ക്രിസ്മസ് ദിനത്തിൽ മാളിൽ ഷോപ്പിംഗിന് എത്തിയ യുവതിക്ക് നേരെയാണ് യുവാവിൻ്റെ നഗ്നതാപ്രദർശനം. യുവതിയുടെ നേരെ എത്തി വസ്ത്രങ്ങൾ മാറ്റി തൻ്റെ ശരീര ഭാഗങ്ങൾ കാണിക്കുകയാണ് ഇയാൾ ചെയ്തതെന്ന് യുവതി കളമശേരി പോലീസിന് നൽകിയ പരാതിയിൽ പറയുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്. മാളിലെ സി.സി.ടി.വി. ദൃശ്യങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്. ദൃശ്യങ്ങളിൽ നിന്ന് പ്രതി കടന്നു പോയ വഴികളെക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ട്. സമീപ പ്രദേശങ്ങളിലെ കടകളിലെ സി.സി.ടി.വി. ദൃശ്യങ്ങളും പരിശോധിച്ചു. അതേസമയം ഇയാളെ തിരിച്ചറിയാൻ പോലീസിന് കഴിഞ്ഞിട്ടില്ല.
advertisement
കഴിഞ്ഞ ആഴ്ച്ച ഇതേ മാളില്‍ വെച്ച് അപമാനിക്കപ്പെട്ടതായി വെളിപ്പെടുത്തി മലയാളത്തിലെ പ്രമുഖ യുവനടി രംഗത്ത് വന്നിരുന്നു. രണ്ട് ചെറുപ്പക്കാര്‍ അപമാനിച്ചതായാണ് നടി വെളിപ്പെടുത്തിയത്. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയായിരുന്നു വെളപ്പെടുത്തൽ.
യുവനടി തന്റെ ഇന്‍സ്റ്റഗ്രാം പേജിലെ, സ്റ്റാറ്റസിലാണ് കൊച്ചിയിലെ ഷോപ്പിംഗ് മാളില്‍ വെച്ച് തനിക്കുണ്ടായ ദുരനുഭവം തുറന്ന് പറഞ്ഞ് കുറിപ്പ് പോസ്റ്റ് ചെയ്തത്. രണ്ട് ചെറുപ്പക്കാര്‍ മാളില്‍ വെച്ച് തന്നെ പിന്തുടര്‍ന്നുവെന്നും ശരീരത്തിന്റെ പിന്‍ഭാഗത്ത് സ്പര്‍ശിച്ചുവെന്നുമായിരുന്നു വെളിപ്പെടുത്തൽ. നടിയുടെ ഇന്‍സ്റ്റഗ്രാം കുറിപ്പ് ഇങ്ങനെയായിരുന്നു.
'ഞാന്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായിട്ടുളള ഒരാളല്ല. എന്നാല്‍ ഇന്ന് സംഭവിച്ച കാര്യം പറയാതെ പോകാവുന്നതാണെന്ന് കരുതുന്നില്ല. കൊച്ചിയിലെ മാളിലെ വിശാലമായ ഇടനാഴിയിലൂടെ പോകവേ തന്നെ കടന്ന് രണ്ട് ചെറുപ്പക്കാര്‍ പോയി. അവരില്‍ ഒരാള്‍ ശരീരത്തിന്റെ പിന്‍ഭാഗത്ത് സ്പര്‍ശിച്ചു. അത് യാദൃശ്ചികമായി സംഭവിച്ചതായിരുന്നില്ല'.
നടി പോലീസിൽ പരാതി നൽകിയില്ലെങ്കിലും വനിതാ കമ്മീഷൻ്റെ നിർദ്ദേശ പ്രകാരം പോലീസ് സ്വമേധയാ കേസെടുത്തു. ഇതിനെ തുടർന്ന് പെരിന്തൽമണ്ണ സ്വദേശികളായ ഇർഷാദും ആദിലും പിടിയി. കീഴടങ്ങാനെത്തുന്നതിന് തൊട്ടുമുമ്പ് കളമശേരിയിൽ വച്ചാണ് ഇവർ പിടിയിലായത്.