TRENDING:

Fidelity Test | ഭാര്യയുടെ പാതിവ്രത്യത്തില്‍ സംശയം; കൈപ്പത്തിയില്‍ കര്‍പ്പൂരം കത്തിച്ച് വിശ്വാസ പരിശോധന നടത്തി യുവാവ്

Last Updated:

അഞ്ച് ദിവസം മുമ്പാണ് ആനന്ദ എന്ന യുവാവ് ഭാര്യയുടെ കൈപ്പത്തിയില്‍ കര്‍പ്പൂരം കത്തിച്ച് ക്രൂരമായ പരീക്ഷണം നടത്തിയത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോലാര്‍: പാതിവ്രത്യം തെളിയിക്കാന്‍ ഭാര്യയുടെ കൈപ്പത്തിയില്‍ കര്‍പ്പൂരം കത്തിച്ച് വിശ്വാസ പരിശോധന(Fidelity Test )നടത്തി യുവാവ്. കര്‍ണാടകയിലെ(Karnataka) കോലാര്‍ ജില്ലയിലെ വീരേനഹള്ളി ഗ്രാമത്തിലാണ് സംഭവം. അഞ്ച് ദിവസം മുമ്പാണ് ആനന്ദ എന്ന യുവാവ് ഭാര്യയുടെ കൈപ്പത്തിയില്‍ കര്‍പ്പൂരം കത്തിച്ച് ക്രൂരമായ പരീക്ഷണം നടത്തിയത്. സംഭവത്തില്‍ യുവതിയുടെ കൈപ്പത്തിയില്‍ സാരമായി പൊള്ളലേറ്റു.
advertisement

ഭര്‍ത്താവിനെ ഭയന്ന് യുവതി ഇക്കാര്യം പൊലീസില്‍ പരാതിപ്പെ്ട്ടില്ല. എന്നാല്‍, അംബേദ്കര സേവാസമിതി പ്രസിഡന്റ് കെ.എം സന്ദേശിന്റെ ഇടപെടലിനെ തുടര്‍ന്ന് പോലീസ് ഭര്‍ത്താവിനായി തിരച്ചില്‍ നടത്തുകയാണ്. സംഭവം വാര്‍ത്തയായതോടെ പ്രതി ഗ്രാമം വിട്ടു.

വള്ളിയാഴ്ച യുവതിയുടെ പരാതിയെ തുടര്‍ന്ന് പോലീസ് അന്വേഷണം ആരംഭിച്ചു.14 വര്‍ഷം മുമ്പ് വിവാഹിതരായ ദമ്പതികള്‍ക്ക് ഒരു മകനുണ്ടെന്ന് വെമഗല്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ശിവരാജ് പറഞ്ഞു. എന്നാല്‍ ആനന്ദ എപ്പോഴും യുവതിയുടെ വിശ്വസ്തതയെ സംശയിച്ചു.

Also Read-സീറ്റില്ലെന്ന് ആരോപിച്ച് ബസിൽ അസഭ്യവർഷം; പോലീസുകാർക്കെതിരെയും ആക്രോശിച്ച് യുവതികള്‍

advertisement

ഭാര്യയെ കൊലപ്പെടുത്തിയതിന് ഭര്‍ത്താവ് ജയിലില്‍; 'മരിച്ച' ഭാര്യ കാമുകനൊപ്പം താമസം

ഭാര്യയെ കൊലപ്പെടുത്തിയെന്ന കേസില്‍ ഭര്‍ത്താവ് ജയിലില്‍ ശിക്ഷ അനുഭവിക്കുന്നതിനിടെ മരിച്ച ഭാര്യയെ കാമുകനൊപ്പം കണ്ടെത്തി. ബിഹാറിലെ മോത്തിഹാരി ജില്ലിയിലാണ് ഞെട്ടിക്കുന്ന സംഭവം. യുവതിയെ ജലന്ധറില്‍ കാമുകനൊപ്പം താമസിക്കുന്നത് കണ്ടെത്തുകയായിരുന്നു. യുവതിയെ ഭര്‍ത്താവായ ദിനേശ് റാം സ്ത്രീധന പീഡനം നടത്തി കൊലപ്പെടുത്തിയെന്ന് ആരോപിച്ച് വീട്ടുകാര്‍ നല്‍കിയ പരാതിയിലായിരുന്നു ഇയാളെ പൊലീസ് അറസ്റ്റ് ചെയ്ത്.

ശാന്തി ദേവി എന്ന യുവതി 2016 ജൂണ്‍ 14ന് ലക്ഷ്മിപൂര്‍ നിവാസിയായ ദിനേശിനെ വിവാഹം കഴിക്കുന്നത്. വിവാഹം കഴിഞ്ഞ് വര്‍ഷങ്ങള്‍ക്ക് ശേഷം ഭര്‍ത്താവിന്റെ വീട്ടില്‍ നിന്ന് ശാന്തി ഓടിപ്പോവുകയായിരുന്നു. യുവതിയെ കാണാതായതോടെ ഭര്‍ത്താവിനെതിരെ വീട്ടുകാര്‍ കൊലപാതക ആരോപണം ഉന്നയിച്ച് പരാതി നല്‍കിയത്.

advertisement

Also Read-Stabbed| തിരുവനന്തപുരത്ത് ഇറച്ചിക്കടയിൽ തർക്കം; രണ്ട് പേർക്ക് കുത്തേറ്റു

ബന്ധുക്കളുടെ പരാതിയില്‍ പൊലീസ് ദിനേശിനെ അറസ്റ്റ് ചെയ്യുകയും കൊലപാതക കുറ്റത്തിന് ജയിലിലടയ്ക്കുകയും ചെയ്തു. ഒരു മോട്ടോര്‍ ബൈക്കും 50,000 രൂപയും ആവശ്യപ്പെട്ട് എന്റെ മകള്‍ സ്ത്രീധനത്തിന്റെ പേരില്‍ പീഡിപ്പിക്കപ്പെട്ടുവെന്ന് യുവതിയുടെ പിതാവ് യോഗേന്ദ്ര യാദവ് നല്‍കിയ പരാതിയില്‍ പറയുന്നു. തുടര്‍ന്ന് ദിനേശിനെതിരെ എഫ്ഐആര്‍ ഫയല്‍ ചെയ്യുകയും തുടര്‍ന്ന് അറസ്റ്റ് ചെയ്യുകയുമായിരുന്നു.

എന്നാല്‍ കേസില്‍ ദുരൂഹത തോന്നിയ സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ ശാന്തിയുടെ മൊബൈല്‍ ലൊക്കേഷന്‍ കണ്ടെത്താന്‍ ശ്രമം തുടങ്ങി. എന്നാല്‍ മരിച്ച യുവതിയെ പഞ്ചാബിലെ ജലന്ധര്‍ ജില്ലയില്‍ കാമുകനൊപ്പം താമസിക്കുകയായിരുന്നെന്ന് കണ്ടെത്തി.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Crime/
Fidelity Test | ഭാര്യയുടെ പാതിവ്രത്യത്തില്‍ സംശയം; കൈപ്പത്തിയില്‍ കര്‍പ്പൂരം കത്തിച്ച് വിശ്വാസ പരിശോധന നടത്തി യുവാവ്
Open in App
Home
Video
Impact Shorts
Web Stories