പൂനെയിലെ ഹദാസ്പാറിലുള്ള ജ്വല്ലറി വ്യാപാരിയാണ് കബളിപ്പിക്കപ്പെട്ടത്. മൂന്ന് പേർ ചേർന്നാണ് വ്യാപാരിയെ കബളിപ്പിച്ചത്. സ്വർണ തരികളായി മാറുന്ന നാല് കിലോ മണ്ണിനായി 49.92 ലക്ഷം രൂപയാണ് വ്യാപാരി ഇവർക്ക് നൽകിയത്.
ഒരു വർഷം മുമ്പാണ് സംഭവങ്ങളുടെ തുടക്കമെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. ഒരു വർഷം മുമ്പ് 39 കാരനായ ജ്വല്ലറി വ്യാപാരിയുടെ കടയിൽ സ്വർണ മോതിരം വാങ്ങാനായി ഒരാൾ എത്തിയിരുന്നു. പിന്നീട് സ്ഥാപനത്തിലെ നിത്യ സന്ദർശകനായി മാറിയ ഇയാൾ വ്യാപാരിയുമായി സൗഹൃദം സ്ഥാപിച്ചു.
advertisement
വ്യാപാരിയുടെ കുടുംബവുമായും ഇയാൾ സൗഹൃദമുണ്ടാക്കുകയും വീട്ടിൽ നിത്യ സന്ദർശകനായുമായി തീർന്നുവെന്ന് പൊലീസ് പറയുന്നു. സ്വർണ വ്യാപാരിയുടെ വീട്ടിലേക്ക് അരി, പാൽ തുടങ്ങിയ സാധനങ്ങളും ഇയാൾ സ്ഥിരമായി എത്തിച്ച് വിശ്വാസം നേടിയെടുത്തു.
ബംഗാളിലുള്ള പ്രത്യേകതരം മണ്ണ് തന്റെ കൈവശമുണ്ടെന്നും ഇത് ചൂടാക്കിയാൽ സ്വർണ തരികളായി മാറുമെന്നും വ്യാപാരിയെ ഇയാൾ വിശ്വസിപ്പിച്ചു. ഇതിനകം പരാതിക്കാരന് ഇയാളിൽ വിശ്വാസവും ഉടലെടുത്തിരുന്നതായി പൊലീസ് പറയുന്നു.
സ്വർണ തരികളായി മാറുന്ന മണ്ണ് എന്ന പേരില്‍ നാല് കിലോ മണ്ണാണ് വ്യാപാരി ഇയാളിൽ നിന്നും വാങ്ങിയത്. നാല് കിലോ മണ്ണിനായി 30 ലക്ഷം രൂപയും ബാക്കി രൂപ്ക്ക് സ്വർണവും ഇയാൾ വ്യാപാരിയിൽ നിന്നും സ്വന്തമാക്കി.
You may also like:മോഷണത്തിന് കൂട്ട് പിപിഇ കിറ്റ്; ജ്വല്ലറിയിൽ നിന്ന് കവർന്നത് 13 കോടിയുടെ സ്വർണാഭരണങ്ങൾ
സ്വർണ തരികളായി മാറുമെന്ന പ്രതീക്ഷയിൽ മണ്ണ് ചൂടാക്കിയതോടെയാണ് കബളിപ്പിക്കപ്പെട്ടുവെന്ന കാര്യം സ്വർണവ്യാപാരിക്ക് മനസ്സിലായത്. ഇതോടെ വ്യാപാരി പൊലീസിൽ പരാതിയുമായി എത്തി. മൂന്ന് പേർക്കെതിരെയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. സംഭവത്തിൽ മൂന്ന് പേർക്കെതിരെ കേസെടുത്തിട്ടുണ്ട്.
അടുത്തിടെ, അലാവുദ്ദീന്റെ അത്ഭുതവിളക്ക് എന്ന പേരിൽ പൂനെയിൽ നിന്നും ഡോക്ടറും തട്ടിപ്പിന് ഇരയായിരുന്നു. സമാനമായ രീതിയിലായിരുന്നു ഡോക്ടറെയേും തട്ടിപ്പു സംഘം കബളിപ്പിച്ചത്. ഉത്തർപ്രദേശിലെ ഖൈർനഗർ പ്രദേശത്താണ് ഈ വൻ തട്ടിപ്പ് നടന്നത്. താൻ ചതിക്കപ്പെട്ടതാണെന്ന് മനസിലായതിനെ തുടർന്ന് തട്ടിപ്പുക്കാർക്കെതിരെ ഡോക്ടർ ലയീക് ഖാൻ പൊലീസിനെ സമീപിച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.
You may also like:പൊലീസ് വേഷത്തിൽ ജുവലറി ജീവനക്കാരിൽ നിന്നും തട്ടിയെടുത്തത് 80 ലക്ഷം രൂപ; മോഷണ സംഘം പിടിയിൽ
ലണ്ടനിൽ നിന്ന് മടങ്ങിയെത്തിയ ഡോക്ടർ അലാവുദ്ദീന്റെ അത്ഭുതവിളക്ക് 2.5 കോടി രൂപയ്ക്കായിരുന്നു വാങ്ങിയത്. 2018ൽ തന്റെ രോഗിയായി എത്തിയ ഒരു സ്ത്രീയുമായി ഡോക്ടർ സൗഹൃദത്തിലായി. സർജറിക്കു ശേഷം ഡോക്ടർ രോഗിയുടെയും രോഗി ഡോക്ടറുടെയും വീടുകളിൽ സ്ഥിരം സന്ദർശകരായി. ഒരു ദിവസം സ്ത്രീയുടെ വീട്ടിൽ വച്ച് ഇസ്ലാമുദ്ദീൻ എന്ന് പേരായ ആളെ ഡോക്ടർ പരിചയപ്പെട്ടു. തനിക്ക് മാന്ത്രിക ശക്തിയുണ്ടെന്നും ഡോ ഖാനെ ഒരു കോടീശ്വരനാക്കുമെന്നും ഇയാൾ അവകാശപ്പെട്ടു.
ഇസ്ലാമുദ്ദീനും സുഹൃത്തും ഡോക്ടർക്ക് അലാവുദ്ദീന്റെ അത്ഭുതവിളക്ക് പരിചയപ്പെടുത്തി കൊടുക്കുകയും ചെയ്തു. മാത്രമല്ല വിളക്കിൽ നിന്നു വരുന്ന ജിന്നിനെ കാണിച്ചു കൊടുക്കുകയും ചെയ്തു. തനിക്ക് ഒരു ദിവസം വീട്ടിലേക്ക് കൊണ്ടു പോകണമെന്ന് ആവശ്യപ്പെട്ടപ്പോൾ അത് അയാൾക്ക് നിർഭാഗ്യം കൊണ്ടു വരുമെന്നും ചതിയൻമാർ ഡോക്ടറിനോട് പറഞ്ഞു. എന്നാൽ, അത്ഭുതവിളക്ക് വാങ്ങിയാൽ ഡോക്ടർക്ക് അളവറ്റ് സമ്പത്ത് കൈവരുമെന്ന് ഇവർ പറഞ്ഞു. ഇതിനെ തുടർന്ന് ഡോക്ടർ അത് വാങ്ങുകയായിരുന്നു.
അത്ഭുതവിളക്കിന്റെ മുകളിൽ മൂന്നുവട്ടം ഉഴിഞ്ഞാൽ അതിനുള്ളിൽ നിന്നും ഒരു ജിന്ന് പുറത്തുവരുമെന്നും ആ ജിന്നിനോട് എന്ത് ആഗ്രഹം പ്രകടിപ്പിച്ചാലും അത് അപ്പോൾ തന്നെ സാധിച്ചു തരുമെന്നും അവർ ഡോക്ടറിനോട് പറഞ്ഞിരുന്നു. എന്നാൽ, കാലം കുറേ കഴിഞ്ഞപ്പോഴാണ് താൻ ചതിക്കപ്പെട്ട കാര്യം ഡോക്ടർ തിരിച്ചറിഞ്ഞത്. അപ്പോഴേക്കും തവണകളായി 2.5 കോടി രൂപ അദ്ദേഹം തട്ടിപ്പുക്കാർക്ക് കൈമാറിയിരുന്നു.