TRENDING:

പതിനേഴുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; പിതൃസഹോദരന് ജീവിതകാലം മുഴുവൻ കഠിനതടവ്

Last Updated:

പ്രതിയുടെ വീട്ടിൽ പഠനാവശ്യങ്ങൾക്കായി താമസിക്കുമ്പോൾ പെൺകുട്ടി പലതവണ പീഡനത്തിന് ഇരയായി

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: പതിനേഴുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പെൺകുട്ടിയുടെ പിതൃസഹോരന് ജീവിതകാലം മുഴുവൻ കഠിന തടവ് ശിക്ഷ വിധിച്ച് കോടതി. വിവിധ വകുപ്പുകളിലായി മൂന്നു ജീവപര്യന്തം കഠിന തടവ് ശിക്ഷയാണ് കോടതി വിധിച്ചത്. ഇതിനൊപ്പം ഒരു ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണമെന്നും കോടതി വിധിച്ചിട്ടുണ്ട്. പ്രതി ജീവിത കാലം മുഴുവൻ കഠിന തടവിനു വിധേയമാകണമെന്നും കോടതി അഭിപ്രായപ്പെട്ടു.
advertisement

കഠിന തടവ് കൂടാതെ ഒന്നരലക്ഷം രൂപ പിഴയാണ് കോടതി വിധിച്ചത്. പിഴത്തുകയിൽ നിന്ന് ഒരു ലക്ഷം രൂപ അതിജീവിതയ്ക്കു നഷ്ടപരിഹാരമായി നൽകണമെന്നാണ് കോടതി വ്യക്തമാക്കിയത്. ഇത് കൂടാതെ അതിജീവിതർക്കുള്ള നഷ്ടപരിഹാര ഫണ്ടിൽനിന്ന് അർഹമായ നഷ്ടപരിഹാരം നൽകാനും സ്‌ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള കുറ്റകൃത്യങ്ങൾ വിചാരണ ചെയ്യുന്ന കോടതി ജഡ്‌ജി എം പി ഷിബു ഉത്തരവിട്ടു.

Also Read- ബൈക്ക് നൽകിയില്ല; യുവാവിന് സുഹൃത്തിന്റെ ക്രൂരമർദനം: സിസിടിവി ദൃശ്യം പുറത്ത്

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

2014 ൽ പ്ലസ്ടുവിന് പഠിക്കുമ്പോഴായിരുന്നു സംഭവം നടന്നത്. പ്രതിയുടെ വീട്ടിൽ പഠനാവശ്യങ്ങൾക്കായി താമസിക്കുമ്പോൾ പലതവണ പെണ്‍കുട്ടി പീഡനത്തിന് ഇരയായെന്നാണ് കണ്ടെത്തിയത്.

മലയാളം വാർത്തകൾ/ വാർത്ത/Crime/
പതിനേഴുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; പിതൃസഹോദരന് ജീവിതകാലം മുഴുവൻ കഠിനതടവ്
Open in App
Home
Video
Impact Shorts
Web Stories