Related News- ഭാഗ്യലക്ഷ്മിയ്ക്ക് സംരക്ഷണമൊരുക്കി പൊലീസ്; അറസ്റ്റ് ചെയ്യരുതെന്ന് ഉന്നതതല നിർദേശമെന്ന് സൂചന
പ്രശ്നം സംസാരിച്ച് തീർക്കാൻ എത്തിയ തങ്ങളോട് വിജയ് പി നായർ പ്രകോപനപരമായി പെരുമാറുകയായിരുന്നുവെന്നാണ് ഇവർ പറയുന്നത്. വിജയ് പി നായരുടെ ലാപ്ടോപ്, മൊബൈൽ ഫോൺ എന്നിവ പൊലീസിന് കൈമാറിയിരുന്നെന്നും മോഷണം നടത്താനുള്ള ഉദ്ദേശത്തോടെയല്ല ഇത് കൊണ്ടുപോയതെന്നും ഹർജിയിൽ പറയുന്നു. കേസിൽ പൊലീസ് അറസ്റ്റ് ചെയ്യുമെന്ന ഭയമുണ്ടെന്നും അത് തങ്ങൾക്ക് സമൂഹത്തിലുള്ള അംഗീകാരത്തെ മോശമായി ബാധിക്കുമെന്നതിനാൽ അറസ്റ്റ് തടയണമെന്നുമാണ് ഭാഗ്യലക്ഷ്മി അടക്കമുള്ളവരുടെ ആവശ്യം.
advertisement
Related News- യൂട്യൂബറെ കയ്യേറ്റം ചെയ്ത സംഭവത്തിൽ ഭാഗ്യലക്ഷ്മിയുടെയും മറ്റു രണ്ടുപേരുടെയും മുൻകൂർ ജാമ്യാപേക്ഷ തള്ളി
സെഷൻസ് കോടതി നേരത്തെ ഇവരുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി നിലപാട് കൂടി നോക്കിയ ശേഷം മതി തുടർനടപടികളെന്ന നിലപാടിലാണ് പൊലീസ്. വിജയ് പി നായരുടെ ലാപ്ടോപ്പും മൊബൈൽഫോണും പൊലീസിൽ ഏൽപ്പിച്ചുവെന്നിരിക്കെ മോഷണക്കുറ്റം ചുമത്തിയ നടപടിയും കൈയേറ്റവും നിലനിൽക്കില്ലെന്നാകും പ്രധാനമായും ഹർജി വാദിക്കുക.
അതേസമയം വീഡിയോ തെളിവുള്ളതിനാൽ ദേഹോപദ്രവമേൽപ്പിച്ചുള്ള മോഷണക്കുറ്റം എന്ന നിലയിലേക്ക് പൊലീസ് നിലപാട് കടുപ്പിക്കും. കൈയേറ്റം നടന്നുവെന്ന് വീഡിയോയിൽ വ്യക്തമാണെന്നിരിക്കെ മുൻകൂർ ജാമ്യ ഹർജിയിൽ ഹൈക്കോടതി സ്വീകരിക്കുന്ന തീരുമാനമെന്താകുമെന്നത് നിർണായകമാണ്. ഭാഗ്യലക്ഷ്മി അടക്കമുള്ളവരുടെ ജാമ്യ ഹർജിയെ സെഷൻസ് കോടതിയിൽ പൊലീസ് ശക്തമായി എതിർത്തിരുന്നു. നിയമം കൈയിലെടുത്ത നടപടിയെ കോടതിയും വിമർശിച്ചിരുന്നു.