കൊച്ചി: എറണാകുളത്ത് രണ്ട് സിപിഐ(CPI) പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റ സംഭവത്തില്‍ ഒന്‍പത് പേര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്ത് പൊലീസ്(Police). എന്നാല്‍ അക്രമണത്തിന് പിന്നില്‍ രാഷ്ട്രീയമില്ലെന്നും ഗുണ്ടകള്‍ തമ്മിലുള്ള അക്രമമാണ് നടന്നതെന്നുമാണ് പൊലീസിന്റെ വിശദീകരണം. അതേസമയം അക്രമണത്തിന് പിന്നില്‍ സിപിഎം ആണെന്ന ആരോപണത്തില്‍ സിപിഐ ഉറച്ചു നില്‍ക്കുകയാണ്.
വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. പുതിയകര സ്വദേശികളായ സേവ്യര്‍, ക്രിസ്റ്റിന് ബേബി എന്നിവര്‍ക്കാണ് വെട്ടേറ്റത്. കാലടി സിഐയുടെ നേതൃത്വത്തില്‍ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്നവരുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് വധശ്രമത്തിന് രണ്ട് കേസുകള്‍ പ്രത്യകം രജിസ്റ്റര്‍ ചെയ്തത്. കേസില്‍ ഒന്‍പത് പ്രതികളാണുള്ളത്.
ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറിയുടെ നേതൃത്വത്തിലാണ് അക്രമി സംഘം എത്തിയതെന്നും രാഷ്ട്രീയ വൈരാഗ്യമാണ് ഇതിന് പിന്നിലെന്നുമുള്ള ആരോപണത്തില്‍ ഉറച്ചു നില്‍ക്കുകയാണ് സിപിഐ. വധശ്രമം ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളായ ഗുണ്ടകള്‍ തമ്മിലുള്ള ആക്രമണമാണ് നടന്നതെന്നും അക്രമത്തിന് പിന്നില്‍ രാഷ്ട്രീയം ഇല്ലെന്നുമാണ് കാലടി പൊലീസ് അറിയിച്ചത്.
സിപിഐ ബ്രാഞ്ച് സെക്രട്ടറി ജോസഫിന്റെ വീടും, പരിസരത്തെ വാഹനങ്ങളും സംഘര്‍ഷത്തില്‍ തകര്‍ത്തു. ക്രിസ്തുമസ് ആഘോഷവുമായി കഴിഞ്ഞ ദിവസം തര്‍ക്കമുണ്ടായിരുന്നു. പിന്നീട് വീട് കേറി ആക്രമിക്കുകയായിരുന്നു.
പ്രദേശത്തെ 40ഓളം പ്രവര്‍ത്തകര്‍ സിപിഎം വിട്ട് അടുത്തിടെ സിപിഐയിലെത്തിയിരുന്നു. ഇതിലെ വ്യക്തിവൈരാഗ്യമാണ് അക്രമണത്തിന് കാരണമെന്ന് സിപിഐ ആരോപിക്കുന്നു. അക്രമത്തില്‍ പാര്‍ട്ടിക്ക് ബന്ധമില്ലെന്നാണ് സിപിഎം പ്രാദേശിക നേതാക്കളുടെ നിലപാട്.
Goons Attack | കൊച്ചിയില്‍ ഗുണ്ടാ അക്രമണം; നാല് പേരെ വെട്ടിപ്പരിക്കേല്‍പ്പിച്ചു
കൊച്ചി: എറണാകുളം കരിമകള്‍ ചെങ്ങനാട്ട് കവലയില്‍ ഗുണ്ടാ അക്രമണം (Goons Attack) . നാല് പേരെ വെട്ടിപ്പരിക്കേല്‍പ്പിച്ചു(Injured). കരിമകള്‍ വേളൂര്‍ സ്വദേശികളായ ആന്റോ ജോര്‍ജ്ജ്, ജിനു കുര്യാക്കോസ്, എല്‍ദോസ്, ജോജു എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഒരാളുടെ നില ഗുരുതരമാണ്.
തലയ്ക്ക് വെട്ടേറ്റ ജിനു കുര്യാക്കോസ്, ശരീരത്തില്‍ വെട്ടേറ്റ എല്‍ദോസ് കോണിച്ചോട്ടില്‍, ജോര്‍ജ് വര്‍ഗീസ് എന്നിവര്‍ കരുമുകളിന് സമീപത്തെ ആശുപത്രിയില്‍ ചികിത്സയിലാണ്. കാല്പാദത്തിന് വെട്ടേറ്റ ആന്റോ ജോര്‍ജിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ചെങ്ങനാട്ടില്‍ ലഹരി വസ്തുക്കള്‍ ഉപയോഗിച്ചെന്ന് സംശയിച്ചു ചോദ്യം ചെയ്ത നാട്ടുകാര്‍ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ശനിയാഴ്ച കഞ്ചാവ് സംഘത്തെ നാട്ടുകാര്‍ ചോദ്യം ചെയ്തിരുന്നു. ഇതിന്റെ പ്രതികാരമാണ് ഗുണ്ടാസംഘം തീര്‍ത്തതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. സംഭവത്തില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Cpi, Cpm, CPM-CPI, Police case