TRENDING:

ചേർത്തലയിൽ നിന്ന് കാണാതായ 15കാരനെയും അധ്യാപികയെയും ചെന്നൈയിൽ നിന്ന് കണ്ടെത്തി

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ചെന്നൈ: ദിവസങ്ങള്‍ക്ക് മുമ്പ് ചേര്‍ത്തലയില്‍ നിന്ന് കാണാതായ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെയും അധ്യാപികയെയും തമിഴുനാട്ടില്‍ നിന്നും പൊലീസ് കണ്ടെത്തി. ചെന്നൈയിലെ ഒരു ലോഡ്ജില്‍ നിന്നാണ് ഇരുവരെയും കണ്ടെത്തിയത്. ഇന്നു രാത്രിയോടെ ഇരുവരെയും ചേര്‍ത്തലയില്‍ എത്തിക്കും.
advertisement

തണ്ണീര്‍മുക്കത്തെ സ്വകാര്യസ്‌കൂളിലെ വിദ്യാർത്ഥിയെ ഞായറാഴ്ച്ച വൈകുന്നേരത്തോടെയാണ് കാണാതായത്. കുട്ടിയെ കാണാനില്ലെന്നു കാട്ടി മാതാപിതാക്കള്‍ മുഹമ്മ പൊലീസില്‍ പരാതി നല്‍കിയിരുന്നു. മുഹമ്മ എസ് ഐ അജയമോഹന്‍റെ നേതൃത്വത്തില്‍ പൊലീസ് അന്വേഷണം അരംഭിച്ചയുടന്‍ അധ്യാപികയെയും കാണാനില്ലെന്നു കാട്ടി ചേര്‍ത്തല പൊലീസില്‍ പരാതി ലഭിച്ചു. എടിഎം കൗണ്ടറില്‍ നിന്നും ഇരുവരുടെയും ദ്യശ്യങ്ങള്‍ ലഭിച്ചതോടെ ഇരുവരും ഒന്നിച്ചു നാടുവിട്ടതാണെന്നുള്ള നിഗമനത്തിൽ പൊലീസ് എത്തിച്ചേരുകയായിരുന്നു.

വർത്തമാനം പറഞ്ഞു: വിദ്യാർത്ഥിയുടെ തല പ്രിൻസിപ്പൽ ഇടിച്ചുപൊട്ടിച്ചു

advertisement

കാണാതായ ഉടന്‍ തന്നെ ഇരുവരുടെയും മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫായിരുന്നെങ്കിലും, മറ്റൊരു സിം കാര്‍ഡ് ഉപയോഗിച്ച് ഫോണ്‍ കോളുകള്‍ നടത്തിയിരുന്നു. ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണിലെ ഐഎംഇഐ നമ്പര്‍ ഉപയോഗിച്ച് സൈബര്‍ സെല്ലിന്‍റെ സഹായത്തോടെയാണ് ഇരുവരുടെയും ലൊക്കേഷന്‍ പൊലീസ് മനസ്സിലാക്കിയത്. ഇതിനിടെ വിദ്യാര്‍ത്ഥി സോഷ്യല്‍മീഡിയ ഉപയോഗിച്ചതും അന്വേഷണത്തില്‍ വഴിത്തിരിവായി. ഇതിന്‍റെ ടവര്‍ ലൊക്കേഷന്‍ കണ്ടെത്തി തന്ത്രപരമായാണ് പൊലീസ് ഇരുവരെയും കണ്ടെത്തിയത്. ഇരുവരുമായി പൊലീസ് സംഘം കേരളത്തിലേക്ക് പുറപ്പെട്ടു.

പ്രണയാഭ്യർത്ഥന നിരസിച്ചു: 15കാരിയായ ബംഗാളി ബാലികയെ കുത്തിക്കൊന്നു

advertisement

കാണാതായ വിദ്യാര്‍ത്ഥിയുടെ മാതാപിതാക്കളുടെയും ബന്ധുക്കളുടെയും സമ്മര്‍ദ്ദം ശക്തമായതിനെ തുടര്‍ന്ന് പൊലീസ് അന്വേഷണം ഊര്‍ജിതപ്പെടുത്തിയിരുന്നു. രണ്ട് സംഘങ്ങളായി തിരിഞ്ഞ് ഒരു സംഘം കന്യാകുമാരിയിലും മധുരയിലും മറ്റൊരു സംഘം ചെന്നൈയിലും തിരച്ചില്‍ നടത്തിയിരുന്നു. വിദ്യാര്‍ത്ഥി ഫേസ്ബുക്കില്‍ ആര്‍ക്കോ സന്ദേശം അയച്ചത് കണ്ടെത്തിയ പൊലീസ് ഇതുവഴി നടത്തിയ അന്വേഷണമാണ് ഇരുവരെയും കണ്ടെത്തുന്നതിലേക്ക് നയിച്ചത്.

അധ്യാപികയെയും വിദ്യാർത്ഥിയെയും കാണാതായത് ഞായറാഴ്ച മുതൽ

ചേര്‍ത്തലയില്‍ നിന്ന് 40കാരിയായ അധ്യാപികയെയും 15കാരനായ പത്താം ക്ലാസുകാരനെയും ഞായറാഴ്ച മുതലാണ് കാണാതായതെന്ന് പൊലീസ് വ്യക്തമാക്കി. വിവാഹമോചിതയും എട്ടാംക്ലാസ് വിദ്യാര്‍ത്ഥിയുടെ മാതാവുമാണ് അധ്യാപിക. പ്രദേശത്തെ ഒരു സ്‌കൂളിലെ ഏറ്റവും സമര്‍ത്ഥനായ വിദ്യര്‍ത്ഥിയെയാണ് അധ്യാപികക്കൊപ്പം കാണാതായത്. ദീര്‍ഘകാലമായി അധ്യാപികയുമായി വിദ്യാര്‍ത്ഥി ഫോണില്‍ സംസാരിക്കുന്നത് പതിവായിരുന്നു. ഇതില്‍ പന്തികേട് തോന്നിയ രക്ഷിതാക്കൾ ഇക്കഴിഞ്ഞ ശനിയാഴ്ച അധ്യാപികയോട് ഇക്കാര്യം ചോദിച്ചിരുന്നു. എന്നാല്‍ ഞായറാഴ്ച താന്‍ വീട്ടിലേക്ക് നേരിട്ടുവരാമെന്ന് അധ്യാപിക അറിയിച്ചു. തൊട്ടടുത്ത ദിവസം അധ്യാപിക വീട്ടിലെത്തുകയും ചെയ്തിരുന്നു.

advertisement

വീട്ടില്‍ സംസാരിച്ചിരുന്നതിനു പിന്നാലെ അധ്യാപികയെ വീട്ടിലാക്കാന്‍ പത്താംക്ലാസുകാരനും ഒപ്പം പോയി. വീട്ടില്‍ നിന്ന വേഷത്തിലാണ് വിദ്യാത്ഥി പോയത്. എന്നാല്‍ പിന്നീട് മടങ്ങിയെത്തിയില്ലെന്ന് വീട്ടുകാര്‍ പറയുന്നു. അന്വേഷണത്തിനിടെ, ഞായറാഴ്ച ഉച്ചയോടെ ഇരുവരെയും ചേര്‍ത്തല റെയിൽവേ സ്‌റ്റേഷനില്‍ കണ്ടെന്ന വിവരം പൊലീസിനു ലഭിച്ചു. ഇതോടെ ഇരുവരും കൊച്ചുവേളിയിലേക്കുള്ള ട്രെയിനില്‍ കയറിയിരിക്കാമെന്ന സംശയം ബലപ്പെട്ടു. ചേര്‍ത്തലയിലെ ഒരു എടിഎം കൗണ്ടറിലെ ദൃശ്യങ്ങളും ലഭിച്ചതോടെ പൊലീസ് സംഘം തിരുവനന്തപുരത്തേക്ക് തിരിച്ചിരുന്നു. എന്നാല്‍ കൊച്ചുവേളിയിലോ തിരുവനന്തപുരം നഗരത്തിലോ ഇരുവരെയും കണ്ടത്താനായില്ല.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

തുടർന്ന് കന്യാകുമാരിയില്‍ എത്തിയതായി ചില സൂചനകള്‍ ലഭിച്ചതിന്‍റെ അടിസ്ഥാനത്തില്‍ തെരച്ചില്‍ നടത്തിയെങ്കിലും അവിടെയും കണ്ടെത്താനായില്ല. ഇതോടെ സൈബര്‍ സെല്‍ നല്‍കിയ വിവരങ്ങൾ പരിശോധിച്ച് മധുരയിലേക്കും ചെന്നൈയിലേക്കും അന്വേഷണം വ്യാപിപ്പിക്കുകയായിരുന്നു.

മലയാളം വാർത്തകൾ/ വാർത്ത/Crime/
ചേർത്തലയിൽ നിന്ന് കാണാതായ 15കാരനെയും അധ്യാപികയെയും ചെന്നൈയിൽ നിന്ന് കണ്ടെത്തി