Also Read- കാസർഗോഡ് മുൻ പ്രസിഡന്‍റിന്‍റെ സ്വകാര്യഭാഗം പിടിച്ച് ഞെരിച്ചെന്ന് വനിതാ പഞ്ചായത്തംഗത്തിനെതിരേ കേസ്
2000 രൂപയാണ് ഡോക്ടർ കൈക്കൂലി ആവശ്യപ്പെട്ടത്. കാസർഗോഡ് സ്വദേശിയായ രോഗിയുടെ ഹെർണിയ ചികിത്സയ്ക്കായി ജൂലായിൽ ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ശസ്ത്രക്രിയയ്ക്ക് നിർദേശിച്ച ഡോക്ടർ അനസ്തെറ്റിസ്റ്റ് വെങ്കിടഗിരിയെ കണ്ട് തീയതി വാങ്ങാനും ആവശ്യപ്പെട്ടു.
Also Read- ഒപ്പിടാൻ കുനിഞ്ഞ വീട്ടമ്മയുടെ ചിത്രം മൊബൈലിൽ പകർത്തിയ സഹകരണ ബാങ്ക് ജീവനക്കാരന് എതിരെ കേസ്
advertisement
തുടർന്ന് പരാതിക്കാരൻ വെങ്കിടഗിരിയെ കണ്ടപ്പോൾ ഡിസംബറിൽ ശസ്ത്രക്രിയ ചെയ്യാമെന്ന് അറിയിച്ചു. വേദന അസഹ്യമായതിനെതുടർന്ന് വീണ്ടും മൂന്നുതവണ വെങ്കിടഗിരിയെ കണ്ടു. അപ്പോഴാണ് ശസ്ത്രക്രിയ നേരത്തേചെയ്യാൻ 2000 രൂപ വേണമെന്ന് ആവശ്യപ്പെട്ടത്. തുടർന്ന് രോഗി വിവരം വിജിലൻസിനെ അറിയിക്കുകയായിരുന്നു. തലശ്ശേരി വിജിലൻസ് കോടതിയിൽ ഹാജരാക്കിയ ഡോക്ടറെ റിമാൻഡ് ചെയ്തു.