യുവതി പ്രശ്നമുണ്ടാക്കിയതോടെ ബസിൽ നിന്നിറങ്ങിയോടിയ സവാദിനെ കണ്ടക്ടറിന്റെ ഇടപെടലിൽ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. സംഭവം വിവരിച്ച് യുവതി സമൂഹമാധ്യമങ്ങളിൽ വീഡിയോ പങ്കുവെച്ചിരുന്നു.
Also Read-KSRTC ബസില്‍ നഗ്നത പ്രദര്‍ശനം നടത്തിയ സവാദിന് സ്വീകരണം നല്‍കും; ഓൾ കേരള മെൻസ് അസോസിയേഷൻ
യുവതിയുടെ അടുത്ത് വന്നിരുന്ന യുവാവ് ഒരു കൈ കൊണ്ട് ഉരസുകയും കുറച്ച് കഴിഞ്ഞതോടെ പാന്‍റിന്‍റെ സിബ്ബ് തുറന്ന് നഗ്നത പ്രദർശിപ്പിക്കുയും സ്വയം ഭോഗം ചെയ്യുകയും ചെയ്തു എന്ന് യുവതി ആരോപിച്ചിരുന്നു. അതേസമയം യുവതിയുടെ പരാതി വ്യാജമാണെന്നും ജാമ്യത്തിലിറങ്ങുന്ന സവാദിനു സ്വീകരണം നൽകുമെന്ന് ഓൾ കേരള മെൻസ് അസോസിയേഷൻ അറിയിച്ചു.
advertisement
Also Read-‘തൊട്ടുരുമ്മി ലൈംഗിക ചേഷ്ട’; KSRTC ബസിൽ യുവനടിയോട് മോശമായി പെരുമാറിയ യുവാവ് അറസ്റ്റിൽ
ജയിലിൽ നിന്നും ഇറങ്ങുന്ന സവാദിനെ ഹാരം ഇട്ട് സ്വീകരിക്കുവാൻ സംഘടനാ അംഗങ്ങളെല്ലാം ആലുവ സബ് ജയിലിന്റെ മുന്നിൽ വരണമെന്ന് അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ് വട്ടിയൂർക്കാവ് അജിത് കുമാര്‍ ആവശ്യപ്പെട്ടിരുന്നു.