറയുന്ന മുറയ്ക്ക് പൂർത്തിയായി..ഇവിടെ തുടങ്ങുന്നു തട്ടപ്പിന്റെ അടുത്ത ഘട്ടം...

advertisement

Also Read- 'സഹപാഠികളായ ആൺകുട്ടികളോട് മിണ്ടുന്നത് വിലക്കി'; വിവാഹത്തിന് മുമ്പും വിസ്‌മയയെ കിരൺ മർദിച്ചിരുന്നുവെന്ന് വെളിപ്പെടുത്തൽ

അറുപതിനായിരം രൂപയാണ് ഹാരിസണ് ശമ്പളവാഗ്ദാനം. എന്നാൽ ഇത് ലഭിക്കും മുമ്പേ  എലൈറ്റിന്റെ അക്കൗണ്ടിലേക്ക് ഗൂഗിൾ പേ വഴി പതിനയ്യായിരം നൽകാൻ ആവശ്യപ്പെട്ടു. ശമ്പളവും നൽകിയ തുകയും ഉൾപ്പടെ ഒരുമിച്ച്  ശമ്പളത്തിനൊപ്പം തിരികെ അക്കൗണ്ടിൽ എത്തുമെന്നാണ് അറിയിച്ചത്. വെള്ളിയാഴ്ച അക്കൗണ്ടിലേക്ക് പണം കൈമാറിയാൽ ശനി, ഞായർ ദിവസങ്ങളിൽ ഓഫീസ് അവധിയാണെന്നും അറിയിച്ചു. പിന്നീട് കമ്പിനിയെക്കുറിച്ച് യാതൊരറിവും ഇല്ല. പണം  നഷ്ടമായി ആഴ്ചകൾ കഴിഞ്ഞപ്പോഴാണ് മറ്റൊരു കോൾ കോൾ ഹാരിസണെ തേടി വന്നത്.. അതാണ് തട്ടിപ്പിൻ്റെ അടുത്തഘട്ടം.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഗുജറാത്തിൽ നിന്നായിരുന്നു കോൾ. കോടതിയിൽ നിന്നാണെന്നും കമ്പനിയുമായുള്ള കരാർ ലംഘിച്ചെന്നും പറ‍ഞ്ഞ് മലയാളിയായ ഒരാളാണ് വിളിച്ചത്. കേസിൽപ്പെടുത്തുമെന്ന ഭീഷണിയും. വൻതുക കെട്ടിവച്ചാൽ കോടതിയ്ക്ക് പുറത്ത് കേസ് തീർക്കാമെന്നായിരുന്നു വാഗ്ദാനം. പിന്നീട് തുടർച്ചയായി രണ്ട് തവണ ഹാരിസണെ തേടി ആ കോൾ എത്തി. പിന്നീട് ഹാരിസൺ രണ്ടും കൽപ്പിച്ച് വിളിച്ചയാളോട് എതിർത്ത് സംസാരിച്ചു ഇതോടെയാണ് വിളി നിന്നത്. പക്ഷെ ആദ്യം നൽകിയ 15000 രൂപ പൂർണമായും നഷ്ടപ്പെട്ടു. തുടർന്ന് നടന്ന അന്വേഷണത്തിൽ നിരവധി ആളുകളാണ് എലൈറ്റിൻ്റെ തട്ടിപ്പിന് ഇരയായതായി കണ്ടെത്തിയത്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Crime/
കോവിഡ് കാലത്ത് വല വിരിച്ച് ഓൺലൈൻ തൊഴിൽ തട്ടിപ്പുകാർ; ഇരയായത് ഒട്ടേറെ പ്രവാസികൾ
Open in App
Home
Video
Impact Shorts
Web Stories