നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • മോഷണത്തിന് കൂട്ട് പിപിഇ കിറ്റ്; ജ്വല്ലറിയിൽ നിന്ന് കവർന്നത് 13 കോടിയുടെ സ്വർണാഭരണങ്ങൾ

  മോഷണത്തിന് കൂട്ട് പിപിഇ കിറ്റ്; ജ്വല്ലറിയിൽ നിന്ന് കവർന്നത് 13 കോടിയുടെ സ്വർണാഭരണങ്ങൾ

  രാത്രി 9.40 ഓടെയാണ് മോഷ്ടാവ് ജ്വല്ലറിയിൽ എത്തുന്നത്. പുലർച്ച 3.50 നാണ് ഇയാൾ മോഷണമുതലുമായി ജ്വല്ലറിയിൽ നിന്നും പുറത്തു കടക്കുന്നത്

  • Share this:
   ന്യൂഡൽഹി: മോഷണം നടത്താനും പിപിഇ കിറ്റ്. കോവിഡ് കാലത്ത് ആരോഗ്യപ്രവർത്തകരടക്കം ഉപയോഗിക്കുന്ന പിപിഇ കിറ്റ് ധരിച്ച് മോഷ്ടാവ് കവർന്നത് 13 കോടിയുടെ സ്വർണാഭരണങ്ങൾ. സൗത്ത് ഈസ്റ്റ് ഡൽഹിയിലെ ജ്വല്ലറിയിൽ കഴിഞ്ഞ ദിവസമാണ് മോഷണം നടന്നത്.

   പിപിഇ കിറ്റ് ധരിച്ചെത്തിയ മോഷ്ടാവ് ജ്വല്ലറി കുത്തിത്തുറന്നാണ് കവർച്ച നടത്തിയത്. ബുധനാഴ്ച്ച രാത്രി നടന്ന മോഷണത്തിൽ പതിമൂന്ന് കോടിയുടെ ആഭരണങ്ങളാണ് ഇയാൾ കവർന്നത്. ജ്വല്ലറിയിലെ സിസിടിവി ക്യാമറയിൽ മോഷണത്തിന്റെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്.

   ബുധനാഴ്ച്ച രാത്രി 9.40 ഓടെയാണ് മോഷ്ടാവ് ജ്വല്ലറിയിൽ എത്തുന്നത്. പുലർച്ച 3.50 നാണ് ഇയാൾ മോഷണമുതലുമായി ജ്വല്ലറിയിൽ നിന്നും പുറത്തു കടക്കുന്നത്. തൊട്ടടുത്ത കെട്ടിടത്തിന് മുകളിൽ നിന്നും ചാടി കയർ ഉപയോഗിച്ചാണ് മോഷണം നടന്നത് എന്നാണ് നിഗമനം.

   You may also like:പൊലീസ് വേഷത്തിൽ ജുവലറി ജീവനക്കാരിൽ നിന്നും തട്ടിയെടുത്തത് 80 ലക്ഷം രൂപ; മോഷണ സംഘം പിടിയിൽ

   സൗത്ത് ഈസ്റ്റ് ഡൽഹിയിലെ കൽകാജിയിലുള്ള അഞ്ജാനി ജ്വല്ലേഴ്സിലാണ് മോഷണം നടന്നത്. മോഷണം വിവരം അറിഞ്ഞ ഉടനെ തന്നെ ജ്വല്ലറി ഉടമകൾ പൊലീസിനെ വിവരമറിയിച്ചു. മണിക്കൂറുകളോളം മോഷ്ടാവ് ജ്വല്ലറിക്കുള്ളിൽ ഉണ്ടായിരുന്നിട്ടും പുറത്തുള്ള സുരക്ഷാ ഉദ്യോഗസ്ഥർ വിവരം അറിഞ്ഞിരുന്നില്ല.

   You may also like:പ്രണയം, ഒളിച്ചോട്ടം ഒടുവിൽ കാമുകിയെ കൊന്ന 19 കാരൻ ആത്മഹത്യ ചെയ്ത നിലയിൽ

   സംഭവസ്ഥലത്തെത്തിയ പൊലീസ് ഉദ്യോഗസ്ഥർ ജ്വല്ലറി ജീവനക്കാരുടേയും സുരക്ഷാ ജീവനക്കാരുടേയും മൊഴി രേഖപ്പെടുത്തി. ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.

   ജ്വല്ലറിക്ക് തൊട്ടപ്പുറത്തുള്ള ഫ്ലാറ്റിൽ കടന്ന കള്ളൻ അവിടെ നിന്ന് ജ്വല്ലറിയുടെ ടെറസിലേക്ക് ചാടി കയർ ഉപയോഗിച്ച് അകത്തു കടന്നു എന്നാണ് പൊലീസ് പറയുന്നത്. എന്തായാലും പിപിഇ കിറ്റ് ധരിച്ചിട്ടും പൊലീസ് മോഷ്ടാവിനെ പിടികൂടിയെന്നാണ് റിപ്പോർട്ട്.

   ജ്വല്ലറിക്ക് സമീപമുള്ള സ്ഥാപനത്തിൽ ഇലക്ട്രീഷ്യനായി ജോലി ചെയ്യുന്ന ഷെയ്ഖ് നൂർ എന്നയാളാണ് അറസ്റ്റിലായത്. ഇയാളിൽ നിന്നും 25 കിലോയോളം സ്വർണവും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

   ജ്വല്ലറി ഷോപ്പിന്റെ ചുമര് ഇടിച്ചാണ് സംഘം അകത്തു കടന്നതെന്ന് കടയുടമ പറയുന്നു. കോവിഡിനെ തുടർന്ന് പ്രഖ്യാപിച്ച ലോക്ക്ഡൗണിനിടെയാണ് കവർച്ച നടന്നത്. സംഘത്തെ കുറിച്ചുള്ള യാതൊരു സൂചനയും ഇതുവരെ ലഭിച്ചിട്ടില്ല.
   Published by:Naseeba TC
   First published: