സംഭവത്തിൽ മുണ്ടക്കയം പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ശാന്തി മഠത്തിന് പിന്നാലെ പട്ടുമല എന്ന സ്ഥലത്ത് കൊണ്ടുപോയി പീഡിപ്പിച്ചതായും യുവതിയുടെ പരാതിയിൽ പറയുന്നു. യുവാവ് വിവാഹ വാഗ്ദാനം നൽകി ചതിച്ചു എന്ന് മുണ്ടക്കയം പൊലീസിന് നൽകിയ മൊഴിയിൽ യുവതി പറയുന്നു. പീഡന പരാതി ഉയർന്നതിനെ തുടർന്ന് പോലീസിൽ കേസ് നൽകും മുൻപ് വിവാഹം കഴിക്കാമെന്ന് ഉറപ്പുനൽകിയതായി യുവതി പോലീസിനോട് പറഞ്ഞു.
എരുമേലി സബ് രജിസ്റ്റാർ ഓഫീസിൽ വച്ച് വിവാഹം നടത്താനായിരുന്നു തീരുമാനം. എന്നാൽ വിവാഹം നടത്താമെന്ന് ഉറപ്പിച്ച ദിവസം മുതൽ ശാന്തിക്കാരൻ മുങ്ങിയതായി ഇന്നലെ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. യുവതിയുടെ പരാതിയിൽ ശാന്തിക്കാരനായുള്ള അന്വേഷണത്തിലാണ് പൊലീസ്. ഇയാളെ ഉടൻ തന്നെ കസ്റ്റഡിയിൽ എടുക്കും എന്ന് മുണ്ടക്കയം സിഐ ന്യൂസ് 18 നോട് പറഞ്ഞു.
advertisement
നിലവിൽ പത്തനംതിട്ട ജില്ലയിലെ ഇലന്തൂരിൽ ഒരു ക്ഷേത്രത്തിൽ ശാന്തിയായി ജോലിചെയ്തുവരികയാണ് ഇയാൾ. എരുമേലി മുക്കൂട്ടുതറ ഇടകടത്തി സ്വദേശിയാണ് ആരോപണ വിധേയനായ യുവാവ്. ഇയാളുടെ വീട്ടിലും ബന്ധുവീടുകളിലും കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. പട്ടികജാതി വിഭാഗത്തിൽപ്പെട്ട യുവതി ആയതിനാൽ തന്നെ ആ നിലയിൽ കൂടി കേസ് രജിസ്റ്റർ ചെയ്യേണ്ടിവരും എന്നാണ് പോലീസ് പറയുന്നത്.
യുവാവിനെ കസ്റ്റഡിയിലെടുത്ത ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്ന് മുണ്ടക്കയം സിഐ പറഞ്ഞു. മറ്റേതെങ്കിലും സ്ത്രീകളുമായി ഇയാൾക്ക് ബന്ധമുണ്ടായിരുന്നോ എന്ന കാര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്. ഇലന്തൂരിൽ ഇയാൾ ഇപ്പോൾ ശാന്തി ആയി ജോലിചെയ്യുന്ന ക്ഷേത്രത്തിലും സമാനമായ പരാതികൾ ഉണ്ടോ എന്ന കാര്യവും പോലീസ് അന്വേഷിച്ചു വരികയാണ്.
You may also like:മദ്യപിച്ചെത്തിയ ഭർത്താവുമായി വഴക്ക്; കോട്ടയം കീഴൂരിൽ യുവതി തൂങ്ങി മരിച്ചു
യുവാവ് പ്രണയം നടിച്ച ശേഷം നിരവധി സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചു എന്നാണ് യുവതിയുടെ മൊഴി. അതുകൊണ്ടുതന്നെ യുവാവിനെ പിടികൂടിയാൽ വിവിധ സ്ഥലങ്ങളിൽ എത്തി തെളിവെടുപ്പ് ഉൾപ്പെടെ നടത്തേണ്ടിവരും. അതിനിടെ യുവാവ് കസ്റ്റഡിയിൽ ആയി എന്ന അഭ്യൂഹവും ഉയരുന്നുണ്ട്. എന്നാൽ മുണ്ടക്കയം പോലീസും കാഞ്ഞിരപ്പള്ളി ഡി വൈ എസ് പി യും ഇക്കാര്യം സ്ഥിരീകരിക്കുന്നില്ല.
You may also like:അപകടത്തിൽപ്പെട്ട കാറിൽ കഞ്ചാവ്; പരിക്കുപറ്റിയ യാത്രക്കാർ ജീവനും കൊണ്ട് ഓടിരക്ഷപ്പെട്ടു
ഇയാൾക്കായി തിരച്ചിൽ തുടരുകയാണ് എന്ന് പോലീസ് പറയുന്നു. ഇയാളെ കുറിച്ച് കൂടുതൽ വിവരങ്ങൾ ഇപ്പോൾ നൽകാനാകില്ല എന്നും പൊലീസ് പറയുന്നു. അറസ്റ്റിനുശേഷം തുടരന്വേഷണം നടത്തി മാത്രമേ കേസിനെ കുറിച്ചുള്ള വിശദാംശങ്ങൾ പുറത്തുപറയാൻ ആകൂ എന്നാണ് പോലീസ് നിലപാട്.
വിവാഹ വാഗ്ദാനം നൽകി വഞ്ചിച്ചതിനാൽ പോലീസ് കസ്റ്റഡിയിൽ ആയാൽ വീണ്ടും വിവാഹത്തിന് സമ്മതിക്കാനുള്ള നീക്കം യുവാവ് നടത്തുമോ എന്ന് പോലീസ് സംശയിക്കുന്നുണ്ട്. ഇക്കാര്യത്തിൽ യുവതിയുടെ മൊഴി വീണ്ടും എടുത്ത ശേഷം ആകും തുടർനടപടി സ്വീകരിക്കുക. ഇയാൾക്കെതിരെ പരാതി വന്ന സാഹചര്യത്തിൽ മറ്റേതെങ്കിലും സ്ത്രീകൾ സമാന പരാതിയുമായി രംഗത്തു വരുമോ എന്ന കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്.