മാർച്ച് ഒമ്പതിനായിരുന്നു സംഭവം. അസമിലെ മൊറിഗാവ് ജില്ലയിലെ ലഹാരിഘട്ട് സ്റ്റേഷൻ വളപ്പിൽ നിർത്തിയിട്ടിരുന്ന വാഹനത്തിനുള്ളിൽ നിന്നും ബിസ്‌കറ്റും കേസ് രേഖകളും മോഷ്ടിക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു കുട്ടി പിടിയിലായത്. തുടർന്ന് സ്റ്റേഷന്റെ ഉള്ളിലേക്ക് കൊണ്ടുപോയി കുട്ടിയെ ക്രൂരമായി മർദിക്കുകയായിരുന്നു.
എഎസ്ഐ കുട്ടിയെ മർദിക്കുന്നതിന്റെ വീഡിയോ കഴിഞ്ഞ ദിവസങ്ങളിൽ സമൂഹ മാധ്യമങ്ങളിലൂടെയാണ് പുറത്തുവന്നത്. സ്റ്റേഷനുള്ളിൽ ബനിയനും ലുങ്കിയും മാത്രം ധരിച്ച എഎസ്ഐ വടി കൊണ്ട് കുട്ടിയെ തല്ലുന്ന ദൃശ്യങ്ങളായിരുന്നു വിഡിയോയിൽ ഉണ്ടായിരുന്നത്. പോലീസുകാരനോട് അടിക്കരുതെന്ന് കുട്ടി കരഞ്ഞുപറയുന്നതും വീഡിയോയിൽ കാണാം.
advertisement
Also Read-കാഴ്ചയില്ലാത്ത യുവാവിനെ പോലീസുകാര്‍ മരത്തില്‍ കെട്ടിയിട്ട് മര്‍ദിച്ചു; അന്വേഷണത്തിന് ഉത്തരവ്
വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ ഇയാൾക്കെതിരെ ശക്തമായ പ്രതിഷേധം ഉയരുകയായിരുന്നു. ഇതോടെ സംഭവത്തിൽ ഉന്നത ഉദ്യോഗസ്ഥർ ഇടപെ ടുകയും തുടർന്ന് ഇയാളെ സർവീസിൽ നിന്നും സസ്‌പെൻഡ് ചെയ്യാൻ ഉത്തരവിടുകയായിരുന്നു.
കുട്ടി ക്രൂര മർദനത്തിന് ഇരയാകേണ്ടി വന്നത് ദൗർഭാഗ്യകരമായെന്ന് മൊറിഗാവ് എസ്പി എൻ അപർണ പ്രതികരിച്ചു. 'സാധാരണ വേഷത്തിൽ പോലീസ് ഉദ്യോഗസ്ഥൻ കുട്ടിയെ മർദിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസമാണ് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചത്. ഇത് ശ്രദ്ധയിൽപ്പെട്ടതോടെ സംഭവത്തിൽ പോലീസ് അന്വേഷണം നടത്തി. തുടർന്നാണ് ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണ൦ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.' - എസ്പി പറഞ്ഞു.
കുട്ടിക്ക് കൗൺസിലിംഗ് നൽകിയ ശേഷം മുത്തശ്ശിയുടെ കൈയിൽ ഏൽപ്പിച്ചതായും എസ്പി കൂട്ടിച്ചേർത്തു.
Murder| കാസർകോട് മദ്യലഹരിയിൽ യുവാവ് സഹോദരനെ കുത്തിക്കൊന്നു; തടയാൻ ശ്രമിച്ച അയൽവാസിക്കും കുത്തേറ്റു
കാസർകോട്: മദ്യലഹരിയിൽ യുവാവ് സഹോദരനെ കുത്തിക്കൊന്നു (murder) കാസര്‍ഗോഡ് ബദിയടുക്കയിലാണ് സംഭവം. ബദിയടുക്ക ഉപ്പളിഗെ സ്വദേശി തോമസ് ഡിസൂസയാണ്((38)) കൊല്ലപ്പെട്ടത്. സംഭവത്തിൽ തോമസിന്റെ സഹോദരൻ അനുജന്‍ രാജേഷ് ഡിസൂസയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ അര്‍ധരാത്രിയായിരുന്നു സംഭവം.
ഇവരുടെ അയല്‍വാസി വില്‍ഫ്രഡ് ഡിസൂസയ്ക്കും കുത്തേറ്റിട്ടുണ്ട്. രാജേഷിനെ തടയാൻ ശ്രമിക്കുന്നതിനിടയിലാണ് വിൽഫ്രഡിന് കുത്തേറ്റത്. വിൽഫ്രഡ് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
