2021 ജൂൺ 23 രാവിലെ 9 ന് ആണ് കേസിന് ആസ്പദമായ സംഭവം. കുട്ടിയുടെ വീട്ടിൽ പതിവായി പാൽ കൊടുക്കുന്നയാളാണ് പ്രതി. സംഭവ ദിവസം പാൽ എടുക്കാനെത്തിയ കുട്ടിയെ ഇയാൾ പീഡിപ്പിക്കുകയായിരുന്നു. കുട്ടിയുടെ അമ്മ വീട്ടിനകത്ത് നിന്ന് വിളിച്ചപ്പോഴാണ് ഇയാൾ കുട്ടിയെ വിട്ട് വണ്ടിയിൽ കയറി പോയത്. അടുത്ത ദിവസവും ഇയാൾ പീഡനം ആവർത്തിക്കാൻ ശ്രമിച്ചപ്പോൾ കുട്ടി ഓടി രക്ഷപെട്ടു.
Also Read- ഡല്‍ഹിയില്‍ വീണ്ടും കൂട്ടബലാത്സംഗം; സുഹൃത്തിനൊപ്പം പാര്‍ക്കിലെത്തിയ പതിനാറുകാരിയെ പീഡിപ്പിച്ചു
advertisement
ഭയന്ന കുട്ടി വീട്ടിൽ സംഭവം വെളിപെടത്തിയില്ല. എന്നാൽ പ്രതി വീണ്ടും പാൽ കൊണ്ടു വരുന്നത് തുടർന്നതോടെ കുട്ടിക്ക് മാനസിക ബുദ്ധിമുട്ടുകളുണ്ടാക്കുകയും കൂട്ടുകാരോടും വീട്ടുകാരോടും സംസാരിക്കാതെയുമായി. പഠനത്തിൽ മികവുണ്ടായിരുന്ന കുട്ടി ഓൺലൈൻ ക്ലാസ്സുകളിൽ വിഷമിച്ചിരിക്കുന്നതു കണ്ട അധ്യാപിക കുട്ടിയുടെ അമ്മയെ വിളിച്ച് കാര്യങ്ങൾ അനേഷിച്ചു.
Also Read- മാധ്യമപ്രവര്‍ത്തകയ്ക്ക് ലൈംഗികചുവയുള്ള സന്ദേശമയച്ചു; പിഡിപി നേതാവിനെതിരെ പരാതി
ടീച്ചർ അമ്മ വഴി ഫോണിൽ ബദ്ധപ്പെട്ടപ്പോഴാണ് കുട്ടി കാര്യങ്ങൾ തുറന്നു പറഞ്ഞത്. അദ്ധ്യാപിക ഉടനെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ സ്കൂൾ ഹെൽത്ത്
ജൂനിയർ ഹെൽത്ത് നഴ്സിനെ വിവരം അറിയിച്ചു. നഴ്സ് നടത്തിയ കൗൺസിലിംഗിലാണ് കുട്ടി പീഡനവിവരം വെളിപ്പെടുത്തിയത്. തുടർന്ന് നഴ്സ് മെഡിക്കൽ ഓഫീസറെ വിവരം അറിയിക്കുകയും ശേഷം മാറനല്ലൂർ പൊലീസിനെ അറിയിക്കുകയുമായിരുന്നു.
പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ ആർ.എസ്.വിജയ് മോഹൻ, ആർ.വൈ.അഖിലേഷ് ഹാജരായി. പ്രോസിക്യൂഷൻ പത്തൊമ്പത് സാക്ഷികളെ വിസ്തരിക്കുകയും ഇരുപത് രേഖകളും നാല് തൊണ്ടിമുതലുകളും ഹാജരാക്കി. മാറനല്ലൂർ ഇൻസ്പെക്ടർമാരായ രഞ്ജിത്ത് കുമാർ.ജെ.ആർ, തൻസീം അബ്ദുൾ സമദ് എന്നിവരാണ് കേസ് അന്വേഷിച്ചത്.