TRENDING:

അച്ഛൻ വിൽക്കാന്‍ ശ്രമിച്ചു; രക്ഷപെട്ടെത്തിയ സഹോദരിമാരെ അമ്മയുടെ ലിവ് ഇൻ പങ്കാളി പീഡിപ്പിച്ചു

Last Updated:

14,12, പത്ത് വയസുള്ള മൂന്ന് പെൺകുട്ടികളാണ് മൂന്നുവർഷത്തോളം അമ്മയുടെ പങ്കാളിയുടെ ലൈംഗിക അതിക്രമങ്ങൾക്കിരയായത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ജയ്പുർ: വിൽക്കാൻ ശ്രമിച്ച അച്ഛനിൽ നിന്നും രക്ഷപെട്ട് അമ്മയ്ക്കരികിൽ അഭയം തേടിയ പെൺകുട്ടികളെ അമ്മയുടെ പങ്കാളി പീഡിപ്പിച്ചു. രാജസ്ഥാനിലെ ചിറ്റോഗഡിലാണ് ഞെട്ടിക്കുന്ന സംഭവം. 14,12, പത്ത് വയസുള്ള മൂന്ന് പെൺകുട്ടികളാണ് മൂന്നുവർഷത്തോളം അമ്മയുടെ പങ്കാളിയുടെ ലൈംഗിക അതിക്രമങ്ങൾക്കിരയായത്. ഇരയായ മൂത്തകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Rape
Rape
advertisement

കഴിഞ്ഞ കുറച്ച് മാസങ്ങളായി ഒരു അഭയ കേന്ദ്രത്തിലായിരുന്നു സഹോദരിമാർ കഴിഞ്ഞു വന്നിരുന്നത്. ആരോടും അധികം മിണ്ടാത്ത പ്രകൃതക്കാരായ കുട്ടികൾ ഈയടുത്ത് നടന്ന ഒരു കൗൺസിലിംഗ് സെഷനിലാണ് തങ്ങൾക്ക് നേരിടേണ്ടി വന്ന ക്രൂരതകൾ വെളിപ്പെടുത്തിയതെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്. മൂത്ത കുട്ടിയാണ് നടന്ന കാര്യങ്ങൾ വെളിപ്പെടുത്തിയത്. അമ്മയുടെ പങ്കാളി തന്‍റെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിക്കുകയും ലൈംഗികമായി ചൂഷണം ചെയ്യുകയും ചെയ്തു. ഇതിന് പുറമെ തന്‍റെ ഇളയ സഹോദരിമാരെ പലതവണ ബലാത്സംഗത്തിനും ഇരയാക്കി എന്നായിരുന്നു ഈ പെണ്‍കുട്ടി അറിയിച്ചത്.

advertisement

Also Read-ശാരീരിക ബന്ധത്തിന് വിസ്സമ്മതിച്ച ഭാര്യയെ യുവാവ് വെടിവച്ചു കൊന്നു; 3 മക്കളെ കനാലിലെറിഞ്ഞു

വെളിപ്പെടുത്തലിനെ തുടർന്ന് അഭയകേന്ദ്രത്തിലെ അധികൃതർ ശിശുക്ഷേമ സമിതിയെ വിവരം അറിയിച്ചു. ഒരു വനിതാ കൗണ്‍സിലർക്കൊപ്പം ശിശുക്ഷേമ സമിതി അംഗങ്ങൾ അഭയ കേന്ദ്രത്തിലെത്തി കുട്ടികളെ കണ്ടു. ഇതോടെയാണ് കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നത്.

കുട്ടികൾ നൽകിയ വിവരം അനുസരിച്ച് കുറച്ചു വർഷം മുമ്പ് മദ്യപാനിയായ ഇവരുടെ പിതാവിനെ ഉപേക്ഷിച്ച പോയ അമ്മ മറ്റൊരാള്‍ക്കൊപ്പം ജീവിക്കാൻ ആരംഭിച്ചു. മൂത്ത രണ്ട് മക്കൾ അച്ഛനൊപ്പമായിരുന്നു താമസം. ഇളയ മകള്‍ അമ്മയ്ക്കൊപ്പവും. ഇതിനിടയിൽ അച്ഛന്‍റെ ഒരു ഫോൺ സംഭാഷണം കേൾക്കാനിടയായ മൂത്ത കുട്ടികൾ അയാൾ തങ്ങളെ വിൽക്കാൻ പോവുകയാണെന്ന് മനസിലാക്കി. 60000 രൂപയ്ക്ക് കച്ചവടം ഉറപ്പിക്കുന്ന സംഭാഷണമാണ് ഇവർ കേട്ടത്. തുടർന്ന് അമ്മയെ വിവരം അറിയിക്കുകയും അമ്മയെത്തി ഇവരെ കൂട്ടിക്കൊണ്ടു പോവുകയുമായിരുന്നു.

advertisement

അമ്മയ്ക്കൊപ്പം എത്തിയശേഷമാണ് ഇവരുടെ പങ്കാളിയുടെ ലൈംഗിക അതിക്രമങ്ങൾക്ക് ഇരയാകുന്നത്. തങ്ങൾക്ക് നേരിടേണ്ടി വന്ന ദുരനുഭവം മക്കൾ അമ്മയോട് വെളിപ്പെടുത്തി. അവർ പങ്കാളിയെ ചോദ്യം ചെയ്തെങ്കിലും ക്രൂരമായ മർദനമായിരുന്നു മറുപടി. പെൺകുട്ടികൾക്ക് നേരെയുള്ള ലൈംഗിക അതിക്രമം തുടരുകയും ചെയ്തു. ഇതോടെയാണ് നിസ്സഹായ ആയ അമ്മ ശിശുക്ഷേമസമിതിയുടെ സഹായം തേടിയത്.  ഇവരുടെ പിന്തുണയോടെയാണ് മക്കളെ അഭയ കേന്ദ്രത്തിലേക്ക് മാറ്റിയതും. എന്നാൽ കുട്ടികൾ നേരിടേണ്ടി വന്ന അതിക്രമങ്ങൾ സംബന്ധിച്ച് ഇവര്‍ പറഞ്ഞിരുന്നില്ല.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

എന്നാൽ പെൺകുട്ടികളുടെ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിൽ ശിശുക്ഷേമസമിതി അധികൃതർ നിയമ നടപടികള്‍ സ്വീകരിക്കുകയായിരുന്നു. ഇവരുടെ നിർദേശപ്രകാരമാണ് മൂത്ത പെൺകുട്ടി പൊലീസിൽ പരാതി നൽകിയത്. സംഭവത്തിൽ ബലാത്സംഗത്തിന് പുറമെ പോക്സോ നിയമത്തിലെ വിവിധ വകുപ്പുകളും ചുമത്തിയാണ് പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇയാളുടെ അറസ്റ്റ് അധികം വൈകാതെയുണ്ടാകുമെന്നാണ് റിപ്പോർട്ട്.

മലയാളം വാർത്തകൾ/ വാർത്ത/Crime/
അച്ഛൻ വിൽക്കാന്‍ ശ്രമിച്ചു; രക്ഷപെട്ടെത്തിയ സഹോദരിമാരെ അമ്മയുടെ ലിവ് ഇൻ പങ്കാളി പീഡിപ്പിച്ചു
Open in App
Home
Video
Impact Shorts
Web Stories