TRENDING:

പത്തനംതിട്ടയിൽ നിന്ന് തട്ടിക്കൊണ്ടുപോയ യുവാവിനെ എറണാകുളത്ത് ഉപേക്ഷിച്ചു; പ്രതികൾക്കായി അന്വേഷണം

Last Updated:

ഭക്ഷണം കഴിക്കുകയായിരുന്ന അജേഷിനെ ഇവർ ബലംപ്രയോഗിച്ച് കാറിനുള്ളിലേക്ക് തള്ളി കയറ്റുകയായിരുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പത്തനംതിട്ട: കോന്നി വെട്ടൂരിൽ കാറിലെത്തിയ അഞ്ചംഗ സംഘം തട്ടിക്കൊണ്ടുപോയ യുവാവിനെ എറണാകുളത്ത് ഉപേക്ഷിച്ചു. കോന്നി വെട്ടൂർ സ്വദേശി അജേഷ് ബാബുവിനെയാണ് കഴിഞ്ഞദിവസം വീട്ടിൽ നിന്ന് വിളിച്ചിറക്കി അജേഷിനെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. സിൽവർ നിറത്തിലുള്ള ഇന്നോവ കാറിലെത്തിയ അഞ്ചംഗ സംഘം വീട്ടിൽ നിന്നും ബലമായി കാറിൽ തട്ടിക്കൊണ്ടുപോയത്.
advertisement

സംഭവത്തിൽ പ്രതികളെ പറ്റി പൊലീസിന് സൂചന ലഭിച്ചു. പ്രതികളിലൊരാളുടെ ഫോണിൽ നിന്ന് കാണാതായ അജേഷിനെ വീട്ടിലേക്ക് വിളിച്ചിരുന്നു. ഈ ഫോൺ നമ്പർ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം. മലയാലപ്പുഴയിൽ നിന്ന് പാല വഴി തൃശ്ശൂർ ഭാഗത്തേക്കാണ് വാഹനം പോയത്. തട്ടികൊണ്ട് പോകാനുള്ള കാരണം സംബന്ധിച്ച് വ്യക്തതയില്ല.

Also Read-ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ വീട്ടിൽ നിന്ന് വിളിച്ചിറക്കി യുവാവിനെ അഞ്ചംഗ സംഘം തട്ടിക്കൊണ്ട് പോയി

ഭക്ഷണം കഴിക്കുകയായിരുന്ന അജേഷിനെ ഇവർ ബലംപ്രയോഗിച്ച് കാറിനുള്ളിലേക്ക് തള്ളി കയറ്റുകയായിരുന്നു. തടയാൻ ശ്രമിച്ച അച്ഛനെയും അമ്മയേയും ആക്രമി സംഘം ഉപദ്രവിച്ചു. സംഘർഷത്തിനിടയിൽ അമ്മ താഴെ വീണു. അച്ഛൻ ഉണ്ണികൃഷ്ണൻ ആക്രമി സംഘമെത്തിയ വാഹനത്തിന് നേരെ കല്ലെറിഞ്ഞു. കല്ല്കൊണ്ട് കാറിന്റെ പിൻവശത്തെ ചില്ല് പൊട്ടി തകർന്നിട്ടുണ്ട്.

advertisement

Also Read-35000 രൂപയുടെ വിദേശ നായക്കുട്ടിയെ ഉൾപ്പടെ നിരവധി മോഷണങ്ങൾ; കുപ്രസിദ്ധ മോഷ്ടാവും രണ്ട് കൂട്ടാളികളും പിടിയിൽ

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

പത്തനംതിട്ട ഡിവൈഎസ്പി എസ് നന്ദകുമാറിന്റെ മേൽനോട്ടത്തിൽ മലയാപ്പുഴ എസ്എച്ച്ഒ വിജയന്റെ നേതൃത്വലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. അജേഷ്കുമാറിന്റെ ഫോൺ നിലവിൽ പൊലിസ് കസ്റ്റഡിയിലാണ്.

മലയാളം വാർത്തകൾ/ വാർത്ത/Crime/
പത്തനംതിട്ടയിൽ നിന്ന് തട്ടിക്കൊണ്ടുപോയ യുവാവിനെ എറണാകുളത്ത് ഉപേക്ഷിച്ചു; പ്രതികൾക്കായി അന്വേഷണം
Open in App
Home
Video
Impact Shorts
Web Stories