Kerala Gold Smuggling | ക്വറന്‍റീനിലുള്ളയാളെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച ആറുപേർ അറസ്റ്റിൽ; സ്വർണക്കടത്തുമായി ബന്ധമെന്ന് സംശയം

Last Updated:

യുവാവ് ദുബായിൽനിന്ന് സ്വർണം കൊണ്ടുവന്നതായും, എന്നാൽ അത് ഇവിടുത്തെ ഏജന്‍റിന് കൈമാറാതെ ക്വറന്‍റീനിൽ പോയതോടെയാണ് തട്ടിക്കൊണ്ടുപോകാൻ ശ്രമമുണ്ടായതെന്നും സംശയിക്കുന്നു

കണ്ണൂർ: ക്വറന്‍റീനിൽ കഴിഞ്ഞിരുന്നയാളെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച സംഭവത്തിൽ ആറുപേർ അറസ്റ്റിലായി. കണ്ണൂർ കൂത്തുപറമ്പിലാണ് സംഭവം. പണമടച്ചുള്ള ക്വറന്‍റീനിൽ കഴിഞ്ഞിരുന്ന യുവാവിനെയാണ് ഒരു സംഘം ആളുകൾ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. ഇവർക്ക് സ്വർണക്കടത്തുമായി ബന്ധമുണ്ടെന്ന് പൊലീസ് സംശയിക്കുന്നു. ഇവരെ റിമാൻഡ് ചെയ്തു.
ഞായറാഴ്ച വൈകുന്നേരമാണ് കണ്ണൂർ സ്വദേശിയായ ബിൻഷാദിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. ഈ മാസം ഒമ്പതിന് ദുബായിൽ നിന്ന് മടങ്ങിയെത്തിയ ബിൻഷാദ് നെടുമ്പാശേരി വിമാനത്താവളത്തിൽനിന്നാണ് കൂത്തുപറമ്പിലെ പെയ്ഡ് ക്വാറൻറീൻ കേന്ദ്രത്തിൽ എത്തിയത്. ക്വറന്‍റീൻ പൂർത്തിയാക്കി വീട്ടിലേക്കു പോകാനായി പുറത്തിറങ്ങിയപ്പോഴാണ് പുറത്തു കാത്തുനിന്ന സംഘം ബിൻഷാദിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്.
ബലംപ്രയോഗിച്ചു വണ്ടിയിൽ കയറ്റാൻ ശ്രമിക്കുന്നതിനിടെ ബിൻഷാദിന്‍റെ സുഹൃത്തുക്കളും സീപവാസികളും ഓടിയെത്തി രക്ഷിക്കാൻ ശ്രമിച്ചു. ഇതേത്തുടർന്ന് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചവരും ഓടിക്കൂടിയവരും തമ്മിൽ സംഘർഷമുണ്ടായി. തുടർന്ന് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച സംഘത്തെ നാട്ടുകാർ നന്നായി കൈകാര്യം ചെയ്യുകയും പൊലീസിൽ ഏൽപ്പിക്കുകയുമായിരുന്നു.
advertisement
മർദ്ദനമേറ്റ പ്രതികളിൽ മൂന്നു പേർ ചികിത്സയിലാണ്. ഇവരിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. സംഭവത്തിൽ മൂന്നു കാറുകളും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഘത്തിലെ ഒരാൾ രക്ഷപെട്ടു. കുണ്ടേരി, കൈതേരി, കൂവ്വപ്പാടി, ചിറ്റാരിപ്പറമ്പ്, ഉളിക്കൽ സ്വദേശികളാണ് അറസ്റ്റിലായത്. ഇവരുൾപ്പടെ പത്തുപേർക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു.
ഉളിക്കൽ നുച്യാട് സ്വദേശികളും സഹോദരങ്ങളുമായ കെ.സി സന്തോഷ്, കെ.സി സനീഷ്, മാങ്ങാട്ടിടം കുണ്ടേരിയിലെ പി.കെ സജീർ, ചിറ്റാരിപ്പറമ്പിലെ പി.പി സജീർ, കോട്ടയം മലബാർ കൂവപ്പാടിയിലെ ടി.വി റംഷാദ്, കൈതേരി വട്ടപ്പാറയിലെ കെ.കെ റിനാസ് എന്നിവരാണ് റിമാൻഡിലായത്.
advertisement
You may also like:Pulwama Terror Attack | പുൽവാമ ഭീകരാക്രമണ കേസിൽ 5000 പേജുള്ള കുറ്റപത്രം; മസൂദ് അസർ ഉൾപ്പെടെ 20 പേർ പ്രതിപ്പട്ടികയിൽ [NEWS]Annamalai Kuppuswamy| കർണാടക പൊലീസിലെ 'സിങ്കം'; ഐപിഎസ് രാജിവെച്ച യുവ ഓഫീസർ തമിഴ്നാട്ടിൽ ബിജെപിയിൽ ചേർന്നു [NEWS] കാസർഗോഡ് 15 വയസുകാരി പീഡനത്തിനിരയായി; അയൽവാസി ഉൾപ്പെടെ രണ്ടുപേർക്കെതിരെ പോക്സോ കേസ് [NEWS]
സംഭവത്തിന് പിന്നിൽ സ്വർണ്ണക്കടത്താണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ സംശയിക്കുന്നു. ബിൻഷാദ് ദുബായിൽനിന്ന് സ്വർണം കൊണ്ടുവന്നതായും, എന്നാൽ അത് ഇവിടുത്തെ ഏജന്‍റിന് കൈമാറാതെ ക്വറന്‍റീനിൽ പോയതോടെയാണ് തട്ടിക്കൊണ്ടുപോകാൻ ശ്രമമുണ്ടായതെന്നും സംശയിക്കുന്നു. തട്ടിക്കൊണ്ടുപോകൽ, നിയമവിരുദ്ധമായി സംഘം ചേരൽ, അക്രമം, ഗൂഢാലോചന തുടങ്ങി വിവിധ വകുപ്പുകളിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കുറ്റകരമായ നരഹത്യക്ക് ശ്രമിക്കുന്ന സെക്ഷൻ 308 പ്രകാരം ബിൻഷാദിനെതിരെ കേസെടുത്തിട്ടുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Crime/
Kerala Gold Smuggling | ക്വറന്‍റീനിലുള്ളയാളെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച ആറുപേർ അറസ്റ്റിൽ; സ്വർണക്കടത്തുമായി ബന്ധമെന്ന് സംശയം
Next Article
advertisement
വഖഫ് ഭേദഗതിയിൽ ഭാഗിക സ്റ്റേ; സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ്
വഖഫ് ഭേദഗതിയിൽ ഭാഗിക സ്റ്റേ; സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ്
  • സുപ്രീംകോടതി വഖഫ് ഭേദഗതി നിയമത്തിലെ ചില വകുപ്പുകൾ സ്റ്റേ ചെയ്തു, അന്തിമ ഉത്തരവ് വരുന്നത് വരെ.

  • ജില്ലാ കളക്ടറുടെ അധികാരം സുപ്രിംകോടതി സ്റ്റേ ചെയ്തു, വഖഫ് സ്വത്തുകളുടെ സ്വഭാവം മാറ്റരുതെന്ന് കോടതി.

  • വഖഫ് ബോർഡ് ചീഫ് എക്സിക്യൂട്ടീവ് സാധാരണയായി മുസ്‌ലിം ആയിരിക്കണം, എന്നാൽ മറ്റുള്ളവരെയും നിയമിക്കാം.

View All
advertisement