മലപ്പുറം: പൊന്നാനിയില്‍ കഞ്ചാവും എം. ഡി. എം. എയുമായി ഒരാള്‍ പിടിയിലായി. തൃക്കാവ് സ്വദേശി ദില്‍ഷാദിനെയാണ് മലപ്പുറം ജില്ലാ ആന്റി നര്‍കോട്ടിക് സ്‌ക്വാഡ് പിടികൂടിയത്. തീരദേശമേഖലയില്‍ വില്‍പ്പനക്കായി കൊണ്ടുവന്ന എം. ഡി. എം. എ, കഞ്ചാവ് എന്നിവയുമായാണ് തൃക്കാവ് സ്വദേശി ദില്‍ഷാദ് പിടിയിലായത്. ഒരു ലക്ഷം രൂപ വിലവരുന്ന 20 ഗ്രാം എം. ഡി. എം. എയും ചില്ലറ വില്‍പ്പനയ്ക്കായി എത്തിയ കഞ്ചാവുമായാണ് ഇയാളിൽനിന്ന് പൊലീസ് പിടിച്ചെടുത്തത്.
ആവശ്യക്കാര്‍ക്ക് തൂക്കി നല്‍കുന്നതിനുള്ള ഡിജിറ്റല്‍ ത്രാസും കഞ്ചാവ് വലിക്കാന്‍ ഉപയോഗിക്കുന്ന 10 പാക്കറ്റ് ഒസിബി പേപ്പറും ഇയാളില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തില്‍ ലഹരിവില്‍പ്പന നടത്തുന്ന മറ്റു സംഘങ്ങളെ കുറിച്ച് അന്വേഷണം നടന്നുവരികയാണ്.
advertisement
സംഭവത്തില്‍ മലപ്പുറം ജില്ലാ പൊലീസ് മേധാവിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുകയാണെന്നും തീരദേശ മേഘലയില്‍ സിന്തറ്റിക് ഡ്രഗിന്റെ ഉപയോഗം വര്‍ദ്ധിച്ചിട്ടുണ്ടെന്നും ലഹരിമാഫിയക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും പൊന്നാനി പൊലീസ് അറിയിച്ചു.
കൊട്ടാരക്കരയിൽ മൂന്നു വയസുകാരൻ തോട്ടിൽ വീണ് മരിച്ചത് 15 വർഷം മുമ്പ് മറ്റൊരു നാടോടി ബാലൻ അപകടത്തിൽ മരിച്ച അതേ സ്ഥലത്ത്
കൊല്ലം: കൊട്ടാരക്കര നെല്ലിക്കുന്നത്ത് തോട്ടിൽ വീണ് കാണാതായ നാടോടി ബാലന്റെ മൃതദേഹം കണ്ടെത്തി. പതിനഞ്ച് വർഷം മുൻപും മറ്റൊരു നാടോടി ബാലൻ തോട്ടിൽ വീണ് മരണപ്പെട്ട അതേ സ്ഥലത്താണ് ഇപ്പോൾ മൂന്നു വയസുകാരൻ രാഹുലും അപകടത്തിൽപ്പെട്ടത്. മൈസൂർ സ്വദേശികളായ വിജയൻ-ചിങ്കു ദമ്പതികളുടെ മകൻ രാഹുൽ(3) ആണ് ഇപ്പോൾ മരിച്ചത്.
വെള്ളിയാഴ്ച രാത്രി പത്ത് മണിയോടെയാണ് രാഹുലിനെ കാണാതായത്. നെല്ലിക്കുന്നത്ത് എത്തിയ നാടോടി സംഘം മൂന്ന് കടത്തിണ്ണകളിലായി കഴിയുകയായിരുന്നു. രാത്രിയിൽ ഇവർ തമ്മിൽ വഴക്കുണ്ടായി. ഇതിന് ശേഷമാണ് കുട്ടിയെ കാണാതായത്. രാഹുൽ തോടിന് സമീപത്തേക്ക് നടക്കുന്നതിന്റെ സി. സി. ടി. വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. തുടർന്ന് രാത്രിയും പകലുമായി ഫയർഫോഴ്സും പൊലീസും കൊല്ലത്തുനിന്നുള്ള സ്കൂബാ ടീമും നാട്ടുകാരുമൊക്കെ വ്യാപക തെരച്ചിൽ നടത്തി. ഫലമില്ലാതെ വന്നതോടെ തെരച്ചിൽ അവസാനിപ്പിച്ചതാണ്.
ഇതിനിടയിലാണ് ഇന്ന് രാവിലെ ഓടനാവട്ടം കട്ടയിൽ ഭാഗത്തായി തോട്ടിൽ മൃതദേഹം കണ്ടെത്തിയത്. നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം താലൂക്ക് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. കൊട്ടാരക്കര പൊലീസ് കേസെടുത്തു. നിർത്താതെ പെയ്ത മഴയിൽ നെല്ലിക്കുന്നം തോട്ടിൽ കുത്തൊഴുക്കായിരുന്നു. ഇതിലേക്ക് കാൽവഴുതി വീണതാകുമെന്നാണ് പൊലീസ് പറയുന്നത്.
