TRENDING:

'കിടപ്പറയിലേക്ക് കാമുകനെ ക്ഷണിച്ചു'; ആത്മഹത്യ ചെയ്ത് ഒരു വർഷം കഴിഞ്ഞ് മകന്റെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തി അമ്മ

Last Updated:

കത്തിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ വായിച്ച് തകർന്നുപോയതായി യുവാവിന്റെ അമ്മ

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
അഹമ്മദബാദ്: മകൻ ആത്മഹത്യ ചെയ്ത് ഒരു വർഷം ആകാനിരിക്കേ ആത്മഹത്യാ കുറിപ്പ് കണ്ടെത്തി അമ്മ. ഗുജറാത്ത് സ്വദേശിയായ മാധവ് ആണ് ആണ് കഴിഞ്ഞ വർഷം നർമദാ കനാലിൽ നിന്നും ചാടി ആത്മഹത്യ ചെയ്തത്.
advertisement

2020 ഏപ്രിൽ 9 നാണ് നർമദാ കനാലിൽ നിന്നും ചാടി മാധവ് ആത്മഹത്യ ചെയ്തത്. ഒരു ദിവസം കഴിഞ്ഞായിരുന്നു മൃതദേഹം ലഭിച്ചത്. മകന്റെ എന്തിനാണ് കടുംകൈ ചെയ്തതെന്ന് അമ്മ ലീല ജാദവിന് അന്നുമുതൽ അജ്ഞാതമായിരുന്നു.

അവിചാരിതമായാണ് ആത്മഹത്യ ചെയ്യാനുണ്ടായ കാരണം സൂചിപിച്ച് മാധവ് എഴുതിയ കത്ത് അമ്മയ്ക്ക് ലഭിക്കുന്നത്. കത്ത് വായിച്ചതിന് പിന്നാലെ സംഭവത്തിൽ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് അമ്മ പൊലീസിൽ പരാതി നൽകി.

advertisement

ജനുവരി ആദ്യ ആഴ്ച്ചയിലാണ് ലീല ജാദവിന് മകൻ എഴുതിയ കത്ത് ലഭിക്കുന്നത്. മകന്റെ മുറി വൃത്തിയാക്കുന്നതിനിടയിലാണ് കത്ത് ലഭിച്ചത്. അലമാരയിൽ മടക്കി വെച്ച ബെഡ്ഷീറ്റിനിടയിലായിരുന്നു കത്ത്. ആത്മഹത്യ ചെയ്യുന്നതിന് ഒരു ദിവസം മുമ്പ് 2019 ഏപ്രിൽ 8 നാണ് കത്ത് എഴുതിയിരിക്കുന്നത്.

കത്തിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ വായിച്ച് തകർന്നുപോയതായി മാധവിന്റെ അമ്മ പറയുന്നു. ഭാര്യയ്ക്ക് എതിരായാണ് കത്തിൽ മാധവ് പരാമർശിക്കുന്നത്. തനിക്ക് കഴിവില്ലെന്ന് കുറ്റപ്പെടുത്തി തന്റെ മുന്നിൽ വെച്ച് ഭാര്യ കാമുകനൊപ്പം കിടക്ക പങ്കിട്ടുവെന്ന് കത്തിൽ പറയുന്നു.

advertisement

You may also like:ടെക്സ്റ്റ് ബുക്ക് വിതരണത്തിന് വിളിച്ചുവരുത്തി വിദ്യാർഥിയുടെ അമ്മയെ പീഡിപ്പിക്കാൻ ശ്രമം; പ്രധാന അധ്യാപകൻ അറസ്റ്റിൽ

ഇതുമൂലമുണ്ടായ അപമാനമാണ് ആത്മഹത്യയ്ക്ക് കാരണം എന്നാണ് കത്തിൽ സൂചിപ്പിക്കുന്നത്. വിവാഹശേഷം ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിനിടയിൽ ഉദ്ധാരണക്കുറവ് ഉണ്ടായതോടെ കഴിവില്ലാത്തവൻ എന്നാണ് ഭാര്യ വിളിച്ചിരുന്നതെന്ന് കത്തിൽ പറയുന്നു.

തുടർന്ന് മറ്റൊരാളെ കിടപ്പറയിലേക്ക് ക്ഷണിച്ച് തനിക്ക് മുന്നൽ വെച്ച് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു. കാമുകനുമായുള്ള ബന്ധം അവസാനിപ്പിക്കണമെന്ന് നിരന്തരം ആവശ്യപ്പെട്ടിട്ടും ഇരുവരും ബന്ധം തുടർന്നു. ഇത് തന്നെ മാനസികമായി ഏറെ തളർത്തിയെന്നും അപമാനിതനഭാരത്താൽ താൻ ആത്മഹത്യ ചെയ്യുകയാണെന്നും കത്തിൽ മാധവ് പറയുന്നു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Disclaimer: (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ:  പ്രതീക്ഷ (കൊച്ചി) -048-42448830,  മൈത്രി (കൊച്ചി)- 0484-2540530, ആശ്ര (മുംബൈ)-022-27546669, സ്നേഹ (ചെന്നൈ) -044-24640050, സുമൈത്രി -(ഡല്‍ഹി)-  011-23389090,  കൂജ് (ഗോവ)- 0832- 2252525,  റോഷ്നി (ഹൈദരാബാദ്) -040-66202000)

മലയാളം വാർത്തകൾ/ വാർത്ത/Crime/
'കിടപ്പറയിലേക്ക് കാമുകനെ ക്ഷണിച്ചു'; ആത്മഹത്യ ചെയ്ത് ഒരു വർഷം കഴിഞ്ഞ് മകന്റെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തി അമ്മ
Open in App
Home
Video
Impact Shorts
Web Stories