Attack on Girl| 'അങ്കിള്‍' എന്ന് വിളിച്ചതിന് പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദിച്ച് കടയുടമ
- Published by:Rajesh V
- news18-malayalam
Last Updated:
അങ്കിള്‍ എന്ന് വിളിച്ചതോടെ ഇയാള്‍ ക്ഷുഭിതനായി പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു.
'അങ്കിള്‍' എന്ന് വിളിച്ച പെണ്‍കുട്ടിയെ ക്രൂരമര്‍ദനത്തിനിരയാക്കി കടയുടമ. ഉത്തരാഖണ്ഡിലെ (Uttarakhand) ഉദ്ദംസിങ് നഗർ (Udham Singh Nagar ) ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം. മോഹിത് കുമാര്‍ (35) എന്ന കച്ചവടക്കാരനാണ് നിഷ അഹമ്മദ്(18) എന്ന പെണ്‍കുട്ടിയെ ക്രൂരമര്‍ദനത്തിന് ഇരയാക്കിയത്.
കടയുടമക്കെതിരെ ഐപിസി സെക്ഷന്‍ 354 (സ്ത്രീയുടെ അന്തസ് തകര്‍ക്കുന്ന തരത്തിലുള്ള അക്രമം), സെക്ഷന്‍ 323 (മനപ്പൂര്‍വ്വം മുറിവേല്‍പ്പിക്കല്‍), 506 (കുറ്റകരമായ ഭീഷണിപ്പെടുത്തല്‍) തുടങ്ങിയ വകുപ്പുകള്‍ ചുമത്തി കേസെടുത്തിട്ടുണ്ട്. മര്‍ദ്ദനമേറ്റ നിഷയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രി അധികൃതരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്.
advertisement
പൊലീസ് ഇടപെടലിനെ തുടര്‍ന്ന് നിഷയുടെ പിതാവും മോഹിത് കുമാറിനെതിരെ പരാതി നല്‍കിയിട്ടുണ്ടെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ. ഈ മാസം 19ന് നിഷ അഹമ്മദ് ഇയാളുടെ കടയില്‍ നിന്ന് ഒരു ബാഡ്മിന്റണ്‍ റാക്കറ്റ് വാങ്ങിയിരുന്നു. ഇതിന്റെ ചില കണ്ണികള്‍ പൊട്ടിയതിനെ തുടര്‍ന്ന് മാറ്റിവാങ്ങുന്നതിനായാണ് പെണ്‍കുട്ടി കടയിലെത്തിയത്. എന്നാല്‍ അങ്കിള്‍ എന്ന് വിളിച്ചതോടെ ഇയാള്‍ ക്ഷുഭിതനായി പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു.
advertisement
English Summary: A shocking incident has been reported from Sitarganj town of Udham Singh Nagar district in Uttarakhand where an 18-year-old girl was brutally thrashed and beaten up by a 35-year-old shopkeeper in the area only because she addressed him as ‘uncle’. The incident took place on Tuesday in which the victim, identified as Nisha Ahmed, sustained severe head injuries, leading to hospitalization.
Location :
First Published :
December 26, 2021 7:45 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
Attack on Girl| 'അങ്കിള്‍' എന്ന് വിളിച്ചതിന് പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദിച്ച് കടയുടമ