മാധ്യമപ്രവര്‍ത്തകയ്ക്ക് ലൈംഗികചുവയുള്ള സന്ദേശമയച്ചു; പിഡിപി നേതാവിനെതിരെ പരാതി
- Published by:Arun krishna
- news18-malayalam
Last Updated:
പിഡിപി സംസ്ഥാന ജനറല്‍ സെക്രട്ടറി നിസാര്‍ മേത്തറിനെതിരെയാണ് പരാതി
പിഡിപി നേതാവ് മാധ്യമപ്രവര്‍ത്തകയ്ക്ക് ലൈംഗിക ചുവയുള്ള സന്ദേശമയച്ചതായി പരാതി. അബ്ദുള്‍ നാസര്‍ മഅ്ദനിക്കൊപ്പം കൊച്ചിയിലെത്തിയ പിഡിപി സംസ്ഥാന ജനറല്‍ സെക്രട്ടറി നിസാര്‍ മേത്തറിനെതിരെയാണ് പരാതി.
മഅദനിയുടെ വാര്‍ത്തകള്‍ കൈകാര്യം ചെയ്യുന്ന മാധ്യമപ്രവര്‍ത്തകയ്ക്കാണ് സന്ദേശങ്ങള്‍ അയച്ചത്. അര്‍ദ്ധരാത്രിയും പുലര്‍ച്ചെയുമായി നിരന്തരം സന്ദേശങ്ങള്‍ അയച്ചതിനെ തുടര്‍ന്ന് മാധ്യമപ്രവര്‍ത്തക പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
അബ്ദുള്‍ നാസര്‍ മഅദനിയുടെ ആരോഗ്യനിലയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മാധ്യമങ്ങളോട് പങ്കുവെക്കുന്നതിന് പിഡിപി ചുമതലപ്പെടുത്തിയയാളാണ് കണ്ണൂര്‍ സ്വദേശിയായ നിസാര്‍ മേത്തര്‍.
Location :
Kochi,Ernakulam,Kerala
First Published :
June 29, 2023 10:21 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
മാധ്യമപ്രവര്‍ത്തകയ്ക്ക് ലൈംഗികചുവയുള്ള സന്ദേശമയച്ചു; പിഡിപി നേതാവിനെതിരെ പരാതി