വർത്തമാനം പറഞ്ഞു: വിദ്യാർത്ഥിയുടെ തല പ്രിൻസിപ്പൽ ഇടിച്ചുപൊട്ടിച്ചു
Last Updated:
കൊട്ടാരക്കര: ക്ലാസ് മുറിയിൽ വർത്തമാനം പറഞ്ഞെന്നാരോപിച്ച് അഞ്ചാംക്ലാസ് വിദ്യർത്ഥിയുടെ തല പ്രിൻസിപ്പൽ ഇടിച്ചുപൊട്ടിച്ചു. കൊട്ടാരക്കരയിലാണ് ക്രൂരത നടന്നത്. സംഭവത്തിൽ പ്രിൻസിപ്പൽ സിസ്റ്റർ ജോബിനെ സ്കൂൾ മാനേജ്മെന്‍റ് സസ്പെൻഡ് ചെയ്തു.
ജൻമനാ ബധിരരും മൂകരുമായ ദമ്പതികളുടെ മകനായ അഞ്ചാംക്ലാസുകാരൻ അഖിലേഷിനെയാണ് സ്കൂൾ പ്രിൻസിപ്പൽ തലയടിച്ചു പൊട്ടിച്ചത്. ജോബിൻ ക്ലാസ്സിൽ സംസാരിച്ചു എന്നു പറഞ്ഞു പുറകിൽ കൂടി പതുങ്ങി വന്ന് തന്‍റെ കൈയിലിരുന്ന മൊബൈൽ ഫോൺ കൊണ്ട് കുട്ടിയുടെ തലയിൽ പ്രിൻസിപ്പിൽ ഇടിക്കുകയായിരുന്നു.
തുടർന്ന്, തലയിൽ കൂടി രക്തം ഒഴുകിയ നിലയിൽ അഖിലിനെ സ്കൂൾ അധികൃതർ സ്കൂൾ ബസിൽ വീട്ടിൽ പറഞ്ഞു വിടുകയായിരുന്നു. വീട്ടുകാരോട് വിവരം ധരിപ്പിച്ചതുമില്ല. കുട്ടിയോട് ബധിരരും മൂകരുമായ മാതാപിതാക്കൾ വിവരം അന്വേഷിച്ചപ്പോൾ അകാരണമായാണ് തന്നെ മർദ്ദിച്ചത് എന്ന് കുട്ടി പറഞ്ഞു. തുടർന്ന് രാത്രിയോടെ രക്ഷിതാക്കൾ കുട്ടിയെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
advertisement
പ്രിൻസിപ്പൽ സിസ്റ്ററുടെ നടപടിയിൽ പ്രതിഷേധിച്ച് നിയമ നടപടിയുമായി മുന്നോട്ട് പോകാനാണ് മാതാപിതാക്കളുടെ തീരുമാനം. എസ്എഫ് ഐ - ഡിവൈഎഫ്ഐ പ്രവർത്തകർ സ്കൂളിലേക്ക് മാർച്ച് നടത്തി. സ്കൂൾ ഓഫീസ് ഉപരോധിച്ചു.
Location :
First Published :
Sep 28, 2018 10:04 PM IST










