Also Read-പതിമൂന്നുകാരിയെ വിവാഹത്തിനായി 'വിറ്റത്' രണ്ടുതവണ; അമ്മ ഉൾപ്പെടെ അഞ്ചുപേർ അറസ്റ്റിൽ
ഹരിയാനയിലെ ഹിസാറിലാണ് ഞെട്ടിക്കുന്ന സംഭവം. പെണ്‍കുട്ടി തന്നെ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തതെന്നാണ് സൂചന. കുട്ടി നല്‍കിയ വിവരങ്ങൾ അനുസരിച്ച് ഒരു സർക്കാർ ഉദ്യോഗസ്ഥന്‍റെ വീട്ടിൽ പാചകക്കാരനായി ജോലി നോക്കി വരികയാണ് പിതാവ്. കഴിഞ്ഞ ഏഴ് വർഷമായി നിരന്തരം ലൈംഗിക ചൂഷണങ്ങൾക്ക് മകളെ ഇരയാക്കുന്നുണ്ട്. ഇതിനിടെ പല തവണ ഗർഭിണിയായെന്നും എന്നാൽ നിർബന്ധപൂർവം ഗർഭച്ഛിദ്രം നടത്തിക്കാറുമാണ് പതിവെന്നും ആരോപിക്കുന്നു.
advertisement
പീഡനവിവരം പുറത്തുപറഞ്ഞാൽ കൊലപ്പെടുത്തുമെന്ന ഭീഷണി മുഴക്കിയിരുന്നുവെന്നും പെൺകുട്ടി പരാതിയിൽ പറയുന്നു. തന്‍റെ 11 കാരിയായ സഹോദരിയെയും പിതാവ് പീഡിപ്പിക്കാറുണ്ടെന്നും പരാതിയിൽ പറയുന്നുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തിൽ ബലാത്സംഗം, ലൈംഗിക ചൂഷണം എന്നിവയ്ക്ക് പുറമെ പോക്സോ നിയമത്തിലെ വിവിധ വകുപ്പുകൾ കൂടി ചുമത്തിയായിരുന്നു അറസ്റ്റ്.