Kerala Gold Smuggling: ഈജിപ്ഷ്യൻ പൗരൻ പണം കൊണ്ടുപോയി എന്നത് സ്വപ്നയുടെ കള്ളക്കഥ; എൻഫോഴ്‌സ്‌മെന്റ്

Last Updated:

സർക്കാറുമായി ബന്ധപ്പെട്ട ചിലർക്ക് ഈ തുക നൽകിയിട്ടുണ്ടെന്നാണ് എൻഫോഴ്സ്മെൻ്റ് ഡയറക്ട്രേറ്റിന് ലഭിച്ചിരിക്കുന്ന വിവരം

കൊച്ചി: കേന്ദ്ര ഏജൻസികളുടെ ചോദ്യം ചെയ്യലിനിടെ സ്വപ്ന സുരേഷ് പറഞ്ഞത് പലതും കള്ളമാണെന്ന് തുടരന്വേഷണങ്ങളിൽ വ്യക്തമായി. അന്വേഷണത്തെ വഴിതെറ്റിക്കാനും പ്രമുഖരെ രക്ഷിക്കാനുമായി സ്വപ്‌ന മെനഞ്ഞ കഥയാണ് പലതുമെന്ന് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് അടക്കമുള്ള കേന്ദ്ര ഏജൻസികൾക്ക് ബോധ്യമായി.
ലൈമിഷൻ പദ്ധതിയിലൂടെ ലഭിച്ച കമ്മീഷനാണ് ലോക്കറിൽനിന്ന് ലഭിച്ച ഒരു കോടിയെന്നായിരുന്നു സ്വപ്നയുടെ മൊഴി. ബാക്കി തുക യു.എ.ഇ കോൺസുലേറ്റിലെ ഈജിപ്ഷ്യൻ പൗരന് കൈമാറിയെന്നും ഇയാൾ ഇതുമായി കടന്നുവെന്നും മൊഴി നൽകി.
എന്നാൽ യൂണിടാക്ക് പ്രതിനിധിയുടെ മൊഴി എടുത്തപ്പോൾ 55 ലക്ഷം രൂപ മാത്രമാണ് സ്വപ്നയ്ക്ക് കമ്മീഷൻ നൽകിയതെന്നും ഇത് സന്ദീപ് നായരുടെ അക്കൗണ്ട് വഴിയാണ് കൈമാറിയതെന്നും വ്യക്തമായി. സന്ദീപിൻ്റെ അക്കൗണ്ട് രേഖകൾ പരിശോധിച്ചപ്പോൾ ഇത് ശരിയാണെന്നും ബോധ്യമായി. ബാക്കി തുക ഈജിപ്ഷ്യൻ പൗരന് കൈമാറി എന്നതും കളവാണെന്ന് തുടർന്നുള്ള അന്വേഷണത്തിൽ വ്യക്തമായി.
advertisement
സർക്കാറുമായി ബന്ധപ്പെട്ട ചിലർക്ക് ഈ തുക നൽകിയിട്ടുണ്ടെന്നാണ് എൻഫോഴ്സ്മെൻ്റ് ഡയറക്ട്രേറ്റിന് ലഭിച്ചിരിക്കുന്ന വിവരം. ഇതിൽ വിശദമായ  അന്വേഷണവും ചോദ്യം ചെയ്യലും നടന്നു വരുകയാണ്.
You may also like:വാഴയില കോസ്റ്റ്യൂമിൽ നിന്നും മണവാട്ടിയിലേക്ക്; വൈറലായി അനിഖയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ [PHOTOS]വഴിയിൽ ബോധരഹിതനായി വീണയാളുടെ സ്വർണമാലയും മൊബൈൽ ഫോണും മോഷ്ടിച്ചു; മൂന്നംഗ സംഘം പിടിയിൽ [NEWS] അധോലോക നായകൻ ദാവൂദ് ഇബ്രാഹിം കറാച്ചിയിലുണ്ടെന്ന് സമ്മതിച്ച് പാകിസ്ഥാൻ; സ്വത്ത് കണ്ടുകെട്ടാൻ നടപടി തുടങ്ങി [NEWS]
കമ്മീഷൻ തുകകൾ കോൺസലേറ്റ് ജനറിലെ ഏല്പിച്ചുവെന്ന സ്വപ്നയുടെ മൊഴിയും തെറ്റാണെന്ന് ബോധ്യമായിട്ടുണ്ട്. ലോക്കറിൽനിന്ന് കിട്ടിയത് വിവാഹ സമയത്ത് ലഭിച്ച സ്വർണ്ണമെന്ന മൊഴിയും അന്വേഷണ ഏജൻസികൾ വിശ്വാസത്തിലെടുക്കുന്നില്ല. 2019 ലാണ് സ്വപ്ന ലോക്കർ എടുത്തത്. ആദ്യ വിവാഹം നടന്നിട്ട് 20 വർഷമായി.  ഇത്രയും നാൾ, ഇത്രയധികം സ്വർണ്ണം എവിടെ സൂക്ഷിച്ചു എന്നതിന് സ്വപ്നയ്ക്ക് വ്യക്തമായ മറുപടിയില്ലെന്നും ഇ.ഡി.പറയുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Crime/
Kerala Gold Smuggling: ഈജിപ്ഷ്യൻ പൗരൻ പണം കൊണ്ടുപോയി എന്നത് സ്വപ്നയുടെ കള്ളക്കഥ; എൻഫോഴ്‌സ്‌മെന്റ്
Next Article
advertisement
ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങൾ ചേർത്ത ബംഗ്ലാദേശ് ഭൂപടം പാകിസ്ഥാന്‍ ജനറലിന് സമ്മാനിച്ച് മുഹമ്മദ് യൂനസ്
ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങൾ ചേർത്ത ബംഗ്ലാദേശ് ഭൂപടം പാകിസ്ഥാന്‍ ജനറലിന് സമ്മാനിച്ച് മുഹമ്മദ് യൂനസ്
  • ബംഗ്ലാദേശ് ഉപദേഷ്ടാവ് പാകിസ്ഥാൻ ജനറലിന് ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ ചേർത്ത ഭൂപടം നൽകി.

  • ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ ഉൾപ്പെടുത്തിയ ബംഗ്ലാദേശ് ഭൂപടം ആശങ്ക ഉയർത്തിയതായി റിപ്പോർട്ട്.

  • ബംഗ്ലാദേശ്-പാകിസ്ഥാന്‍ നീക്കം ഇന്ത്യയുടെ പ്രാദേശിക ഐക്യത്തെ ദുര്‍ബലപ്പെടുത്താനാണെന്ന് രഹസ്യാന്വേഷണ വൃത്തങ്ങള്‍.

View All
advertisement