പത്തനംതിട്ടയില്‍ (Pathanamthitta) സ്ത്രീധനത്തെ (Dowry Death) ചൊല്ലിയുള്ള പീഡനത്തെ തുടര്‍ന്ന് യുവതി ഭര്‍തൃവീട്ടില്‍ ജീവനൊടുക്കിയ (Suicide) സംഭവത്തില്‍ ഭര്‍ത്താവും മാതാപിതാക്കളും അറസ്റ്റില്‍. കൊല്ലം കരുനാഗപ്പള്ളി സ്വദേശി അമ്മുവാണ് ആത്മഹത്യ ചെയ്തത്. യുവതിയുടെ ഭര്‍ത്താവ് ഏറത്ത് വയല എം.ജി.ഭവനില്‍ ജിജി (31), ജിജിയുടെ പിതാവ് ജോയി (62), അമ്മ സാറാമ്മ (57) എന്നിവരാണ് അറസ്റ്റിലായത്.
യുവതിയുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് സ്ത്രീധന-ഗാര്‍ഹിക പീഡനത്തിനെതിരെയുള്ള (Domestic Violence) വകുപ്പുകള്‍ ചുമത്തിയാണ് പോലീസ് കേസെടുത്തിട്ടുള്ളത്.
ജനുവരി 31നാണ് ജിജിയുടെ ഭാര്യ കൊല്ലം കരുനാഗപ്പള്ളി പണ്ടാരത്തുരത്ത് കല്ലുപുരയില്‍ ബാബുവിന്റെയും സതിയുടെയും മകള്‍ അമ്മുവിനെ (21) ഭര്‍തൃവീട്ടിലെ മുറിക്കുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
സ്ത്രീധനം ആവശ്യപ്പെട്ട് ഭര്‍ത്താവ് ജിജിയും മാതാപിതാക്കളും അമ്മുവിനെ മാനസികമായി പീഡിപ്പിക്കുന്നത് പതിവായിരുന്നുവെന്ന് യുവതിയുടെ ബന്ധുക്കള്‍ പറയുന്നു. 5 ലക്ഷം രൂപ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ നേരത്തെ നല്‍കിയിരുന്നിട്ടും വീണ്ടും തുക ആവശ്യപ്പെട്ട് പീഡനം തുടരുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
Sexual Assault | കടന്നുപിടിക്കാൻ ശ്രമിച്ച യുവാവിനെ വനിതാ എസ്.ഐ ജീപ്പിൽ പിന്തുടർന്ന് പിടികൂടി
കോഴിക്കോട്: വാഹന പരിശോധന നടത്തുന്നതിനിടെ ബൈക്കിലെത്തി കടന്നു പിടിക്കാന്‍ ശ്രമിച്ച യുവാവിനെ വനിതാ എസ്‌ഐ സാഹസികമായി പിടികൂടി. കോഴിക്കോട് പുവാട്ടുപറമ്പ് പുറക്കാട്ടുകാവ് മീത്തല്‍ ഷെറിലിനെയാണ് (35) മെഡിക്കല്‍ കോളജ് പൊലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച രാത്രി ഏഴേ മുക്കാലോടെ വെള്ളിപറമ്ബ് ആറാം മൈലിനു സമീപമായിരുന്നു സംഭവം. വാഹനപരിശോധനയ്ക്കായി റോഡരികിൽ കാത്ത് നിൽക്കുകയായിരുന്ന വനിതാ എസ്.ഐയെയാണ് ഷെറിൽ കടന്നുപിടിക്കാൻ ശ്രമിച്ചത്.
Also read:
Pocso | നാലു വയസുകാരിയെ കൊണ്ട് ഭാര്യാസഹോദരനെതിരെ പോക്സോ ചുമത്താൻ ശ്രമിച്ച യുവാവിനെതിരെ കേസെടുക്കും
റോഡിൽ പൊലീസ് സംഘം നിൽക്കുന്നത് കണ്ട യുവാവ് ബൈക്ക് പതുക്കെ ഓടിച്ച് വനിതാ എസ്.ഐയുടെ സമീപത്ത് എത്തുകയും, അപ്രതീക്ഷിതമായി കടന്നുപിടിക്കുകയുമായിരുന്നു. അതിനുശേഷം ബൈക്കിൽ രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ ആദ്യമൊന്ന് പതറിയ എസ്.ഐ ഉടൻതന്നെ ജീപ്പിൽ പിന്തുടരുകയും, ഒരു കിലോമീറ്ററിനപ്പുറം വെച്ച് ഷെറിലിനെ പിടികൂടുകയുമായിരുന്നു. ബൈക്കിന് കുറുകമെ ജീപ്പ് നിർത്തിയാണ് പ്രതിയെ പിടികൂടിയത്. ഇയാളെ പിന്നീട് മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനിലെത്തിച്ചു.
മെഡിക്കല്‍ കോളജ് സിഐ എം.എല്‍.ബെന്നി ലാലുവിന്റെ നേതൃത്വത്തില്‍ ഷെറിലിനെ ചോദ്യം ചെയ്തു. ഷെറിൽ നേരത്തെ അബ്കാരി കേസില്‍ പ്രതിയായിരുന്നു. ഇയാളുടെ മൊബൈല്‍ ഫോണില്‍ ധാരാളം സ്ത്രീകളുടെ ചിത്രങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഷെറിലിന് പെണ്‍വാണിഭ സംഘവുമായി ബന്ധമുള്ളതിന്റെ സൂചനകള്‍ ലഭിച്ചതായി പൊലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.