'കുട്ടിക്കാലത്ത് ലൈംഗികാതിക്രമത്തിന് ഇരയായി, ഭയം കാരണം അമ്മയോട് പറഞ്ഞില്ല': വെളിപ്പെടുത്തലുമായി നടി നീന ഗുപ്ത

Last Updated:

വസ്ത്രം തയ്‌ക്കാൻ വേണ്ട അളവെടുക്കുമ്പോൾ മോശമായ രീതിയിൽ അയാൾ തന്നെ സ്പർശിച്ചിരുന്നതായി നടി വെളിപ്പെടുത്തുന്നു...

Neena Gupta
Neena Gupta
കുട്ടിക്കാലത്തും കൌമാരത്തിലും ഒരു ഡോക്ടറിൽ നിന്നും തയ്യൽക്കാരനിൽ നിന്നും നേരിടേണ്ടി വന്ന ലൈംഗികാതിക്രമത്തെക്കുറിച്ച്(Sexual Abuse) തുറന്നു പറയുകയാണ് നടി നീന ഗുപ്ത(Neena Gupta). 'സച്ച് കഹൂൻ തോ' എന്ന പേരിൽ പുറത്തിറങ്ങിയ ആത്മകഥയിലാണ് സ്‌കൂൾ കാലഘട്ടത്തിലെ നല്ലതും മോശവുമായ ഓർമകൾ നീന ഗുപ്ത പങ്കുവെയ്ക്കുന്നത്. ലൈംഗികാതിക്രമത്തിന് വിധേയയായിട്ടും അതേക്കുറിച്ച് അമ്മയോട് പറയാതിരുന്നതിന്റെ കാരണവും നടി വിശദീകരിക്കുന്നുണ്ട്.
ചെറുപ്പത്തിൽ ഒരു ഒപ്റ്റീഷ്യനെ കാണാൻ പോയപ്പോഴുണ്ടായ അനുഭവം നീന ഗുപ്ത ആത്മകഥയിൽ വിവരിക്കുന്നുണ്ട്. തന്നെ അകത്തേക്ക് കയറാൻ അനുവദിച്ചപ്പോൾ കൂടെ വന്ന സഹോദരനോട് പുറത്തു കാത്തുനിൽക്കാൻ ആവശ്യപ്പെട്ടതായി അവർ പറയുന്നു. "ഡോക്ടർ ആദ്യം എന്റെ കണ്ണുകൾ പരിശോധിക്കാൻ തുടങ്ങി. എന്നാൽ പതിയെപ്പതിയെ അദ്ദേഹം കണ്ണുമായി ബന്ധമില്ലാത്ത മറ്റു ശരീരഭാഗങ്ങളും പരിശോധിക്കാൻ ആരംഭിച്ചു. ഞാൻ ആകെ ഭയപ്പെട്ടിരുന്നു. വീട്ടിലേക്ക് തിരിച്ചു പോരുമ്പോൾ എനിക്ക് ഭയവും വെറുപ്പുമാണ് തോന്നിയത്. വീട്ടിലെ ഒരു മൂലയിലിരുന്ന് ഞാൻ കരഞ്ഞു. ആരും എന്നെ ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല. ഇക്കാര്യത്തെക്കുറിച്ച് അമ്മയോട് പറയാൻ എനിക്ക് പേടിയായിരുന്നു. എന്റെ തെറ്റ് കൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്നും ആ ഡോക്ടറെ പ്രകോപിപ്പിക്കുന്ന വിധത്തിൽ ഞാൻ എന്തെങ്കിലും ചെയ്തിട്ടുണ്ടാകുമെന്നുമൊക്കെ അമ്മ പറയുമോ എന്ന ഭയമായിരുന്നു അതിന് കാരണം", അവർ കൂട്ടിച്ചേർത്തു. ഇതേ ഡോക്ടറിൽ നിന്ന് പല തവണ തനിക്ക് മോശം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും നടി പുസ്തകത്തിൽ കുറിച്ചിട്ടുണ്ട്.
advertisement
ഒരിക്കൽ ഒരു തയ്യൽക്കാരനിൽ നിന്ന് നേരിടേണ്ടി വന്ന മോശം അനുഭവത്തെക്കുറിച്ചും ആത്മകഥയിൽ നീന ഗുപ്ത തുറന്നെഴുതിയിട്ടുണ്ട്. വസ്ത്രം തയ്‌ക്കാൻ വേണ്ട അളവെടുക്കുമ്പോൾ മോശമായ രീതിയിൽ അയാൾ തന്നെ സ്പർശിച്ചിരുന്നതായി അവർ പറയുന്നു. ഈ സംഭവത്തിന് ശേഷം അവിടേയ്ക്ക് പല തവണ പോകാൻ നിർബന്ധിതയായി എന്നും അവർ എഴുതി. "കാരണം, എനിക്ക് മറ്റൊരു ചോയ്‌സ് ഉണ്ടായിരുന്നില്ല. എനിക്ക് ആ തയ്യൽക്കാരന്റെ അടുത്തേക്ക് പോകാൻ താൽപ്പര്യമില്ലെന്ന് പറഞ്ഞാൽ അമ്മ അതിന്റെ കാരണം ചോദിക്കുമായിരുന്നു. അങ്ങനെ വന്നാൽ ഈ സംഭവത്തെക്കുറിച്ച് എനിക്ക് അവരോട് പറയേണ്ടി വരുമായിരുന്നു", നീന വിശദീകരിക്കുന്നു.
advertisement
പതിനാറാം വയസിൽ ഒരു സുഹൃത്തിന്റെ സഹോദരൻ തന്നെ ലൈംഗികമായ രീതിയിൽ സമീപിച്ചിരുന്നു എന്നും നടി തുറന്നു പറയുന്നു. അദ്ദേഹത്തിന്റെ വിവാഹം കഴിഞ്ഞ ഉടനെയാണ് ഈ സംഭവം ഉണ്ടായതെന്നും എന്നാൽ അദ്ദേഹത്തെയോ കുടുംബത്തെയോ അപകീർത്തിപ്പെടുത്താത്ത വിധത്തിൽ അദ്ദേഹത്തിന്റെ ലൈംഗികമായ പെരുമാറ്റത്തെ തള്ളിക്കളഞ്ഞതായും നടി പറയുന്നു.
Also Read- പാലക്കാട് വീട്ടിൽ നിന്നും 26 ലക്ഷത്തിന്റെ ആഭരണങ്ങൾ മോഷ്ടിച്ച കേസിൽ ദമ്പതികൾ പിടിയിൽ
കോളേജിലെ മറ്റു വിദ്യാർത്ഥിനികളും തന്റേതിന് സമാനമായ അനുഭവങ്ങളിലൂടെ കടന്നുപോയിട്ടുള്ളതായി അധികം വൈകാതെ നീന തിരിച്ചറിഞ്ഞു. എന്നാൽ, അവരാരും തന്നെ ഈ ദുരനുഭവങ്ങളെക്കുറിച്ച് സ്വന്തം വീട്ടുകാരോട് തുറന്നു പറഞ്ഞില്ല. ലഭിച്ചിരുന്ന അൽപ്പം സ്വാതന്ത്ര്യം കൂടി അതോടെ നഷ്ടപ്പെട്ടേക്കും എന്ന ഭയമായിരുന്നു അതിന് കാരണമെന്നും നീന പറയുന്നു. മൂന്ന് വയസായ കുട്ടികളെ വരെ നല്ലതും മോശവുമായ സ്പർശനത്തെക്കുറിച്ച് പഠിപ്പിക്കുന്ന ഈ കാലഘട്ടത്തിൽ നിന്ന് വ്യത്യസ്തമായി തങ്ങളുടെ കാലത്ത് കൗമാരക്കാരിൽ പോലും ഇത്തരം അവബോധം സൃഷ്ടിക്കാനുള്ള ശ്രമങ്ങൾ ഉണ്ടായിരുന്നില്ലെന്നും അവർ ആത്മകഥയിൽ എഴുതുന്നു.
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
'കുട്ടിക്കാലത്ത് ലൈംഗികാതിക്രമത്തിന് ഇരയായി, ഭയം കാരണം അമ്മയോട് പറഞ്ഞില്ല': വെളിപ്പെടുത്തലുമായി നടി നീന ഗുപ്ത
Next Article
advertisement
Weekly Love Horoscope December 22 to 28 | പങ്കാളിയുമായി അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായേക്കാം ; ഇത് പരിഹരിക്കാൻ  ശ്രമിക്കുക : പ്രണയ വാരഫലം അറിയാം
പങ്കാളിയുമായി അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായേക്കാം; ഇത് പരിഹരിക്കാൻ ശ്രമിക്കുക : പ്രണയ വാരഫലം അറിയാം
  • പ്രണയ ജീവിതത്തിൽ മാറ്റങ്ങൾ അനുഭവപ്പെടും

  • പങ്കാളിയുമായി അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായേക്കാം

  • കുടുംബം, ജോലി, സാമ്പത്തികം, വിശ്വാസം എന്നിവയിൽ ശ്രദ്ധ പുലർത്തി

View All
advertisement