സിനിമാ ഗാനരചയിതാവിന്റെ കൊച്ചിയിലെ വീട്ടിൽ വച്ച് പത്ത് വർഷം മുൻപ് പീഡിപ്പിച്ചുവെന്നാണ് പരാതി. ജോലി വാഗ്ദാനം നല്‍കി എറണാകുളത്തെ ഒരു ഹോട്ടലില്‍ വിളിച്ചുവരുത്തി ബലാത്സംഗത്തിന് ഇരയാക്കിയ ശേഷം ദൃശ്യങ്ങള്‍ ഒളിക്യാമറയില്‍ പകര്‍ത്തി ബാലചന്ദ്രകുമാര്‍ തന്നെ ബ്ലാക്ക് മെയില്‍ ചെയ്തെന്നാണ് യുവതിയുടെ ആരോപണം. ബാലചന്ദ്രകുമാറിന് എതിരെ യുവതി ഡിജിപിക്കും പരാതി നല്‍കിയിട്ടുണ്ട്. വര്‍ഷങ്ങള്‍ക്ക് ശേഷം ഇയാളെ കാണുന്നത് ദിലീപിന് എതിരെ ആരോപണവുമായി എത്തിയപ്പോഴാണ്. ഇയാളുടെ കൈയില്‍ പെന്‍ക്യാമറ അടക്കമുള്ള സാധനങ്ങള്‍ എപ്പോഴും ഉണ്ടാകാറുണ്ടെന്നും യുവതി ആരോപിക്കുന്നുണ്ട്.
advertisement
സംഭവം നടന്ന് ഇത്രയും വർഷം താന്‍ നിയമനടപടിക്ക് പോകാതിരുന്നത് തന്റെ ദൃശ്യങ്ങള്‍ പുറത്തു വിട്ടാല്‍ ആത്മഹത്യ ചെയ്യേണ്ടി വരുമെന്ന ഭയം കൊണ്ടാണെന്നും യുവതി പറയുന്നു. ബാലചന്ദ്രകുമാറിന് പിന്നില്‍ ഗുണ്ട സംഘങ്ങളുണ്ട്. ബലാത്സംഗത്തിന് ശേഷം പിന്നീട് ഇപ്പോള്‍ ചാനല്‍ ചര്‍ച്ചകളിലാണ് ബാലചന്ദ്രകുമാറിനെ തിരിച്ചറിഞ്ഞതെന്നും, ഓരോ ചാനല്‍ ചര്‍ച്ചകളും കഴിയുമ്പോഴും താന്‍ ബാലചന്ദ്രകുമാറിന് മെസേജ് അയക്കുമായിരുന്നെന്നും യുവതി പറയുന്നു.
ആ സംഭവത്തിന് ശേഷം പിന്നീട് തന്നെ വിളിക്കുകയോ ബന്ധപ്പെടുകയോ ചെയ്തിരുന്നില്ലെന്നും യുവതി പരാതിയിൽ വ്യക്തമാക്കുന്നുണ്ട്. കൊച്ചിയിലെ ഹോട്ടലില്‍ ഭക്ഷണം കഴിക്കുന്നതിനിടെയാണ് ബാലചന്ദ്രകുമാറിനെ പരിചയപ്പെട്ടത്. അപ്പോള്‍ ബാലചന്ദ്രകുമാര്‍ തന്നെ ഇങ്ങോട്ട് വന്ന് പരിചയപ്പെടുകയായിരുന്നെന്നും സിനിമയില്‍ അഭിനയിക്കാന്‍ താത്പര്യമുണ്ടോ എന്ന് ചോദിക്കുകയായിരുന്നെന്നും അവര്‍ പറയുന്നു. തൻ്റെ സിനിമയിൽ അഭിനയിക്കുവാനുള്ള ആഗ്രഹം മുതലാക്കിയ ശേഷം ഹോട്ടലിലും, മറ്റ് സ്ഥലങ്ങളിലുമായി ബാലചന്ദ്രകുമാര്‍ മൃഗീയമായി പീഡിപ്പിച്ചെന്നും പരാതിയിൽ വ്യക്തമാക്കുന്നുണ്ട്.
നടിയെ ആക്രമിച്ച കേസിൽ ദിലീപിന് എതിരെ ബാലചന്ദ്രകുമാർ പുതിയ വെളിപ്പെടുത്തലുമായി രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് ബാലചന്ദ്രകുമാറിന് എതിരെയുളള പുതിയ ആരോപണം.
Also Read- Dileep| ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി തിങ്കളാഴ്ച; വാദം പൂർത്തിയായി
നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങൾ ദിലീപിന് ലഭിച്ചെന്നും ദിലീപ് സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചെന്നുമായിരുന്നു ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തൽ. ഇതിന് പിന്നാലെ നടിയെ ആക്രമിച്ച കേസിൽ നടൻ ദീലിപിനെതിരെ തുടരന്വേഷണത്തിന് പൊലീസ് തീരുമാനിക്കുകയായിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് പൊലീസ് വിചാരണ കോടതിയിൽ അപേക്ഷ നൽകിയിരുന്നു.
സംവിധായകൻ ബാലചന്ദ്രകുമാർ അടുത്തിടെ നടത്തിയ വെളിപ്പെടുത്തലിനെ തുടർന്നാണ് തുടരന്വേഷണത്തിനുള്ള നീക്കം ഉണ്ടായത്. ഈ കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഹൈക്കോടതിയുടെ പരിഗണനയിലാണ്. കേസിൽ ദിലീപിൻ്റെ വാദം കേട്ട കോടതി കേസ് വിധി പറയുന്നതിനായി തിങ്കളാഴ്ച്ചത്തേക്ക് മാറ്റി വെച്ചിരിക്കുകയാണ്. ദിലീപിനെ സംബന്ധിച്ച് ഏറെ നിർണ്ണായകമാണ് കോടതിയുടെ ഇടപെടൽ.
