ജയിൽ ശിക്ഷ കഴിഞ്ഞുവന്നയാൾ താമസിക്കാൻ സ്ഥലം കൊടുത്തയാളെ മദ്യപാനത്തിനിടെ അടിച്ചുകൊന്നു

Last Updated:

ഭാര്യയെ തീകൊളുത്തി കൊന്ന കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിച്ചയാളാണ് കണ്ണൻ. ജീവപര്യന്തം ശിക്ഷ കഴിഞ്ഞു വന്ന കണ്ണനെ സ്വീകരിക്കാൻ ബന്ധുക്കൾ തയാറായില്ല. ഇയാൾക്ക് വാടക വീട് ശരിയാക്കി കൊടുത്തത് സാജുവായിരുന്നു.

തൊടുപുഴ: മദ്യപാനത്തിനിടെ ഉണ്ടായ തർക്കത്തിൽ സുഹൃത്തിനെ കാപ്പിപത്തലിന് അടിച്ചു കൊന്നു. തൊടുപുഴ കോടികുളം ചെറുതോട്ടിൽ കാരംകുന്നേൽ സാജുവാണ് (49) മരിച്ചത്. പ്രതിയായ കണ്ണനെ (70) പൊലീസ് അറസ്റ്റ് ചെയ്തു. ഭാര്യയെ തീകൊളുത്തി കൊന്ന കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിച്ചയാളാണ് കണ്ണൻ. ജീവപര്യന്തം ശിക്ഷ കഴിഞ്ഞു വന്ന കണ്ണനെ സ്വീകരിക്കാൻ ബന്ധുക്കൾ തയാറായില്ല. ഇയാൾക്ക് വാടക വീട് ശരിയാക്കി കൊടുത്തത് സാജുവായിരുന്നു. മദ്യപാനത്തിനിടെ ഉണ്ടായ തർക്കത്തിൽ കാപ്പി പത്തലിന് സാജുവിനെ അടിച്ചു കൊല്ലുകയായിരുന്നു.
പ്രതി കണ്ണനും മരിച്ച സാജുവും ഒന്നിച്ചാണ് വാടക കെട്ടിടത്തിൽ താമസിച്ചിരുന്നത്. ഭാര്യ മരിച്ച സാജു ഒറ്റയ്ക്കായിരുന്നു താമസം. രണ്ടു പേരും അടുത്തുള്ള ചായക്കടയിൽ ഒന്നിച്ചായിരുന്നു ചായ കുടിക്കാൻ പോയിരുന്നത്. സംഭവ ദിവസം ഒറ്റയ്ക്ക് ചെന്ന കണ്ണനോട് കൂട്ടുകാരൻ എവിടെ എന്ന് ചോദിച്ചപ്പോൾ ഒരു കാര്യമുണ്ട് ഉടൻ അറിയും എന്നാണ് പറഞ്ഞത്. മരിച്ച സാജുവിന്‌ രണ്ടു മക്കളുണ്ട് - അനന്തു, അജിത്.
advertisement
മറ്റൊരു സംഭവം-

മലപ്പുറത്ത് യുവാവ് കുത്തേറ്റ് മരിച്ചു

മലപ്പുറം കീഴാറ്റൂർ ഒറവുംപുറത്ത് യുവാവ് കുത്തേറ്റ് മരിച്ചു. ഒറവുംപുറം സ്വദേശി ആര്യാടൻ സമീറാണ് (29) മരിച്ചത്. രാഷ്ട്രീയ കൊലപാതകം ആണെന്ന് മുസ്ലിം ലീഗ് ആരോപിക്കുന്നുണ്ട്. എന്നാല് കുടുംബ വഴക്ക് ആണെന്ന നിലപാടിൽ ആണ് ഇടത് പക്ഷം. മേഖലയിൽ ഇരു വിഭാഗങ്ങളും തമ്മിൽ തെരഞ്ഞെടുപ്പ് സമയത്ത് തർക്കം ഉണ്ടായിരുന്നു. ചെറിയ സംഘർഷങ്ങളും ഉണ്ടായിട്ടുണ്ട്. ഇതിന്റെ തുടർച്ച ആണ് ഇന്നലത്തെ സംഭവം.
advertisement
ലീഗ് അനുഭാവികൾ ആയ ആര്യാടൻ വീട്ടുകാരും ഇടത് അനുഭാവികൾ ആയ കിഴക്കും പറമ്പിലുകാരും തമ്മിൽ ആണ് പ്രശ്നങ്ങൾ. ഈ മാസം നാലാം തീയതി പ്രകടനം നടത്തുന്നതിനിടെ പ്രകോപനപരമായി കൊടി വീശിയത് ആണ് പ്രശ്നങ്ങൾക്ക് തുടക്കം. ഇതിനെ ചൊല്ലി പലവട്ടം തർക്കം ഉണ്ടായി, പോലീസ് പള്ളിക്കമ്മിറ്റി ഭാരവാഹികളും സമവായങ്ങളും നടത്തി. ഇന്നലെ രാത്രിയിലും ഒറവുംപുറം അങ്ങാടിയിൽ രണ്ട് കുടുംബങ്ങൾ തമ്മിൽ വാക്കേറ്റമുണ്ടായി. ഇത് സംഘർഷത്തിലേക്ക് എത്തുക ആയിരുന്നു.
advertisement
തടയാൻ ചെന്നപ്പോഴാണ് ബന്ധു കൂടിയായ സമീറിന് കുത്തേറ്റത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഘർഷത്തിൽ ഹംസ എന്ന ആൾക്കും പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ മൂന്ന് പേരെ മേലാറ്റൂർ പോലീസ് കസ്റ്റഡിയിൽ എടുത്തു.ഒറവംപുറം സ്വദേശികളായ നിസാം,അബ്‌ദുൽ മജീദ്, മൊയീൻ എന്നിവരാണ് കസ്റ്റഡിയിൽ.
മലയാളം വാർത്തകൾ/ വാർത്ത/Crime/
ജയിൽ ശിക്ഷ കഴിഞ്ഞുവന്നയാൾ താമസിക്കാൻ സ്ഥലം കൊടുത്തയാളെ മദ്യപാനത്തിനിടെ അടിച്ചുകൊന്നു
Next Article
advertisement
ക്രിസ്മസ് ദിന സന്ദേശത്തില്‍ റഷ്യന്‍ പ്രസിഡന്റ് പുടിന്റെ നാശത്തിനായി പ്രാര്‍ത്ഥിച്ച് ഉക്രൈൻ പ്രസിഡൻ്റ്
ക്രിസ്മസ് ദിന സന്ദേശത്തില്‍ റഷ്യന്‍ പ്രസിഡന്റ് പുടിന്റെ നാശത്തിനായി പ്രാര്‍ത്ഥിച്ച് ഉക്രൈൻ പ്രസിഡൻ്റ്
  • ഉക്രൈൻ പ്രസിഡന്റ് സെലൻസ്‌കി ക്രിസ്മസ് സന്ദേശത്തിൽ പുടിന്റെ നാശത്തിനായി പ്രാർത്ഥിച്ചു എന്ന് വ്യക്തമാക്കി.

  • റഷ്യൻ ഡ്രോണാക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടതിനു പിന്നാലെ സെലൻസ്‌കി സമാധാനത്തിനായി പ്രാർത്ഥിച്ചു.

  • യുദ്ധം അവസാനിപ്പിക്കാൻ 20 നിർദേശങ്ങളുള്ള പദ്ധതി സെലൻസ്‌കി അവതരിപ്പിച്ചു, ഡോൺബാസിൽ വിട്ടുവീഴ്ചക്ക് തയ്യാറെന്ന് സൂചിപ്പിച്ചു.

View All
advertisement