വയോധികയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ റഫീഖയുടെ മകന്‍ ഷെഫീഖ് പെണ്‍കുട്ടിയുമായി അടുപ്പത്തിലായിരുന്നു. 14കാരിയെ കൊലപ്പെടുത്തിയതെന്ന് റഫീക്കയും മകനും ചോദ്യം ചെയ്യലില്‍ സമ്മതിച്ചതായാണ് വിവരം.
പോലീസ് അറസ്റ്റ് ചെയ്ത റഫീക്കയും മകനും ഇവരുടെ ആണ്‍സുഹൃത്തും കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീടിന് പുറകില്‍ വാടകയ്ക്ക് താമസിച്ചിരുന്നു. ഇവിടെ വെച്ചായിരുന്നു റഫീക്കയും മകനും ചേര്‍ന്ന് 14കാരിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. ഒരുവര്‍ഷത്തെ ഇടവേളയില്‍ ഈ രണ്ട് കൊലപാതകങ്ങളും നടന്നിരിക്കുന്നത് ഒരേ മാസത്തിലും ഒരേ തീയതികളിലും ആണെന്നതും കേസിലെ പ്രത്യേകതയാണ്.
advertisement
കഴിഞ്ഞ ദിവസം ശാന്തകുമാരിയെ തലക്കടിച്ചു കൊന്ന അതേ ചുറ്റിക കൊണ്ടാണ് പെണ്‍കുട്ടിയുടെ തലയിലും ഷെഫീക്ക് അടിച്ചത്. ഒരുവര്‍ഷം മുന്‍പ് വീട്ടിനുള്ളില്‍ അബോധാവസ്ഥയില്‍ കണ്ടത്തിയ പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.
പെണ്‍കുട്ടിയുടെ വീട്ടിലെത്തി തല ചുമരില്‍ ചേര്‍ത്ത് ഇടിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പോലീസിന് ലഭിച്ച വിവരം. അന്ന് മരണസമയത്ത് പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിക്കാനൊക്കെ റഫീഖ ഉള്‍പ്പെടെയുള്ളവരായിരുന്നു മുന്‍കൈയെടുത്തത്. ഇതിന്റെ അന്വേഷണം നടക്കുന്നതിനിടെയാണ് വൃദ്ധയെ കൊലപ്പെടുത്തിയ സംഭവത്തില്‍ സൂചന ലഭിക്കുകയും നിര്‍ണായക വഴിത്തിരിവ് ഉണ്ടാകുകയും ചെയ്തിരിക്കുന്നത്.