വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ നന്ദകുമാറിന്റെ വീട്ടിലായിരുന്നു സംഭവം. ഭാര്യ സിമിയുടെയും മകന്റെയും പണയം വെച്ച സ്വര്‍ണ്ണാഭരണങ്ങള്‍ തിരിച്ചെടുക്കുന്നതിനെച്ചൊല്ലി ദമ്പതികള്‍ തമ്മില്‍ വാക്കുതര്‍ക്കമുണ്ടായിരുന്നു. തര്‍ക്കം രൂക്ഷമായതോടെ നന്ദകുമാര്‍ മാരകായുധങ്ങളുമായി സിമിയെ ആക്രമിക്കാന്‍ മുതിര്‍ന്നു. ഓടിരക്ഷപ്പെട്ട സിമി വിവരം മാതാവിനെ അറിയിച്ചെങ്കിലും പിന്നാലെയെത്തിയ നന്ദകുമാര്‍ കത്തികൊണ്ട് കുത്തുകയായിരുന്നു.
യുവതിയുടെ നെഞ്ചിലുള്‍പ്പെടെ ആഴത്തിലുള്ള മുറിവുകളുണ്ട്. അമ്മയെ രക്ഷിക്കാന്‍ ഓടിയെത്തിയ പ്രായപൂര്‍ത്തിയാകാത്ത മകനും ആക്രമണത്തില്‍ പരിക്കേറ്റു. ബഹളം കേട്ടെത്തിയ നാട്ടുകാരാണ് രക്തത്തില്‍ കുളിച്ചുകിടന്ന ഇരുവരേയും പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്.
advertisement
സംഭവത്തിന് പിന്നാലെ സ്ഥലത്തുനിന്ന് മാറിയ പ്രതിയെ ഏരൂര്‍ പോലീസ് വേഗത്തില്‍ കസ്റ്റഡിയിലെടുത്തു. വധശ്രമം, മാരകായുധം ഉപയോഗിച്ച് പരിക്കേല്‍പ്പിക്കല്‍ തുടങ്ങിയ ഗുരുതരമായ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. പരിക്കേറ്റ സിമിയും മകനും നിലവില്‍ ചികിത്സയിലാണ്.
