Also Read- മലപ്പുറത്ത് യുവാവ് കുത്തേറ്റ് മരിച്ചു; രാഷ്ട്രീയ കൊലപാതകമെന്ന് മുസ്ലിം ലീഗ്
വിവാഹശേഷം രണ്ട് വര്‍ഷം മുന്‍പാണ് തൃശൂര്‍ സ്വദേശിയായ ഭര്‍ത്താവിനൊപ്പം ശ്രുതി കാനഡയിലേക്ക് പോയത്. ലഹരിക്ക് അടിമയായിരുന്ന ഭര്‍ത്താവ് ശ്രുതിയ്ക്കും നിര്‍ബന്ധപൂര്‍വം ലഹരി നല്‍കി. ഇതിനെ എതിര്‍ക്കുമ്പോള്‍ ക്രൂരമായുള്ള മര്‍ദനവും പതിവായിരുന്നു. ലഹരി ഉപയോഗിക്കാന്‍ വിസമ്മതിച്ചപ്പോള്‍ കഴിഞ്ഞ മേയ് 14ന് പൈപ്പുകളിലെ മാലിന്യം നീക്കാന്‍ ഉപയോഗിക്കുന്ന രാസവസ്തു ബലം പ്രയോഗിച്ച് വായില്‍ ഒഴിച്ചെന്നാണ് പരാതി. ഇതേ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ ശ്രുതി അഞ്ച് മാസത്തോളം കാനഡയില്‍ ചികിത്സയിലായിരുന്നു. ഇക്കഴിഞ്ഞ ഡിസംബര്‍ 12നാണ് മാതാപിതാക്കള്‍ നാട്ടിലെത്തിച്ചത്. അന്നനാളവും ശ്വാസനാളവും കരിച്ചു കളഞ്ഞ രാസവസ്തു സംസാരശേഷിയും നഷ്ടമാക്കി.
advertisement
Also Read- ജയിൽ ശിക്ഷ കഴിഞ്ഞുവന്നയാൾ താമസിക്കാൻ സ്ഥലം കൊടുത്തയാളെ മദ്യപാനത്തിനിടെ അടിച്ചുകൊന്നു
ഭര്‍ത്താവിന്റെ ക്രൂരതയ്ക്കെതിരെ ചോറ്റാനിക്കര പൊലീസിലും വനിതാ കമ്മീഷനിലും പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായിട്ടില്ലെന്ന് കുടുംബം പറയുന്നു. കാനഡയിലെ ആശുപത്രിയില്‍ വച്ച് താന്‍ ആത്മഹത്യക്ക് ശ്രമിച്ചതെന്നാണ് ഡോക്ടര്‍മാരെ ശ്രുതി അറിയിച്ചത്. ഇക്കാര്യം ചൂണ്ടികാട്ടിയാണ് തുടര്‍നടപടിക്ക് പൊലീസ് മടിക്കുന്നത്. എന്നാല്‍ ഭര്‍ത്താവ് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിനാലാണ് അപ്പോള്‍ അങ്ങനെ പറയേണ്ടി വന്നതെന്ന് പിതാവ് പറയുന്നു.
മറ്റൊരു സംഭവം-
പിതൃസഹോദരന്റെ വീട്ടിൽ നിന്നും 130 പവൻ സ്വർണം മോഷ്ടിച്ചു; പിടിവീഴുമെന്നായതോടെ കൂട്ടുപ്രതിയെ കൊന്നു കത്തിച്ചു
പുല്ലേപ്പടിയിൽ യുവാവിനെ കൊലപ്പെടുത്തി കത്തിച്ച കേസിൽ നാല് പ്രതികൾ പിടിയിൽ. മാനാശ്ശേരി സ്വദേശികളായ ഡിനോയ്, പ്രദീപ്, മണിലാൽ, സുലു എന്നിവരാണ് പിടിയിലായത്. മരിച്ച ജോബിയുടെ സുഹൃത്തുക്കളാണ് പ്രതികൾ. ഇന്നലെ റെയിൽവേ ട്രാക്കിൽ കത്തിക്കരിഞ്ഞ നിലയിലാണ് ജോബിയുടെ മൃതദേഹം കണ്ടെത്തിയത്. ജോബിയുൾപ്പെടെയുള്ളവർ ചേർന്ന് കൊച്ചിയിലെ വീട്ടിൽ നിന്ന് 130 പവൻ സ്വർണം മോഷ്ടിച്ചിരുന്നു. ജോബിയിലേക്ക് പൊലീസ് അന്വേഷണം എത്തുന്നുവെന്ന് മനസിലാക്കിയതോടെയാണ് ജോബിയെ വകവരുത്താൻ ഡിനോയ് തീരുമാനിച്ചത്. മോഷണ കേസിൽ പൊലീസ് ചോദ്യം ചെയ്യുന്നതിനിടെയാണ് കൂട്ടുപ്രതിയെ കൊന്ന് കത്തിച്ച കാര്യം ബിനോയ് സമ്മതിച്ചത്.
മോഷണ മുതൽ ഒളിപ്പിയ്ക്കുക, തെളിവു നശിപ്പിയ്ക്കാൻ സഹായിക്കുക തുടങ്ങിയ കുറ്റങ്ങളാണ് മറ്റു പ്രതികൾക്ക് മേൽ ചുമത്തിയിരിയ്ക്കുന്നത്. പ്രതികളിൽ ഒരാളായ സുലു ട്രാൻസ്ജൻഡറാണ്. ബുധനാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ നാട്ടുകാരാണ് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടത്. ഉടൻ പൊലീസിനെ വിവരമറിയിച്ചു. ട്രാക്കിലേക്ക് തല വച്ച് പൂർണമായും കത്തിയ നിലയിലായിരുന്നു മൃതദേഹം. സമീപത്ത് നിന്നും കത്തിക്കാൻ ഉപയോഗിച്ച ലൈറ്ററും പെട്രോൾ നിറച്ചിരുന്ന കുപ്പിയും കണ്ടെടുത്തിരുന്നു.