തൃശൂർ: ബൈക്ക് നൽകാത്തതിന്റെ പേരിൽ യുവാവിനെ ക്രൂരമായി മർദിച്ചു. നവംബർ 25ന് നടന്ന മർദനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. അഞ്ചേരി സ്വദേശി മിഥുനെ സുഹൃത്തായ അഞ്ചേരി സ്വദേശി വൈശാഖ് ആണ് മർദിച്ചത്. ഒട്ടേറെ കേസുകളിൽ പ്രതിയായ വൈശാഖിനെ റിമാൻഡ് ചെയ്തിട്ടുണ്ട്. വധശ്രമം ഉൾപ്പെടെയുള്ള കേസുകളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
Also Read- കോവളത്ത് വിദേശവനിതയെ കൊലപ്പെടുത്തിയ കേസില്‍ രണ്ടു പ്രതികളും കുറ്റക്കാർ; ശിക്ഷ തിങ്കളാഴ്ച
കേരള വർമ കോളജിനു സമീപത്തുള്ള ഒരു മൊബൈൽഫോൺ സ്ഥാപനത്തിലായിരുന്നു സംഭവം ഉണ്ടായത്. മിഥുന്റെ ബൈക്ക് സുഹൃത്തായ വൈശാഖ് ചോദിച്ചപ്പോൾ കൊടുക്കാത്തതിന്റെ ദേഷ്യമാണ് മർദനത്തിൽ കലാശിച്ചത്. പതിവായി ക്രിമിനൽ സ്വഭാവം കാണിക്കുന്നയാളാണ് വൈശാഖ് എന്ന് പൊലീസ് പറയുന്നു. മർദനത്തിനുശേഷം മിഥുൻ ആശുപത്രിയിൽ ചികിത്സ തേടി. ഹിമോഫീലിയ രോഗി കൂടിയാണ് മിഥുൻ.
Also Read- ഗായകൻ എം.ജി.ശ്രീകുമാറിനെതിരെ അഴിമതി നിരോധന വകുപ്പു പ്രകാരം അന്വേഷണം നടത്തണമെന്ന് കോടതി
സംഭവത്തിന്റെ പിറ്റേന്നു തന്നെ വൈശാഖിനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നപ്പോഴാണ് മർദനത്തിന്റെ തീവ്രത പുറംലോകം അറിഞ്ഞത്. ഒന്നരമാസം മുൻപ് മിഥുൻ ഒരു ബൈക്ക് വാങ്ങിയിരുന്നു അത് ഓടിക്കാൻ നൽകിയിരുന്നില്ല. നേരത്തെ വൈശാഖ് പട്ടിയുമായി എത്തിയും ഭീഷണിപ്പെടുത്തിയിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.