TRENDING:

Kerala Gold Smuggling| സ്വർണക്കടത്ത് കേസിലെ പ്രതി ഷംജുവിന്റെ കോഴിക്കോട്ടെ ഭാര്യാവീട്ടില്‍ NIA റെയ്ഡ്

Last Updated:

ഷംജു വഴി കോഴിക്കോട് വിമാനത്താവളത്തിലൂടെ 75 കിലോഗ്രാം സ്വര്‍ണ്ണമാണ് കടത്തിയതെന്ന് കണ്ടെത്തിയിരുന്നു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോഴിക്കോട്: തിരുവനന്തപുരം സ്വര്‍ണക്കള്ളക്കടത്ത് കേസിലെ പ്രതി ഷംജുവിന്റെ ഭാര്യാവീട്ടില്‍ എന്‍ഐഎ റെയ്ഡ്. കോഴിക്കോട് എരഞ്ഞിക്കലിലെ വീട്ടിലാണ് എന്‍ഐഎ കൊച്ചി സംഘം റെയ്ഡ് നടത്തുന്നത്. കള്ളക്കടത്ത് നടത്തുന്ന സ്വര്‍ണം വാങ്ങി ഉരുക്കി മറിച്ചുവില്‍ക്കുന്നയാളാണ് ഷംജുവെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്. ഇങ്ങിനെ വില്‍പ്പന നടത്തിയ ആറ് കിലോ സ്വര്‍ണ്ണം കഴിഞ്ഞ ദിവസം കസ്റ്റംസ് കണ്ടെത്തിയിരുന്നു.
advertisement

Also Read- Kerala Secretariat Fire| അട്ടിമറി സാധ്യത പരിശോധിക്കും; അന്വേഷണ സംഘം സെക്രട്ടേറിയറ്റിലെത്തി

ഷംജു വഴി കോഴിക്കോട് വിമാനത്താവളത്തിലൂടെ 75 കിലോഗ്രാം സ്വര്‍ണ്ണമാണ് കടത്തിയതെന്ന് കണ്ടെത്തിയിരുന്നു. ഷംജുവിന്റെ അടുത്ത ബന്ധുവിന്റെ ആഭരണ നിര്‍മാണ ശാലയില്‍ സ്വര്‍ണ്ണം ഉരുക്കി. ഇവിടെ നിന്ന് വിവിധ തൂക്കങ്ങളിലുള്ള മൂശയുടെ രൂപത്തിലേക്ക് സ്വര്‍ണ്ണം മാറ്റി. ഇത് പിന്നീട് ജ്വല്ലറി ഉടമകള്‍ക്ക് വില്‍ക്കുകയായിരുന്നു. ഈ കളളക്കടത്തിനായി ഷംജു മുടക്കിയത് മൂന്ന് കോടി രൂപയാണെന്നും കണ്ടെത്തിയിരുന്നു.

advertisement

Also Read- 'രാഷ്ട്രീയ വഞ്ചന'; ജോസ് വിഭാഗവുമായി സഹകരിക്കരുതെന്ന് കെ പി സി സി രാഷ്ട്രീയ കാര്യ സമിതി

സ്വര്‍ണം വരുന്ന വഴി ജ്വല്ലറി ഉടമകള്‍ അറിയാതിരിക്കാനാണ് ഉരുക്കി രൂപം മാറ്റുന്നത്. ഷംജുവിന്റെ വീട്ടില്‍ നേത്തെ എന്‍.ഐ.എയും റെയ്ഡ് നടത്തിയിരുന്നു. പ്രധാന പ്രതി റമീസുമായി ചേര്‍ന്ന് ഷംജു കൂടിയ അളവില്‍ സ്വര്‍ണവില്‍പന നടത്തിയതായി തെളിഞ്ഞിരുന്നു. പ്രവാസികളുള്‍പ്പെടെ നിരവധിയാളുകള്‍ ഷംജു വഴി സ്വര്‍ണ വ്യാപാര മേഖലയില്‍ പണം മുടക്കിയിട്ടുണ്ടെന്നും കണ്ടെത്തി. പണത്തിന്റെ ഉറവിടം, ആരെല്ലാം പങ്കാളികളായിട്ടുണ്ട് തുടങ്ങിയ വിവരങ്ങള്‍ തേടിയാണ് എന്‍.ഐ.എ കൊച്ചി യൂണിറ്റിലെ സംഘം വീട് പരിശോധിക്കുന്നത്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Crime/
Kerala Gold Smuggling| സ്വർണക്കടത്ത് കേസിലെ പ്രതി ഷംജുവിന്റെ കോഴിക്കോട്ടെ ഭാര്യാവീട്ടില്‍ NIA റെയ്ഡ്
Open in App
Home
Video
Impact Shorts
Web Stories