കൊച്ചിയിലെ ഷോപ്പിം​ഗ് മാളിൽ യുവനടിയെ അപമാനിക്കാൻ ശ്രമം: വനിതാകമ്മീഷൻ കേസെടുത്തു

Last Updated:

ഭയപ്പെടാതെ ഉടൻ പ്രതികരിക്കാൻ സ്ത്രീകൾ തയാറാകണമെന്നും നടിയെ നേരിട്ട് കണ്ട് വിശദാംശങ്ങൾ ചോദിച്ചറിയുമെന്നും കമ്മീഷൻ അധ്യക്ഷ എം.സി. ജോസഫൈൻ പറഞ്ഞു.

കൊച്ചി: കൊച്ചിയിലെ ഷോപ്പിം​ഗ് മാളിൽ രണ്ടുപേർ അപമാനിക്കാൻ ശ്രമിച്ചെന്ന മലയാളത്തിലെ യുവനടിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. നടപടി എടുക്കണമെന്നും സിസിടിവി ദൃശ്യങ്ങൾ എത്രയും വേഗം ഹാജരാക്കാനും വനിതാ കമ്മീഷൻ അധ്യക്ഷ പൊലീസിന് നിർദേശം നൽകി. ഭയപ്പെടാതെ ഉടൻ പ്രതികരിക്കാൻ സ്ത്രീകൾ തയാറാകണമെന്നും നടിയെ നേരിട്ട് കണ്ട് വിശദാംശങ്ങൾ ചോദിച്ചറിയുമെന്നും കമ്മീഷൻ അധ്യക്ഷ എം.സി. ജോസഫൈൻ പറഞ്ഞു.
കൊച്ചിയിലെ മാളിൽ വച്ച് രണ്ട് ചെറുപ്പക്കാർ അപമാനിക്കാൻ ശ്രമിച്ചെന്നും ശരീരത്തിൽ സ്പർശിച്ചതിന് ശേഷം യുവാക്കൾ പിന്തുടർന്നുവെന്നും ഇൻസ്റ്റഗ്രാമിലൂടെയാണ് നടി വെളിപ്പെടുത്തിയത്. അപമാനത്തിന്റെ ആഘാതത്തിൽ ആ സമയത്ത് വേണ്ടവിധം പ്രതികരിക്കാൻ കഴിയാത്തതിൽ ദുഃഖമുണ്ടെന്നും നടി കുറിച്ചു. സംഭവം പുറത്ത് വന്നതോടെ മാളിലെ സിസിടിവി പരിശോധിച്ച ശേഷം നടപടിയെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. കളമശ്ശേരി പൊലീസ് മാളിലെത്തി സിസിടിവി പരിശോധിക്കുകയാണ്.
"ആ നിമിഷം പെട്ടെന്ന് എന്ത് ചെയ്യണമെന്ന് മനസിലായില്ല. ആദ്യം അയാള്‍ക്ക് അറിയാതെ പറ്റിയതാണോ എന്ന് സംശയിച്ചു. എന്നാല്‍ എന്റെ സഹോദരി എല്ലാം വ്യക്തമായി കണ്ടിരുന്നു. അവള്‍ എനിക്കരികില്‍ വന്ന് കുഴപ്പം ഒന്നും ഇല്ലല്ലോ എന്ന് ചോദിച്ചു. ഞാന്‍ വിചാരിക്കാത്ത ഒരു കാര്യം സംഭവിച്ചതിനാല്‍ അതിന്റെ ഞെട്ടലിലായിരുന്നു. ഞാന്‍ അവര്‍ക്കരികിലേക്ക് നടന്നു ചെന്നപ്പോള്‍ അവര്‍ എന്നെ കണ്ടില്ലെന്ന് നടിച്ചു. എനിക്ക് മനസ്സിലായെന്ന് അവര്‍ അറിയണമെന്ന് കരുതിയാണ് ഞാന്‍ ചെയ്തത്. പിന്നീട് പണമടക്കാന്‍ കൗണ്ടറില്‍ നില്‍ക്കുന്ന സമയത്ത് അവര്‍ എനിക്കരികില്‍ വന്നു സംസാരിക്കാന്‍ ശ്രമിച്ചു. ഇത്രയും ചെയ്തിട്ടും അവര്‍ എന്നോട് സംസാരിക്കാനുള്ള ധൈര്യം കാണിച്ചു.
advertisement
advertisement
ഞാന്‍ ഏതൊക്കെ സിനിമയാണ് ചെയ്യുന്നത് എന്നാണ് അവര്‍ക്ക് അറിയേണ്ടത്. എന്നാല്‍ ഞങ്ങള്‍ അവരെ അവഗണിക്കുകയും സ്വന്തം കാര്യം നോക്കി പോകാന്‍ പറയുകയും ചെയ്തു. എന്റെ അമ്മ ഞങ്ങള്‍ക്ക് അരികിലേക്ക് വന്നപ്പോള്‍ അവിടെ നിന്ന് പോയി. ഇനിയും അവർ ഇത്തരത്തിൽ തന്നെ പെരുമാറും എന്നറിയാം. അതുകൊണ്ടാണ് ഇതിപ്പോൾ തുറന്ന് എഴുതുന്നത്. ഇത്തരം അവസ്ഥകളിലൂടെ എല്ലാ സ്ത്രീകളും കടന്നുപോകുന്നുണ്ട്. സ്ത്രീകളുടെ സന്തോഷവും സമാധാനവും കവരുന്നവരെ വെറുക്കുന്നു. ഇനി ഇത്തരം അനുഭവം നേരിടുന്ന സ്ത്രീകൾക്ക് എന്നേക്കാൾ ധൈര്യമുണ്ടാകട്ടെ'' -എന്നായിരുന്നു നടി സോഷ്യൽ മീഡിയിൽ കുറിച്ചത്. സംഭവം പുറത്ത് വന്നതോടെ സോഷ്യൽ മീഡിയയിലൂടെയടക്കം നിരവധിപ്പേരാണ് നടിക്ക് പിന്തുണയുമായി എത്തുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കൊച്ചിയിലെ ഷോപ്പിം​ഗ് മാളിൽ യുവനടിയെ അപമാനിക്കാൻ ശ്രമം: വനിതാകമ്മീഷൻ കേസെടുത്തു
Next Article
advertisement
വീട്ടിൽ കയറി ആക്രമണം, അടിപിടി, മോഷണം; തൃശൂരിൽ വനിതാ ഗുണ്ടകളെ കാപ്പചുമത്തി നാടുകടത്തി
വീട്ടിൽ കയറി ആക്രമണം, അടിപിടി, മോഷണം; തൃശൂരിൽ വനിതാ ഗുണ്ടകളെ കാപ്പചുമത്തി നാടുകടത്തി
  • തൃശൂരിൽ കവർച്ച, വീടുകയറി ആക്രമണം, അടിപിടി തുടങ്ങിയ കേസുകളിൽ 2 യുവതികളെ കാപ്പ ചുമത്തി നാടുകടത്തി.

  • വലപ്പാട് പൊലീസ് സ്റ്റേഷനിൽ കവർച്ച, വീടുകയറി ആക്രമണം, അടിപിടി കേസുകളിൽ ഇവർക്കെതിരെ കേസുകൾ നിലവിലുണ്ട്.

  • കാപ്പ നിയമപ്രകാരം ആറുമാസത്തേക്ക് ഒപ്പിടാൻ നിർദേശിച്ചിരുന്നെങ്കിലും ഉത്തരവ് ലംഘിച്ചതിനാൽ നാടുകടത്തി.

View All
advertisement