'തൊട്ടുരുമ്മി ലൈംഗിക ചേഷ്ട'; KSRTC ബസിൽ യുവനടിയോട് മോശമായി പെരുമാറിയ യുവാവ് അറസ്റ്റിൽ

Last Updated:

യുവതിയുടെ അടുത്ത് വന്നിരുന്ന യുവാവ് ഒരു കൈ കൊണ്ട് ഉരസുകയും കുറച്ച് കഴിഞ്ഞതോടെ പാന്‍റിന്‍റെ സിബ്ബ് തുറന്ന് നഗ്നത പ്രദർശിപ്പിക്കുയും ചെയ്യുകയുമായിരുന്നു

കോഴിക്കോട് ചേവായൂർ സ്വദേശി സവാദ്
കോഴിക്കോട് ചേവായൂർ സ്വദേശി സവാദ്
കൊച്ചി: കെഎസ്ആർടിസി ബസിൽ യുവനടിയോട് മോശമായി പെരുമാറിയ യുവാവ് അറസ്റ്റിൽ. കോഴിക്കോട് ചേവായൂർ സ്വദേശി സവാദ്(27) ആണ് അറസ്റ്റിലായത്. അങ്കമാലിയിൽ വെച്ചാണ് ചലച്ചിത്രതാരവും മോഡലുമായ യുവതിക്ക് ദുരനുഭവമുണ്ടായത്.
യുവതി സമൂഹമാധ്യമങ്ങളിൽ ഇക്കാര്യം വിശദീകരിക്കുകയും ബസിനുള്ളിൽ നിന്നുള്ള യുവാവിന്റെ ദൃശ്യങ്ങളടക്കം പങ്കുവെക്കുകയും ചെയ്തിരുന്നു. ചൊവ്വാഴ്ച ഉച്ചയോടെ ദേശീയപാതയിൽ അത്താണിയിലാണ് സംഭവം. അങ്കമാലിയിൽ നിന്നുമാണ് യുവാവ് ബസിൽ കയറുന്നത്.
യുവതിയുടെ അടുത്ത് വന്നിരുന്ന യുവാവ് ഒരു കൈ കൊണ്ട് ഉരസുകയും കുറച്ച് കഴിഞ്ഞതോടെ പാന്‍റിന്‍റെ സിബ്ബ് തുറന്ന് നഗ്നത പ്രദർശിപ്പിക്കുയും സ്വയം ഭോഗം ചെയ്യുകയും ചെയ്തു. ഇത് ശ്രദ്ധയിൽ പെട്ടതോടെ യുവാവറിയാതെ മൊബൈലില്‍ വീഡിയോ എടുത്ത് ചോദ്യം ചെയ്തു. തുടർന്ന് ബസിൽ നിന്ന് യുവാവ് ഇറങ്ങിയോടുകയും ചെയ്തു.
advertisement
കണ്ടക്ടർ യുവാവിനെ പടിച്ചു നിര‍ത്താൻ ശ്രമിക്കുന്നതും കണ്ടക്ടറിനെ തള്ളിമാറ്റി റോഡിലൂടെ ഓടുന്നതും വീഡിയോയിൽ കാണാവുന്നതാണ്. പിന്നാലെ കൂടിയ കണ്ടക്ടറും യാത്രക്കാരും ഇയാളെ പിടികൂടി പൊലീസിലേല്‍പ്പിക്കുകയായിരുന്നു. ആ സമയത്ത് തനിക്ക് പ്രതികരിക്കാൻ തോന്നിയതിൽ സന്തോഷമുണ്ടെന്നും തന്നെ സഹായിച്ച ബസ് ജീവനക്കാർക്കും സഹയാത്രികർക്കും നന്ദി രേഖപ്പെടുത്തുന്നുവെന്നും യുവതി വീഡിയോയിൽ പറഞ്ഞു.
advertisement
ബസിലെ കണ്ടക്ടർ വലിയ സഹായമാണ് ചെയ്തത്. ഡ്രൈവർ ഉൾപ്പടെ ബസിൽ ഉണ്ടായിരുന്നവരും നെടുമ്പാശേരി പൊലീസ് സ്റ്റേഷനിൽ ഉള്ളവരും നന്നായി സഹായിച്ചു. എല്ലാവരോടും നന്ദിയുണ്ടെന്ന് യുവതി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോയിൽ പറയുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Crime/
'തൊട്ടുരുമ്മി ലൈംഗിക ചേഷ്ട'; KSRTC ബസിൽ യുവനടിയോട് മോശമായി പെരുമാറിയ യുവാവ് അറസ്റ്റിൽ
Next Article
advertisement
'ക്രിസ്മസിന്റെ ആവേശം സമൂഹത്തിൽ ഐക്യവും നന്മയും പ്രചോദിപ്പിക്കട്ടെ'; ഡൽഹിയിൽ ക്രിസ്മസ് ശുശ്രൂഷയിൽ പ്രധാനമന്ത്രി
'ക്രിസ്മസിന്റെ ആവേശം സമൂഹത്തിൽ ഐക്യവും നന്മയും പ്രചോദിപ്പിക്കട്ടെ'; ഡൽഹിയിൽ ക്രിസ്മസ് ശുശ്രൂഷയിൽ പ്രധാനമന്ത്രി
  • പ്രധാനമന്ത്രി മോദി ഡൽഹിയിലെ കത്തീഡ്രൽ ചർച്ച് ഓഫ് ദി റിഡംപ്ഷനിൽ ക്രിസ്മസ് ശുശ്രൂഷയിൽ പങ്കെടുത്തു

  • ക്രിസ്മസിന്റെ ആത്മാവ് സമൂഹത്തിൽ ഐക്യവും നന്മയും പ്രചോദിപ്പിക്കട്ടെയെന്ന് പ്രധാനമന്ത്രി പറഞ്ഞു

  • സ്നേഹം, സമാധാനം, കാരുണ്യം എന്നിവയുടെ സന്ദേശം ക്രിസ്മസ് ശുശ്രൂഷയിൽ പ്രതിഫലിച്ചുവെന്ന് മോദി പറഞ്ഞു

View All

ഫോട്ടോ

കൂടുതൽ വാർത്തകൾ
advertisement