കിഴക്കമ്പലത്ത് അന്യസംസ്ഥാന തൊഴിലാളികള്‍ പൊലീസിനെ ആക്രമിച്ചു; പൊലീസ് ജീപ്പിന് തീവെച്ചു; അഞ്ചു പേര്‍ക്ക് പരിക്ക്
കൊച്ചി കിഴക്കമ്പലത്ത് പൊലീസീനെ(Police) ആക്രമിച്ച് അന്യസംസ്ഥാന തൊഴിലാളികള്‍(Migrant Workers). രാത്രി 12 മണിയ്ക്കായിരുന്നു സംഭവം. കുന്നത്തുനാട് പൊലീസ് സ്റ്റേഷനിലെ ജീവനക്കാരെയാണ് ഇവര്‍ ആക്രമിച്ചത്. ഇന്‍സ്‌പെക്ടറടക്കം അഞ്ച് പൊലീസുകാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പൊലീസുകാരെ കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Also Read- Goons Arrested| പോത്തൻകോട് അച്ഛനെയും മകളെയും ആക്രമിച്ച ഗുണ്ടാസംഘം അറസ്റ്റിൽ
advertisement
ക്രിസ്മസ് ആഘോഷവുമായി ബന്ധപ്പെട്ട് തൊഴിലാളികള്‍ക്കിടയില്‍ ഏറ്റുമുട്ടല്‍ ഉണ്ടാകുകയായിരുന്നു. സംഭവം അറിഞ്ഞെത്തിയ പൊലീസുകാര്‍ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ഇവര്‍ ഒരു പൊലീസ് ജീപ്പിന് തീവെക്കുകയും ചെയ്തു. സംഭവത്തില്‍ പ്രതികളെ അറസ്റ്റ് ചെയ്തു.
Also Read- Attack on Girl| 'അങ്കിള്‍' എന്ന് വിളിച്ചതിന് പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദിച്ച് കടയുടമ
തൊഴിലാളികള്‍ ചേരി തിരിഞ്ഞ് ഏറ്റുമുട്ടിയതോടെയാണ് പൊലീസ് സ്ഥലത്തെത്തിയത്.. പ്രശ്‌നം പരിഹരിക്കാന്‍ ഇടപെട്ട പൊലീസ് സംഘത്തിന് നേരേ അതിഥി തൊഴിലാളികള്‍ ആക്രമണം നടത്തുകയായിരുന്നു. സ്ഥലത്ത് വന്‍ പൊലീസ് സന്നാഹം ക്യാംപ് ചെയ്യുന്നുണ്ട്.
രണ്ടു വാഹനങ്ങള്‍ക്ക് നേര ആക്രമണമുണ്ടായി. ഇതില്‍ ഒരു വാഹനം പൂര്‍ണമായും കത്തിച്ചു. മറ്റു പോലീസ് വാഹനങ്ങളുടെ താക്കോല്‍ ഊരിക്കൊണ്ടുപോയി. സ്ഥലത്തെത്തിയ നാട്ടുകാര്‍ക്കുനേരെ കല്ലെറിയുകയും ചെയ്തു. പുലര്‍ച്ചെ നാലുമണിയോടെയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Also Read- Murder | വഴി തർക്കം : അയല്‍വാസിയെ തലയ്ക്ക് അടിച്ച് കൊന്നു ; പ്രതി ഒളിവിൽ