കാസർഗോഡ് മുൻ പ്രസിഡന്‍റിന്‍റെ സ്വകാര്യഭാഗം പിടിച്ച് ഞെരിച്ചെന്ന് വനിതാ പഞ്ചായത്തംഗത്തിനെതിരേ കേസ്
- Published by:Anuraj GR
- news18-malayalam
Last Updated:
പഞ്ചായത്ത് പ്രസിഡന്‍റ് ജോസഫ് മുത്തോലി, പഞ്ചായത്ത് അംഗങ്ങളായ സിന്ധു ടോമി, മേഴ്സി മാണി, ഫിലോമിന ജോണി എന്നിവർക്കെതിരെയാണ് കേസെടുത്തത്
advertisement
advertisement
advertisement
advertisement
advertisement
ജലജീവൻ പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. പഴയ ജലനിധി ഗുണഭോക്തൃസമിതിക്ക് നടത്തിപ്പ് ചുമതല കൈമാറണമെന്ന് ജെയിംസ് പന്തമ്മാക്കൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ ആവശ്യം അംഗീകരിക്കാനാകില്ലെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് ജോസഫ് മുത്തോലി അറിയിച്ചു. ഇതോടെ ഇരുകൂട്ടരും തമ്മിൽ വാദ്വാദവും സംഘർഷവും ഉണ്ടാകുകയായിരുന്നു.
advertisement
അതിനിടെ പഞ്ചായത്ത് പ്രസിഡന്‍റിനെ ജെയിംസ് പന്തമ്മാക്കൽ കൈയ്യേറ്റം ചെയ്യാൻ ശ്രമിച്ചു. ഇതോടെയാണ് ഭരണകക്ഷിയിലെ വനിതാ അംഗങ്ങൾ പഞ്ചായത്ത് പ്രസിഡന്‍റിന് ചുറ്റുംനിന്ന് പ്രതിരോധിക്കാൻ ശ്രമിച്ചത്. ഈ സമയം സിന്ധു ടോമിയുടെ ബാഗ് പിടിച്ചുവാങ്ങി ജെയിംസ് പന്തമ്മാക്കൽ പ്രസിഡന്‍റിനുനേരെ എറിഞ്ഞു. അതിനിടെ സിന്ധു ടോമിയുടെ കൈയ്ക്ക് പരിക്കേൽക്കുകയും ചെയ്തു.