പ്രണയാഭ്യർത്ഥന നിരസിച്ചു: 15കാരിയായ ബംഗാളി ബാലികയെ കുത്തിക്കൊന്നു
Last Updated:
മലപ്പുറം: പ്രണയാഭ്യർത്ഥന നിരസിച്ചതിന് ബംഗാളി ബാലികയെ കുത്തിക്കൊന്നു. മലപ്പുറം തിരൂരിലാണ് സംഭവം. ഗുരുതരമായി പരുക്കേറ്റ പെൺകുട്ടിയെ ആദ്യം തിരൂർ ജില്ലാ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു.
ഇതരസംസ്ഥാന തൊഴിലാളിയുടെ മകളായ സാമിനയാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് സാദത്ത് ഹുസൈൻ എന്ന ബംഗാളി യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. തിരൂര്‍ മുത്തൂര്‍ വിഷുപ്പാടത്തായിരുന്നു സംഭവം. ബംഗാളികള്‍ താമസിക്കുന്ന പ്രദേശത്തെ ഒറ്റപ്പെട്ട വീട്ടില്‍ വെച്ചായിരുന്നു സംഭവം നടന്നത്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടു കൂടിയായിരുന്നു സംഭവം. നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് രക്തത്തില്‍ കുളിച്ച് നിലയില്‍ പെണ്‍കുട്ടിയെ കണ്ടെത്തിയത്. നാട്ടുകാരെത്തിയപ്പോഴേക്കും പ്രതി ഓടിരക്ഷപ്പെട്ടിരുന്നു. കാലിനും വയറിനും നെഞ്ചിനുമാണ് കുത്തേറ്റത്.
advertisement
ഓടി രക്ഷപ്പെട്ട പ്രതിയെ നാട്ടുകാര്‍ ചേര്‍ന്ന് പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. പ്രണയനൈരാശ്യമാണ് പ്രതിയെ കൃത്യത്തിന് പ്രേരിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇയാൾ ലഹരിമരുന്നിന് അടിമയാണെന്ന് നാട്ടുകാർ പറഞ്ഞു. പെൺകുട്ടിയുടെ കുടുംബം താമസിച്ചിരുന്ന വീട്ടിൽ തന്നെയായിരുന്നു സാദത്തും താമസിച്ചിരുന്നത്.
Location :
First Published :
September 28, 2018 9:20 PM IST


